Wednesday, April 24th, 2019

കുരുമുളക് കര്‍ഷകര്‍ സര്‍ക്കാര്‍ സഹായത്തിന് കാത്തിരിക്കുന്നു

വേനല്‍ ചൂട് കടുത്തതോടെ ജില്ലയിലെ കുരുമുളക് കര്‍ഷകര്‍ ആശങ്കയില്‍. നാട്ടിന്‍പുറങ്ങളിലും മലയോര മേഖലകളിലും ഒരുപോലെ കുരുമുളക് വള്ളികള്‍ കരിഞ്ഞുണങ്ങാന്‍ തുടങ്ങിയിരിക്കുന്നു. തുലാവര്‍ഷം ലഭിച്ചില്ല. വിഷുവിന് മുമ്പായി സാധാരണ ലഭിക്കാറുള്ള വേനല്‍ മഴയും പെയ്തില്ല. കുരുമുളക് വള്ളികളുടെ ചുവട്ടില്‍ വരണ്ടുണങ്ങിയ മണ്ണില്‍ ഉണങ്ങിയ കുരുമുളക് ഇലകളുടെ കൂമ്പാരമാണ്. വര്‍ഷത്തിലൊരിക്കല്‍ മാത്രം ലഭിക്കുന്ന കാര്‍ഷികാദായമാണെങ്കിലും കുരുമുളക് ജില്ലയിലെ കര്‍ഷകന്റെ പ്രതീക്ഷയായിരുന്നു. 2016 ല്‍ കിലോവിന് 700 രൂപയിലധികം വില ലഭിച്ചിരുന്ന കര്‍ഷകര്‍ക്ക തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നിരാശയായിരുന്നു. കാലാവസ്ഥയില്‍ വന്ന മാറ്റം … Continue reading "കുരുമുളക് കര്‍ഷകര്‍ സര്‍ക്കാര്‍ സഹായത്തിന് കാത്തിരിക്കുന്നു"

Published On:Apr 12, 2019 | 2:54 pm

വേനല്‍ ചൂട് കടുത്തതോടെ ജില്ലയിലെ കുരുമുളക് കര്‍ഷകര്‍ ആശങ്കയില്‍. നാട്ടിന്‍പുറങ്ങളിലും മലയോര മേഖലകളിലും ഒരുപോലെ കുരുമുളക് വള്ളികള്‍ കരിഞ്ഞുണങ്ങാന്‍ തുടങ്ങിയിരിക്കുന്നു. തുലാവര്‍ഷം ലഭിച്ചില്ല. വിഷുവിന് മുമ്പായി സാധാരണ ലഭിക്കാറുള്ള വേനല്‍ മഴയും പെയ്തില്ല. കുരുമുളക് വള്ളികളുടെ ചുവട്ടില്‍ വരണ്ടുണങ്ങിയ മണ്ണില്‍ ഉണങ്ങിയ കുരുമുളക് ഇലകളുടെ കൂമ്പാരമാണ്. വര്‍ഷത്തിലൊരിക്കല്‍ മാത്രം ലഭിക്കുന്ന കാര്‍ഷികാദായമാണെങ്കിലും കുരുമുളക് ജില്ലയിലെ കര്‍ഷകന്റെ പ്രതീക്ഷയായിരുന്നു. 2016 ല്‍ കിലോവിന് 700 രൂപയിലധികം വില ലഭിച്ചിരുന്ന കര്‍ഷകര്‍ക്ക തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നിരാശയായിരുന്നു. കാലാവസ്ഥയില്‍ വന്ന മാറ്റം വിളവില്‍ കാര്യമായ കുറവ് വരുത്തി.മാത്രമല്ല, മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ച വില പകുതിയായി കുറയുകയും ചെയ്തു. ഇപ്പോള്‍ കിലോവിന് 300 രൂപയിലെത്തി നില്‍ക്കുന്നു. നാട്ടിന്‍പുറങ്ങളില്‍ വീടുകളിലും ആറളം ഫാം, അയ്യന്‍കുന്ന്, മുഴക്കുന്ന്, കേളകം, കൊട്ടിയൂര്‍, ഉളിക്കല്‍, പെരിങ്ങോം, ചെറുപുഴ, ശ്രീകണ്ഠപുരം, നടുവില്‍, ചെമ്പന്തൊട്ടി തുടങ്ങിയ സ്ഥലങ്ങളിലുമൊക്കെ വാടിക്കരിഞ്ഞ കുരുമുളക് വള്ളികള്‍ കര്‍ഷകന്റെ കണ്ണ് നനയിക്കുകയാണിപ്പോള്‍. ഭൂരിഭാഗം കര്‍ഷകരുടെയും പകുതിയിലധികം വള്ളികള്‍ കനത്ത ചൂടില്‍ നശിച്ചുകഴിഞ്ഞു. വരള്‍ച്ച ആദ്യംതന്നെ ബാധിക്കുന്നത് കുരുമുളക് ചെടിയെയാണ്. അതുകാരണം ജൂണ്‍ മാസത്തില്‍ തുടങ്ങുന്ന കാലവര്‍ഷക്കാലം വരെ കനത്ത ചൂടിനെ അതിജീവിക്കാന്‍ പല വള്ളികള്‍ക്കുമാവില്ല. ഈ വര്‍ഷം അനുഭവപ്പെട്ട ഉല്‍പാദന കുറവ് അടുത്ത വര്‍ഷവും തുടരുമെന്ന കാര്യത്തില്‍ സംശയമില്ല. റബ്ബര്‍ കര്‍ഷകരെ സഹായിക്കുന്നതിന് കിലോവിന് 150 രൂപ നിശ്ചയിച്ചതുപോലെയുള്ള വിലസ്ഥിരതാ പദ്ധതി കുരുമുളക് കര്‍ഷകരെയും സഹായിക്കുന്നതിന് വേണമെന്ന ആവശ്യം ശക്തമാവുകയാണ്. തെരഞ്ഞെടുപ്പ് പ്രചരണം ശക്തിപ്രാപിച്ച സമയമാണിത്. കാര്‍ഷിക പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടിയുള്ള പ്രത്യേക യോഗങ്ങള്‍ വയനാട്ടിലെ പുല്‍പള്ളിയില്‍ ഇന്ന് നടക്കുകയാണ്. ഏതാണ്ടെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷകരുടെ പ്രശ്‌നങ്ങളാണ് അധികവും പ്രചരണങ്ങളില്‍ ഉയര്‍ത്തുന്നത്. കുരുമുളക് നശിച്ച കര്‍ഷകര്‍ ഇപ്പോള്‍ സഹായ പ്രതീക്ഷയോടെ കൃഷിഭവനുകള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങിയിട്ടുണ്ട്്. ആറളം കൃഷിഭവനില്‍ മുപ്പതോളം ആദിവാസി കര്‍ഷകര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ആഗസ്തില്‍ സംസ്ഥാനത്തനുഭവപ്പെട്ട പ്രളയത്തില്‍ കുരുമുളക് കൃഷിക്കും കനത്ത നാശനഷ്ടമുണ്ടായി. വിപരീത കാലാവസ്ഥയില്‍ നാശനഷ്ടം നേരിട്ട കുരുമുളക് കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആവശ്യമാണ്.

LIVE NEWS - ONLINE

 • 1
  2 hours ago

  ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

 • 2
  3 hours ago

  ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

 • 3
  5 hours ago

  കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

 • 4
  6 hours ago

  അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

 • 5
  7 hours ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 6
  8 hours ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 7
  8 hours ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 8
  10 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 9
  12 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം