Wednesday, September 26th, 2018

പെരിന്തല്‍മണ്ണയില്‍ ബസ് മറിഞ്ഞു 13 മരണം

      മലപ്പുറം: പെരിന്തല്‍മണ്ണക്കു സമീപം മണ്ണാര്‍മലയില്‍ ബസ് മറിഞ്ഞു 13 മരണം. കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണപ്പെട്ടവരില്‍ മേല്‍ക്കുളങ്ങര മറിയ(51), ഹസീന(17), ചെറിയക്കന്‍ എന്നിവരെ തിരിച്ചറിഞ്ഞു. പെരിന്തല്‍മണ്ണയില്‍ നിന്ന് വെട്ടത്തൂരിലേക്കു പോവുകയായിരുന്ന ബസ് ആണു മറിഞ്ഞത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഗുരുതരമായി പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും മറ്റുളളവരെ പെരിന്തല്‍മണ്ണയിലെ രണ്ടു സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. വളവു തിരിയുമ്പോള്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ടു … Continue reading "പെരിന്തല്‍മണ്ണയില്‍ ബസ് മറിഞ്ഞു 13 മരണം"

Published On:Sep 6, 2013 | 5:37 pm

Perinthalmanna BusAccident

 

 

 

മലപ്പുറം: പെരിന്തല്‍മണ്ണക്കു സമീപം മണ്ണാര്‍മലയില്‍ ബസ് മറിഞ്ഞു 13 മരണം. കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണപ്പെട്ടവരില്‍ മേല്‍ക്കുളങ്ങര മറിയ(51), ഹസീന(17), ചെറിയക്കന്‍ എന്നിവരെ തിരിച്ചറിഞ്ഞു. പെരിന്തല്‍മണ്ണയില്‍ നിന്ന് വെട്ടത്തൂരിലേക്കു പോവുകയായിരുന്ന ബസ് ആണു മറിഞ്ഞത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഗുരുതരമായി പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും മറ്റുളളവരെ പെരിന്തല്‍മണ്ണയിലെ രണ്ടു സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. വളവു തിരിയുമ്പോള്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവത്രെ.

പെരിന്തല്‍മണ്ണയില്‍നിന്ന് അലനല്ലൂരിലേക്കു പോയ ഫ്രണ്ട്‌സ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ മരത്തിലിടിച്ചാണ് ബസ് മറിഞ്ഞത്. ഒന്‍പതുപേര്‍ സംഭവസ്ഥലത്തും നാലുപേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയുമാണ് മരിച്ചത്. മരിച്ചവരില്‍ ഏഴുപേര്‍ കുട്ടികളും നാലുപേര്‍ സ്ത്രീകളും രണ്ടുപേര്‍ പുരുഷന്മാരുമാണ്. പരീക്ഷ കഴിഞ്ഞ മടങ്ങിയ നിരവധി സ്‌കൂള്‍ കുട്ടികള്‍ ബസ്സിലുണ്ടായിരുന്നു. ഒന്‍പതുപേരുടെ മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലും നാല് മൃതദേഹങ്ങള്‍ അല്‍ ഷിഫ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 2
    4 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 3
    6 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 4
    6 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 5
    6 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 6
    6 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    6 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 8
    6 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 9
    7 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു