Tuesday, May 21st, 2019

ആര്‍ത്തവ രക്തത്തിന്റെ നിറ വ്യത്യാസം സൂക്ഷിക്കണം

രക്തത്തിന് പിങ്ക് നിറമാണെങ്കില്‍ ഇത് ഈസ്ട്രജന്‍ ലെവല്‍ കുറയുന്നതിന്റെ ലക്ഷണമാണ്

Published On:Apr 16, 2019 | 9:06 am

സ്ത്രീ ശരീരത്തിലെ ജൈവ പപ്രക്രിയയാണ് ആര്‍ത്തവം. ആര്‍ത്തവ സമയത്ത് നിരവധി അസ്വസ്ഥതകളാണ് ശരീരത്തിന് സംഭവിക്കുന്നത്. എന്നാല്‍ ആര്‍ത്തവ രക്തത്തിലെ നിറ വ്യത്യാസം ശ്രദ്ധിക്കുന്നവരാണോ നിങ്ങള്‍? നിറത്തിലെ വ്യത്യാസം രോഗങ്ങളുടെ ലക്ഷണമാവാം. ഈ നിറവ്യത്യാസങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഉടനെ ഡോക്ടറെ സമീപിക്കുക.
രക്തത്തിന് പിങ്ക് നിറമാണെങ്കില്‍ ഇത് ഈസ്ട്രജന്‍ ലെവല്‍ കുറയുന്നതിന്റെ ലക്ഷണമാണ്. ശരീരത്തില്‍ പോഷകങ്ങള്‍ കുറവാണ് എന്നാണ് കാണിക്കുന്നത് ഇതിലൂടെ. കൂടുതല്‍ കായികാധ്വാനം ചെയ്യുന്നവരിലാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കാണപ്പെടുന്നത്. ഇത് പലപ്പോഴും അസ്ഥിക്ഷയം, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നീ അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ഒരിക്കലും നിര്‍ജ്ജലീകരണം ശരീരത്തില്‍ സംഭവിക്കരുത്. ആര്‍ത്തവരക്തം ജലത്തിന്റെ നിറത്തില്‍ കാണുന്നത് പോഷകങ്ങളുടെ കുറവ് മൂലമാണ്. ഇങ്ങനെയൊക്കെ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്.
ഓറഞ്ച് നിറത്തിലുള്ള രക്തം അണുബാധയെയാണ് കാണിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ളതാണെങ്കില്‍ അത് നിങ്ങളില്‍ ലൈംഗിക ജന്യ രോഗങ്ങള്‍ ഉണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. ഇതോടൊപ്പം ആര്‍ത്തവ രക്തത്തിന് ദുര്‍ഗന്ധവും വേദനയും ഉണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.
ബ്രൗണ്‍ നിറത്തിലുള്ള ആര്‍ത്തവ രക്തമാണെങ്കില്‍ ഇത് പഴയ രക്തം ഗര്‍ഭപാത്രത്തില്‍ ഉണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ഗര്‍ഭപാത്രത്തില്‍ പഴയ രക്തം കൂടുതല്‍ നേരം ഇരിക്കുന്നത് കൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ആര്‍ത്തവ രക്തം ഗര്‍ഭപാത്രത്തില്‍ നിന്ന് യോനിയിലേക്ക് എത്താന്‍ എടുക്കുന്ന സമയം കൊണ്ട് രക്തത്തിന് ഓക്‌സിഡൈസേഷന്‍ സംഭവിക്കുന്നു. സാധാരണ ആദ്യ ആര്‍ത്തവ സമയത്തും ആര്‍ത്തവം അവസാനിക്കുന്ന സമയത്തും രക്തത്തിന്റെ നിറം ബ്രൗണ്‍ ആയി മാറാറുണ്ട്.
കറുപ്പ്-ചാര നിറങ്ങളിലുളള ആര്‍ത്തവരക്തം ഗര്‍ഭപാത്രത്തിലെ അണുബാധയെ സൂചിപ്പിക്കുന്നു. ആര്‍ത്തവത്തിന്റെ അവസാന ദിനങ്ങളിലും കറുപ്പ് നിറം ഉണ്ടാകാറുണ്ട്.. ഗര്‍ഭാശയ പാളികള്‍ പതുക്കെ ശരീരത്തില്‍ നിന്ന് പുറന്തള്ളുന്നതിന്റെ സൂചനയാണിത്
കടും ചുവപ്പ് ആര്‍ത്തവ രക്തത്തിന്റെ നിറം കടും ചുവപ്പാണെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യം പൂര്‍ണമാണ് എന്നതാണ് സത്യം. ഇതിനര്‍ത്ഥം ആര്‍ത്തവ രക്തം ഗര്‍ഭപാത്രത്തില്‍ അല്‍പനേരം മാത്രമേ നില്‍ക്കുന്നുള്ളൂ എന്നതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ആണ് ആര്‍ത്തവം എങ്കില്‍ അത് ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നതാണ് സൂചിപ്പിക്കുന്നത്.

LIVE NEWS - ONLINE

  • 1
    9 hours ago

    ടയര്‍പൊട്ടി നിയന്ത്രണം വിട്ട ട്രക്ക് ടെമ്പോ വാനുമായിടിച്ചു; 13 മരണം

  • 2
    11 hours ago

    ഫലങ്ങള്‍ സത്യമായി തീരുന്നതോടെ വോട്ടിങ് മെഷീനെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് നിലനില്‍പ്പില്ലാതാകും; അരുണ്‍ ജെയ്റ്റ്ലി

  • 3
    14 hours ago

    പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: അന്വേഷണം തുടരട്ടെ: ഹൈക്കോടതി

  • 4
    17 hours ago

    പ്രളയാനന്തര കേരളത്തിന് ഡച്ച് മാതൃക; മുഖ്യമന്ത്രി

  • 5
    17 hours ago

    പ്രളയാനന്തര കേരളത്തിന് ഡച്ച് മാതൃക; മുഖ്യമന്ത്രി

  • 6
    18 hours ago

    പെരിയ ഇരട്ടക്കൊല; കുറ്റപത്രം സമര്‍പ്പിച്ചു

  • 7
    20 hours ago

    ബ്രിട്ട്‌നി സ്പിയേര്‍സ് സംഗീത ജീവിതത്തോട് വിടപറയുന്നു

  • 8
    20 hours ago

    അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  • 9
    20 hours ago

    യുവരാജ് വിരമിച്ചേക്കും