Monday, August 26th, 2019

ആര്‍ത്തവത്തിനും ഒരു ഇമോജി!

2019 മാര്‍ച്ചില്‍ ഇമോജി പുറത്തിറക്കും

Published On:Feb 9, 2019 | 2:56 pm

സോഷ്യല്‍ മീഡിയയിലൂടെയുള്ള ആര്‍ത്തവസംസാരങ്ങള്‍ക്ക് നിറം പകരാന്‍ പുതിയൊരു ആശയം കൂടി, ആര്‍ത്തവത്തിന് ഒരു ഇമോജി. ആര്‍ത്തവം ഒരു സ്വാഭാവിക ശാരീരിക പ്രക്രിയയാണെന്നും സംസാരത്തില്‍ മറച്ചു പിടിക്കേണ്ട ഒന്നല്ലെന്നുമുള്ള ബോധ്യം പൊതുസമൂഹത്തിന് നല്‍കാനാണ് ഇമോജി അവതരിപ്പിച്ചത്.
2019 മാര്‍ച്ചില്‍ ഇമോജി പുറത്തിറക്കും. ചുവന്ന ഒരു തുള്ളിയുടെ ചിത്രമാണ് ആര്‍ത്തവത്തെ സൂചിപ്പിക്കുന്ന ഇമോജി. #PeriodEmoji എന്ന ഹാഷ് ടാഗും ഇതിനോടകം ട്രെന്‍ഡിങ് പട്ടികയിലെത്തിയിട്ടുണ്ട്. സാനിറ്ററി നാപ്കിനുകളുടെയും ടാംപണുകളുടെയും പരസ്യത്തില്‍ ആര്‍ത്തവത്തെ സൂചിപ്പിക്കാന്‍ നീല നിറമാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇമോജിയ്ക്കായി ആര്‍ത്തവരക്തത്തിന്റെ ചുവന്ന നിറമാണ് നല്‍കിയിരിക്കുന്നത്.
ആര്‍ത്തവത്തെ സൂചിപ്പിക്കുന്ന ചുവന്ന രക്തത്തുള്ളിയുടെ ചിത്രം ഇമോജിയായി വേണമെന്ന് ആവശ്യപ്പെട്ട് പ്ലാന്‍ ഇന്റര്‍നാഷണല്‍ യുകെയുടെ നേതൃത്വത്തില്‍ 55000 പേര്‍ പിന്തുണച്ച ക്യാംപയിന്റെ ഫലമായാണ് പുതിയ ഇമോജി. ഇമോജി യൂണികോഡ് കോഡിങ് കണ്‍സോര്‍ഷ്യം വിതരണം ചെയ്യും.

LIVE NEWS - ONLINE

  • 1
    10 mins ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 2
    13 mins ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 3
    45 mins ago

    കറുപ്പിനഴക്…

  • 4
    1 hour ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 5
    1 hour ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 6
    2 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 7
    2 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം

  • 8
    3 hours ago

    മന്‍മോഹന്‍ സിംഗിനുള്ള പ്രത്യേക സുരക്ഷ പിന്‍വലിച്ചു

  • 9
    3 hours ago

    യുവതിയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍