Monday, November 19th, 2018

ആര്‍ത്തവക്രമക്കേടിന് വീട്ടില്‍ തന്നെ പരിഹാരം..

ജീവിത രീതികള്‍, ഭക്ഷണം, മദ്യപാനം എന്നിവ ആര്‍ത്തവ ക്രമക്കേടിന് കാരണമാകാറുണ്ട്

Published On:Jul 9, 2018 | 8:28 am

ആര്‍ത്തവ ക്രമക്കേടുകള്‍ സ്ത്രീയെ സംബന്ധിച്ച് വലിയ പ്രശ്‌നമാണ്. പല സ്ത്രീകളിലും ഇത്തരം പ്രശ്‌നം കണ്ടു വരുന്നുണ്ട്. സാധാരണ 28 ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ആര്‍ത്തവം സംഭവിക്കുക. പതിവായി 21 ദിവസമാകുമ്പോഴേക്കും ആര്‍ത്തവം ഉണ്ടാവുകയും എട്ടു ദിവസത്തിലേറെ നീണ്ടു നില്‍ക്കുകയും ചെയ്യുേമ്പാഴാണ് ആര്‍ത്തവം ക്രമംതെറ്റിയതാണെന്ന് പറയുക. ഈ സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തില്‍ ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക് പല കാരണങ്ങളുണ്ട്. ജീവിത രീതികള്‍, ഭക്ഷണം, മദ്യപാനം എന്നിവ ആര്‍ത്തവ ക്രമക്കേടിന് കാരണമാകാറുണ്ട്. എന്നാല്‍ ആര്‍ത്തത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചില വീട്ടുവൈദ്യങ്ങള്‍ സഹായിക്കും.
കറുവപ്പെട്ട എന്ന സുഗന്ധദ്രവ്യം ശരീരത്തിന് ചൂട് നല്‍കുന്നതാണ്. അതുകൊണ്ടുതെന്ന ഹോര്‍മോണുകളുടെ സന്തുലനത്തിനും ആര്‍ത്തവം ക്രമീകരിക്കുന്നതിനും കറുവപ്പട്ട നല്ലതാണ്.
ആര്‍ത്തവം ക്രമീകരിക്കാന്‍ ഏറ്റവും സഹായകരമായ ഒന്നാണ് ഇഞ്ചി. ആര്‍ത്തവത്തോടൊപ്പമുണ്ടാകുന്ന വയറുവേദനയെയും ഇത് പരിഹരിക്കും. അതിനായി ഇഞ്ചി നന്നായി പൊടിക്കുക. അതിനു ശേഷം ഇത് ഒരു ഗ്ലാസ് വെള്ളത്തിലിട്ട് അഞ്ചു മിനുട്ട് നേരം തിളപ്പിക്കുക. ഈ വെള്ളം അരിച്ചെടുത്ത് അതിലേക്ക് അല്‍പ്പം തേന്‍ ചേര്‍ത്ത് കഴിക്കാം.
കാരറ്റ് ജ്യൂസ്, മുന്തിരി ജ്യൂസ് എന്നിവ ആര്‍ത്തവം ക്രമീകരിക്കാന്‍ വളരെ സഹായിക്കും. ശരീരത്തിന് കൂടുതല്‍ പോഷകങ്ങള്‍ നല്‍കുന്നു.

LIVE NEWS - ONLINE

  • 1
    3 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 2
    6 hours ago

    ശബരിമല കത്തിക്കരുത്

  • 3
    7 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 4
    7 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 5
    7 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 6
    8 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 7
    8 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 8
    9 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 9
    9 hours ago

    ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള