Monday, September 23rd, 2019

ആര്‍ത്തവ വേദന അസഹനീയമാണോ? പരിഹാര മാര്‍ഗങ്ങള്‍ ഇതാ

ആ സമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന വയറുവേദനയുടെ കാഠിന്യം പലരിലും പല തരമായിരിക്കും

Published On:Jun 21, 2019 | 9:03 am

സ്ത്രീകളെ സംബന്ധിച്ച് ഏറെ അസഹനീയമായതാണ് ആര്‍ത്തവദിനങ്ങള്‍. ആ സമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന വയറുവേദനയുടെ കാഠിന്യം പലരിലും പല തരമായിരിക്കും. മാത്രമല്ല ശരീരമാസകലം പലര്‍ക്കും വേദന അനുഭവപ്പെടാറുണ്ട്. ആര്‍ത്തവ വേദനയ്ക്ക് പരിഹാരം അന്വേഷിക്കാത്തവരായി ആരും ഉണ്ടാവില്ല. ആ ദിനങ്ങളിലെ അമിത വേദനയ്ക്ക് പരിഹാര മാര്‍ഗങ്ങള്‍ ഇതാ.
ഒരു സ്പൂണ്‍ തേനില്‍ കറ്റാര്‍ വാഴ നീര് ചേര്‍ത്ത് കഴിക്കുന്നത് ആര്‍ത്തവ കാലത്തെ വേദന കുറയ്ക്കാന്‍ സഹായിക്കും. തുളസി ഇട്ട വെളളം/ചായ, പുതിനയില ഇട്ട വെളളം അല്ലെങ്കില്‍ ചായ തുടങ്ങിയവ ആര്‍ത്തവവേദനകള്‍ കുറയ്ക്കാന്‍ നല്ലതാണ്. ആര്‍ത്തവ കാലത്തെ വയര്‍ വേദനയ്ക്ക് ആശ്വാസം നല്‍കാന്‍ കാരറ്റ് സഹായിക്കും. ആര്‍ത്തവ സമയത്ത് കാരറ്റ് ജ്യൂസ് കുടിക്കാം. ചൂടുള്ള ഇഞ്ചിച്ചായയില്‍ ഒരു തുണി മുക്കി എടുത്ത് അത് അടിവയറ്റില്‍ പിടിക്കുക. ഇത് വേദന കുറക്കുകയും മസിലുകള്‍ക്ക് അയവ് നല്‍കുകയും ചെയ്യും. കൂടാതെ തേന്‍ ചേര്‍ത്ത ഇഞ്ചിച്ചായ കുടിക്കുന്നതും നല്ലതാണ്.
നാരങ്ങ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഴങ്ങള്‍ ശരീരത്തിലെ ഇരുമ്പിന്റെ അംശം കൂട്ടുകയും ആര്‍ത്തവ കാലത്തെ വേദന കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഇത്തരം പഴങ്ങള്‍ കഴിക്കുകയോ അവയുടെ നീര് കുടിക്കുകയോ ചെയ്യുക. ചൂടുപാലില്‍ നെയ്യ് ചേര്‍ത്ത് കഴിയ്ക്കുന്നത് ആര്‍ത്തവ അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ സഹായിക്കും. രാവിലെ ഒരു ഗ്ലാസ്സ് പാല്‍ കുടിക്കുന്നത് വേദന കുറയാന്‍ സഹായിക്കും. കുരുമുളക്, ജാതിക്ക, കറുവാപ്പട്ട, ഏലയ്ക്ക തുടങ്ങിയവയെല്ലാം ആര്‍ത്തവസമയത്ത് കഴിയ്ക്കാവുന്ന ഭക്ഷണങ്ങളാണ്. ഇവ വയറു വേദന കുറയ്ക്കാനും വിശപ്പുണ്ടാകാനും സഹായിക്കും. ആര്‍ത്തവത്തിന് മുമ്പായി പപ്പായ ധാരാളം കഴിക്കുക. പപ്പായയില്‍ അടങ്ങിയിട്ടുള്ള പപ്പൈന്‍ എന്ന എന്‍സൈം ആര്‍ത്തവകാലത്തെ വേദന കുറയ്ക്കാന്‍ ഫലപ്രദമാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    സ്വയം ഭോഗം അവതരിപ്പിക്കനുള്ള ഭയംകൊണ്ട് പിന്‍മാറി: ഷെയ്ന്‍ നിഗം

  • 2
    2 hours ago

    മരട്; സര്‍ക്കാറിന് രൂക്ഷ വിമര്‍ശനം

  • 3
    2 hours ago

    വന്‍ ആക്രമണ പദ്ധതി പോലീസ് പരാജയപ്പെടുത്തി

  • 4
    2 hours ago

    പാലാ വിധി എഴുതുന്നു; ഉച്ചവരെ 37 ശതമാനം പോളിംഗ്

  • 5
    3 hours ago

    വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ്; വി.കെ പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും

  • 6
    4 hours ago

    ഒക്ടോബറില്‍ മോദി സൗദി സന്ദര്‍ശിക്കും

  • 7
    4 hours ago

    മുന്‍ ക്രിക്കറ്റ് താരം മാധവ് ആപ്‌തേ അന്തരിച്ചു

  • 8
    4 hours ago

    ആദ്യ മണിക്കൂറില്‍ 15 ശതമാനം

  • 9
    4 hours ago

    ഇന്ധന വില കുതിക്കുന്നു