Tuesday, June 25th, 2019

എസ്എഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റ കേസ്; എസ്ഡിപിഐ പ്രവര്‍ത്തകന്‍ പിടിയില്‍

അരീക്കുളത്ത് സിപിഎം–എസ്ഡിപിഐ സംഘര്‍ഷത്തിനിടെയാണ് വിഷ്ണുവിന് വെട്ടേറ്റതെന്നാണ് വിവരം.

Published On:Jul 17, 2018 | 11:00 am

കോഴിക്കോട്: പേരാമ്പ്ര അരിക്കുളത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ പിടിയില്‍. കാരാട് സ്വദേശി മുഹമ്മദിനെയാണ് മേപ്പയൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കാരയാട് എസ്എഫ്‌ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്എസ് വിഷ്ണുവിനാണ് വെട്ടേറ്റത്. അക്രമി സംഘത്തില്‍ ആറ് പേരുണ്ടെന്ന് പോലീസ് പറഞ്ഞു. തന്നെ ആക്രമിച്ചത് എസ്ഡിപിഐ പ്രവര്‍ത്തകരെന്ന് വെട്ടേറ്റ വിഷ്ണു പറഞ്ഞിരുന്നു. മുളകുപൊടി വിതറിയ ശേഷമാണ് വെട്ടിയത്. അക്രമി സംഘത്തെ കണ്ടാലറിയാമെന്നും വിഷ്ണു പറഞ്ഞു. പരിക്കേറ്റ വിഷ്ണുവിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ സംഘര്‍ഷമൊഴിവാക്കാന്‍ സ്ഥലത്ത് പോലീസ് സംഘത്തെ വിന്യസിച്ചു.

LIVE NEWS - ONLINE

  • 1
    3 hours ago

    മണിമലയാറ്റില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു

  • 2
    4 hours ago

    ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി

  • 3
    5 hours ago

    ജാമ്യഹര്‍ജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ല

  • 4
    7 hours ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 5
    9 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 6
    10 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 7
    11 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 8
    12 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 9
    12 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്