Sunday, April 21st, 2019

വിലത്തകര്‍ച്ച, കുരുമുളക് കര്‍ഷകര്‍ പ്രതിസന്ധിയില്‍

കുരുമുളകിന്റെ വിലത്തകര്‍ച്ച കര്‍ഷകര്‍ക്ക് വിനയാവുന്നു. ഓരോ കൊല്ലം കഴിയുന്തോറും വില പിന്നോട്ടാണ്. കഴിഞ്ഞവര്‍ഷം കിലോഗ്രാമിന് 400 രൂപവരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഈവര്‍ഷം 350 രൂപയില്‍ താഴെയാണ് വില. കഴിഞ്ഞവര്‍ഷം സാമാന്യംനല്ല വിളവ് ലഭിച്ചിരുന്നു. കാലാവസ്ഥ വ്യതിയാനം, പ്രളയം എന്നിവ കുരുമുളക് വള്ളികള്‍ക്ക് ഏല്‍പ്പിച്ച ആഘാതം കാരണം ഈവര്‍ഷം ഉല്‍പാദനം കുറഞ്ഞ അവസ്ഥയാണ്. ഉള്ളതിന് വിലയുമില്ല. എന്നെങ്കിലും വില ഉയരുമെന്ന പ്രതീക്ഷയില്‍ കുരുമുളക് വില്‍ക്കാതെ സൂക്ഷിക്കുകയാണ് പല കര്‍ഷകരും. ഇതിനിടെ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന കുരുമുളകും സംസ്ഥാനത്ത് … Continue reading "വിലത്തകര്‍ച്ച, കുരുമുളക് കര്‍ഷകര്‍ പ്രതിസന്ധിയില്‍"

Published On:Feb 7, 2019 | 1:29 pm

കുരുമുളകിന്റെ വിലത്തകര്‍ച്ച കര്‍ഷകര്‍ക്ക് വിനയാവുന്നു. ഓരോ കൊല്ലം കഴിയുന്തോറും വില പിന്നോട്ടാണ്. കഴിഞ്ഞവര്‍ഷം കിലോഗ്രാമിന് 400 രൂപവരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഈവര്‍ഷം 350 രൂപയില്‍ താഴെയാണ് വില. കഴിഞ്ഞവര്‍ഷം സാമാന്യംനല്ല വിളവ് ലഭിച്ചിരുന്നു. കാലാവസ്ഥ വ്യതിയാനം, പ്രളയം എന്നിവ കുരുമുളക് വള്ളികള്‍ക്ക് ഏല്‍പ്പിച്ച ആഘാതം കാരണം ഈവര്‍ഷം ഉല്‍പാദനം കുറഞ്ഞ അവസ്ഥയാണ്. ഉള്ളതിന് വിലയുമില്ല.
എന്നെങ്കിലും വില ഉയരുമെന്ന പ്രതീക്ഷയില്‍ കുരുമുളക് വില്‍ക്കാതെ സൂക്ഷിക്കുകയാണ് പല കര്‍ഷകരും. ഇതിനിടെ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന കുരുമുളകും സംസ്ഥാനത്ത് വില തകര്‍ച്ചക്ക് വഴിവെക്കുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ഇറക്കുമതി നയത്തിലെ നിബന്ധനയനുസരിച്ച് ഇറക്കുമതി തടയാനാവില്ല. കൂടുതല്‍ വില നല്‍കി ഗുണനിലവാരം കുറഞ്ഞ കുരുമുളക് ഇറക്കുമതി ചെയ്യുകയാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.
കഴിഞ്ഞവര്‍ഷം വിയറ്റ്‌നാമില്‍ നിന്ന് 20441 ടണ്‍ കുരുമുളക് ഇറക്കുമതി ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇറക്കുമതി ഇപ്പോഴും തുടരുകയാണ്. ഇന്ത്യയിലേക്ക് കുരുമുളക് ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യം ശ്രീലങ്കയാണ്. വിയറ്റ്‌നാമില്‍ നിന്ന് ശ്രീലങ്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന കുരുമുളക് അവര്‍ നേരെ ഇന്ത്യയിലെത്തിക്കുകയാണ്. ശ്രീലങ്ക വിദേശ ഇറക്കുമതി വിലക്കിയിട്ടുണ്ട്. 2.5 ലക്ഷം ടണ്‍ കുരുമുളക് കഴിഞ്ഞവര്‍ഷം ഉല്‍പാദിപ്പിച്ച വിയ്റ്റ്‌നാമിന്റെ കുരുമുളക് യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വീകരിക്കാറില്ല. രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതാണ് കാരണം. ഇന്ത്യന്‍ വിപണിയാണ് ഇപ്പോള്‍ വിയറ്റ്‌നാംകാര്‍ കൂടുതല്‍ ആശ്രയിക്കുന്നത്. ശ്രീലങ്ക വഴി ഇന്ത്യയിലേക്ക് കുരുമുളക് അയക്കുമ്പോള്‍ ലഭിക്കുന്ന തീരുവ കുറവും വിയറ്റ്‌നാംകാരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുകയാണെന്ന് വ്യാപാരികള്‍ പറയുന്നു.
ഇറക്കുമതി കുരുമുളകിന് കിലോക്ക് കേന്ദ്രസര്‍ക്കാര്‍ 500 രൂപ വില നിശ്ചയിച്ചിരുന്നുവെങ്കിലും ഇറക്കുമതി കുറഞ്ഞില്ല. സംസ്ഥാനത്ത് കിലോവിന് 350 രൂപ വിലയുള്ളപ്പോഴാണ് 500 രൂപക്ക് ഇറക്കുമതി ചെയ്യുന്നത്. എന്നതിനാല്‍ നഷ്ടം സഹിക്കുന്നത് കര്‍ഷകരാണ്. കുരുമുളക് കര്‍ഷകരെ സഹായിക്കുന്നതിന് ഇറക്കുമതി കുരുമുളകിന്റെ അളവ് കുറക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. വിലത്തകര്‍ച്ച നേരിടുന്ന കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിന് സാമ്പത്തിക സഹായം നല്‍കണമെന്ന ആവശ്യവും ശക്തമാണ്. കുരുമുളകിന്റെ ഉല്‍പാദനം രാജ്യത്ത് കുറഞ്ഞുവരുന്നതും ആശങ്കക്കിടയാക്കുന്നു.
2001-02 വര്‍ഷത്തില്‍ 80000 ടണ്‍ കുരുമുളക് ഉല്‍പാദിപ്പിച്ചിരുന്ന സ്ഥാനത്ത് 2005-06ല്‍ ഉല്‍പാദനം 50000 ടണ്‍ ആയി കുറഞ്ഞു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കാലാവസ്ഥയില്‍ വന്ന മാറ്റവും ഉല്‍പാദനത്തെ ബാധിച്ചു. സംസ്ഥാനത്തെ കുരുമുളക് കര്‍ഷകര്‍ ആശ്വാസ നടപടികള്‍ പ്രതീക്ഷിക്കുന്നു.

LIVE NEWS - ONLINE

  • 1
    9 hours ago

    വോട്ടെടുപ്പ് ദിനം വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    17 hours ago

    ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളിലടക്കം അഞ്ചിടങ്ങളില്‍ സ്ഫോടനം

  • 3
    18 hours ago

    ഏപ്രില്‍ 29വരെ നാല് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി

  • 4
    20 hours ago

    തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

  • 5
    21 hours ago

    അമ്മയും മകനും തീവണ്ടി ഇടിച്ച് മരിച്ചു

  • 6
    1 day ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 7
    1 day ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 8
    1 day ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 9
    1 day ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക