Tuesday, September 18th, 2018

വിലതകര്‍ച്ച; കുരുമുളക് കര്‍ഷകരുടെ നട്ടെല്ലൊടിയുന്നു

സംസ്ഥാനത്തെ കുരുമുളക് കര്‍ഷകരുടെ ദുരിതം തുടരുന്നു. തുടര്‍ച്ചയായ വിലക്കുറവ് കര്‍ഷകനെ വലക്കുകയാണ്. ഇറക്കുമതി ചെയ്യുന്ന കുരുമുളകിന് കിലോഗ്രാമിന് 500 രൂപയായി വില നിശ്ചയിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വന്നിട്ടും വിയറ്റ്‌നാമില്‍ നിന്നുള്ള കുരുമുളക് ഇറക്കുമതിക്ക് യാതൊരു കുറവുമില്ല. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിച്ച കുരുമുളക് വില്‍ക്കാനാവാതെ പലരുടെയും വീട്ടില്‍കെട്ടിക്കിടക്കുന്നു. ഇന്ന് കുരുമുളകിന് കിലോവിന് 300 രൂപയില്‍ താഴെയാണ് വില. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ കിലോഗ്രാമിന്490 രൂപവരെ ലഭിച്ചിരുന്നു. 2016ല്‍ കിലോഗ്രാമിന് 700 രൂപയില്‍ കൂടുതല്‍ വില ലഭിച്ചിരുന്നിടത്താണ് ഇന്ന് കര്‍ഷകന് അതിന്റെ … Continue reading "വിലതകര്‍ച്ച; കുരുമുളക് കര്‍ഷകരുടെ നട്ടെല്ലൊടിയുന്നു"

Published On:Jul 10, 2018 | 2:02 pm

സംസ്ഥാനത്തെ കുരുമുളക് കര്‍ഷകരുടെ ദുരിതം തുടരുന്നു. തുടര്‍ച്ചയായ വിലക്കുറവ് കര്‍ഷകനെ വലക്കുകയാണ്. ഇറക്കുമതി ചെയ്യുന്ന കുരുമുളകിന് കിലോഗ്രാമിന് 500 രൂപയായി വില നിശ്ചയിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വന്നിട്ടും വിയറ്റ്‌നാമില്‍ നിന്നുള്ള കുരുമുളക് ഇറക്കുമതിക്ക് യാതൊരു കുറവുമില്ല. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിച്ച കുരുമുളക് വില്‍ക്കാനാവാതെ പലരുടെയും വീട്ടില്‍കെട്ടിക്കിടക്കുന്നു. ഇന്ന് കുരുമുളകിന് കിലോവിന് 300 രൂപയില്‍ താഴെയാണ് വില. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ കിലോഗ്രാമിന്490 രൂപവരെ ലഭിച്ചിരുന്നു. 2016ല്‍ കിലോഗ്രാമിന് 700 രൂപയില്‍ കൂടുതല്‍ വില ലഭിച്ചിരുന്നിടത്താണ് ഇന്ന് കര്‍ഷകന് അതിന്റെ മൂന്നിലൊന്ന് ലഭിക്കുന്നത്. വര്‍ഷത്തിലൊരു തവണ മാത്രം വിളവെടുക്കുന്ന കുരുമുളകിന്റെ വരുമാനത്തെ ആശ്രയിച്ച് കഴിയുന്ന കര്‍ഷകര്‍ ഇന്ന് അങ്കലാപ്പിലാണ്. ഇറക്കുമതി കുറയുന്നില്ലെങ്കില്‍ സംസ്ഥാനത്തെ കര്‍ഷക ഭവനങ്ങളില്‍ കെട്ടിക്കിടക്കുന്ന കുരുമുളകിന് വില വര്‍ധിക്കാന്‍ സാധ്യതയില്ല. കഴിഞ്ഞ വര്‍ഷം ജനുവരിക്കും മെയ് മാസത്തിനുമിടയില്‍ 5345 ടണ്‍കുരുമുളകാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്. അത് ഈവര്‍ഷം 10802 ടണ്‍ ആയി വര്‍ധിച്ചു. സര്‍ക്കാര്‍ ഇറക്കുമതി കുരുമുളകിന്റെ വില ഡിസംബറില്‍ 2017ല്‍ 500രൂപയായി നിശ്ചയിച്ചിട്ടും ഇറക്കുമതി കുറയുന്നില്ല. 2016ല്‍ 6710ടണ്‍ ഇറക്കുമതി ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ കുരുമുളക് ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് വിയറ്റ്‌നാം. വിയറ്റ്‌നാം കുരുമുളകിനേക്കാള്‍ വലിയ വില കുറവാണ് ഇന്ത്യയിലെ കുരുമുളകിന്. ഇന്ത്യയിലെ പല കുരുമുളക് പ്രൊസസിംഗ് യൂനിറ്റുകള്‍ക്കും കിലോഗ്രാമിന് 200 രൂപക്ക് ലഭിക്കുമായിരുന്നു. വിയറ്റ്‌നാം കുരുമുളകിന് 500 രൂപയായി വില നിശ്ചയിച്ചത് പ്രയാസമുണ്ടാക്കുന്നുണ്ട്. എങ്കിലും രാജ്യത്തെ കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കാനാണ് ഇറക്കുമതി വിലകൂട്ടിയത്. എന്നിട്ടും ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന കുരുമുളകിന്റെ വില ഉയരാത്തതിനെ തുടര്‍ന്നുളള പ്രയാസങ്ങള്‍ പരിഹരിക്കണമെങ്കില്‍ ഇറക്കുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. കഴിഞ്ഞ അഞ്ചുമാസത്തെ കുരുമുളകിന്റെ വിലതകര്‍ച്ച ഇതിനകം തന്നെ കേന്ദ്രവാണിജ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ വന്നതാണ്. പക്ഷെ ഒരുനടപടിയും ഇതേവരെ സ്വീകരിച്ചിട്ടില്ല. കള്ളക്കടത്തും ഇറക്കുമതിയും ഇനിയും തുടര്‍ന്നാല്‍ കുരുമുളക് കര്‍ഷകരുടെ ദുരിതം ചിലപ്പോള്‍ അവരുടെ ആത്മഹത്യയിലേക്ക് നയിച്ചേക്കും. കുരുമുളക് കയറ്റുമതിക്കാര്‍ രാജ്യാന്തര വിപണിയില്‍ കുരുമുളക് 200 ഡോളര്‍ കുറച്ചിട്ടും സംസ്ഥാനത്തെ കുരുമുളകിന് ആവശ്യക്കാര്‍ എത്തിയില്ലെന്ന് കയറ്റുമതി വ്യാപാരികള്‍ സൂചിപ്പിക്കുന്നു.
വില കുത്തനെ കുറഞ്ഞതോടെ കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ വില്‍പ്പനക്ക് കുരുമുളക് എത്തുന്നത് കുറഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ ദിനംപ്രതി പത്ത് ടണ്‍ കുരുമുളക് മാത്രമെ വില്‍പ്പനക്കെത്തിയുള്ളൂ. കഴിഞ്ഞവര്‍ഷം വിളവെടുത്ത കുരുമുളക് പോലും കര്‍ഷകരുടെ വീട്ടില്‍ കെട്ടിക്കിടക്കുന്നു. കര്‍ഷകര്‍ ഓരോ ദിവസവും മാര്‍ക്കറ്റ് വില നോക്കി നെടുവീര്‍പ്പിടുന്നു. വാണിജ്യമന്ത്രാലയത്തിന്റെയും കൃഷി വകുപ്പിന്റെയും അടിയന്തര ഇടപെടല്‍ കുരുമുക് കര്‍ഷകര്‍ ആഗ്രഹിക്കുന്നു.

LIVE NEWS - ONLINE

  • 1
    3 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    4 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    5 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    8 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    9 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    10 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    11 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    12 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    12 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍