Friday, November 24th, 2017

കുരുമുളക് കര്‍ഷകരുടെ ആശങ്കയകറ്റണം

വില തകര്‍ച്ചയില്‍ അന്ധാളിച്ച് നില്‍ക്കുകയാണ് സംസ്ഥാനത്തെ കുരുമുളക് കര്‍ഷകര്‍. ഏതാനും മാസങ്ങളായി കിലോക്ക് 400 നും 430 നുമിടയിലാണ് വില നിലവാരം. 2015ല്‍ കിലോക്ക് 740 രൂപ വരെ വില കിട്ടിയിരുന്നു. അതൊരു സുവര്‍ണകാലം തന്നെയായിരുന്നു. തുടര്‍ന്നനുഭവപ്പെട്ട വില തകര്‍ച്ച ഇപ്പോഴും തുടരുന്നു. വര്‍ഷത്തിലൊരുതവണ മാത്രം വിളവ് തരുന്ന കുരുമുളകിന് താരതമ്യേന ഉല്‍പാദന ചെലവ് കുറവാണ്. വിളവെടുക്കാനുള്ള ചെലവ് ചിലപ്പോള്‍ താങ്ങാനാവില്ല. ഉയരത്തിലുള്ള താങ്ങുമരത്തില്‍ കയറി മണിക്കൂറുകളോളം ക്ഷമയോടെ നിന്ന് ചെയ്യേണ്ട പണിക്ക് ആയിരത്തിലധികം രൂപ പ്രതിദിനം … Continue reading "കുരുമുളക് കര്‍ഷകരുടെ ആശങ്കയകറ്റണം"

Published On:Sep 11, 2017 | 1:22 pm

വില തകര്‍ച്ചയില്‍ അന്ധാളിച്ച് നില്‍ക്കുകയാണ് സംസ്ഥാനത്തെ കുരുമുളക് കര്‍ഷകര്‍. ഏതാനും മാസങ്ങളായി കിലോക്ക് 400 നും 430 നുമിടയിലാണ് വില നിലവാരം. 2015ല്‍ കിലോക്ക് 740 രൂപ വരെ വില കിട്ടിയിരുന്നു. അതൊരു സുവര്‍ണകാലം തന്നെയായിരുന്നു. തുടര്‍ന്നനുഭവപ്പെട്ട വില തകര്‍ച്ച ഇപ്പോഴും തുടരുന്നു.
വര്‍ഷത്തിലൊരുതവണ മാത്രം വിളവ് തരുന്ന കുരുമുളകിന് താരതമ്യേന ഉല്‍പാദന ചെലവ് കുറവാണ്. വിളവെടുക്കാനുള്ള ചെലവ് ചിലപ്പോള്‍ താങ്ങാനാവില്ല. ഉയരത്തിലുള്ള താങ്ങുമരത്തില്‍ കയറി മണിക്കൂറുകളോളം ക്ഷമയോടെ നിന്ന് ചെയ്യേണ്ട പണിക്ക് ആയിരത്തിലധികം രൂപ പ്രതിദിനം കൂലിയായി നല്‍കിയാണ് കര്‍ഷകര്‍ വിളവെടുക്കുന്നത്. കാലാവസ്ഥയില്‍ വരുന്ന വ്യതിയാനം കുരുമുളക് കൃഷിയെയും ബാധിക്കാറുണ്ട്്. എന്നാലും കൂടുതല്‍ കുരുമുളക് ലഭ്യതക്ക് തെങ്ങ് കൃഷിക്കൊപ്പം കുരുമുളകിനും അല്‍പാല്‍പം വളം നല്‍കി കര്‍ഷകര്‍ ഉല്‍പാദന വര്‍ധന ഉറപ്പാക്കാറുണ്ട്്. കഴിഞ്ഞ വര്‍ഷം പലര്‍ക്കും നല്ല വിളവ് തന്നെ ലഭിച്ചു. പക്ഷെ വിപണിയിലെത്തിക്കാന്‍ വില തകര്‍ച്ചകാരണം കര്‍ഷകര്‍ മടിക്കുകയാണ്. സാമ്പത്തിക പ്രയാസമുള്ള കര്‍ഷകര്‍ നിലവിലുള്ള വിലക്ക് തന്നെ കുരുമുളക് വില്‍പന നടത്തി. പലരും വില വര്‍ധനവ് പ്രതീക്ഷിച്ച് കഴിയുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനകം ക്വിന്റലിന് 10,000 രൂപ വിലകുറഞ്ഞിട്ടുണ്ട്്. ഇപ്പോള്‍ കിലോവിന് 420 രൂപക്ക് ലഭിക്കുന്നത് കുരുമുളക് കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന കര്‍ഷകര്‍ക്ക് നിരാശയാണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 650 ഓളം രൂപയാണ് കിലോക്ക് കര്‍ഷകന് ലഭിച്ചിരുന്നത്. ഈ വര്‍ഷം ഓണമായപ്പോഴേക്കും കര്‍ഷകന്റെ പ്രതീക്ഷക്ക് മങ്ങലേല്‍പിച്ച് വില താഴോട്ടേക്ക് തന്നെ പോയ്‌ക്കൊണ്ടിരിക്കുന്നു. ഇന്തോനേഷ്യ, ശ്രീലങ്ക, വിയറ്റ്‌നാം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കുരുമുളക് ചുരുങ്ങിയ വിലക്ക് ഇറക്കുമതി ചെയ്യുന്നതാണ് ഇവിടുത്തെ കുരുമുളകിന് വിലത്തകര്‍ച്ച അനുഭവപ്പെടാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ഗുണം കൂടിയ കേരളത്തിലെ കുരുമുളകിന് ഇന്ത്യ മുഴുവന്‍ നല്ല വിപണിയുണ്ടായിരുന്നു. അത് തുടര്‍ന്നും നിലനിര്‍ത്താന്‍ സര്‍ക്കാറിന്റെ ഇടപെടല്‍ കൂടിയേതീരൂ. തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കാന്‍ തീരുമാനമെടുക്കുന്ന സര്‍ക്കാര്‍ നടപടി ശ്ലാഘനീയമാണ്. ഇതോടൊപ്പം കുരുമുളക് കൃഷി വ്യാപിപ്പിക്കാനും അതിന് മെച്ചപ്പെട്ട വിപണി ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങളും ഉണ്ടായാല്‍ നൂറുകണക്കിന് കര്‍ഷകര്‍ക്കതൊരനുഗ്രഹമാവും. പ്രകൃതിക്ഷോഭം, ഉല്‍പന്നങ്ങള്‍ക്കുള്ള വിലയിടിവ് എന്നിവ കാരണം കര്‍ഷകര്‍ക്ക് സാമ്പത്തിക നഷ്ടം സംഭവിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് താങ്ങായി നില്‍ക്കാനും സംരക്ഷണം നല്‍കാനും സര്‍ക്കാറുണ്ടാകണമെന്ന് അവരാഗ്രഹിക്കുന്നു.

LIVE NEWS - ONLINE

 • 1
  5 mins ago

  ഡോക്ടറെ കൈയ്യേറ്റം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍; കേസെടുത്തത് ജാമ്യമില്ലാ വകുപ്പില്‍

 • 2
  12 mins ago

  ഹൈക്കോടതി വിധിക്കെതിരെ ചാണ്ടി സുപ്രീം കോടതിയില്‍

 • 3
  36 mins ago

  ലൈസസന്‍സില്ലാത്ത ക്വാറിയില്‍ അപകടം; രണ്ടു മരണം, ഏഴുപേര്‍ക്ക് പരിക്ക്

 • 4
  40 mins ago

  നാഗ്പൂരില്‍ ലങ്ക വിയര്‍ക്കുന്നു

 • 5
  45 mins ago

  ലോകസുന്ദരിപ്പട്ടം നേടിയ സമയം മാനുഷി ധരിച്ച ഗൗണിന്റെ വില കേട്ടാല്‍ ഞെട്ടും.!..

 • 6
  2 hours ago

  കുറിഞ്ഞി ഉദ്യാനം; കള്ളനെ താക്കോല്‍ ഏല്‍പ്പിക്കരുതെന്ന് ചെന്നിത്തല

 • 7
  2 hours ago

  ചുംബനരംഗം അഭിനയിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല

 • 8
  2 hours ago

  റുബെല്ല കുത്തിവെപ്പെടുക്കാനെത്തിയവര്‍ക്ക് മര്‍ദനം; രണ്ടുപേര്‍ അറസ്റ്റില്‍

 • 9
  3 hours ago

  നോക്കിയ 2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍