Thursday, November 15th, 2018

പൊന്‍മുട്ടയിടുന്ന താറാവിന്റെ കഴുത്ത് ഞെരിക്കരുത്

        ഇപിഎഫ് പെന്‍ഷന്‍ ഫണ്ടിലെ ആറായിരം കോടി ഓഹരി വിപണിയിറക്കാന്‍ നടക്കുന്ന കൊണ്ടുപിടിച്ച ശ്രമം പെന്‍ഷന്‍കാരുടെ വയറ്റത്തടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പെന്‍ഷന്‍ ഫണ്ടിലെ മുഴുവന്‍ തുകയും ഓഹരി ഫണ്ടിലിറക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. ഇതില്‍ ആദ്യഘട്ടമെന്ന നിലയിലാണ് ആറായിരം കോടി ഓഹരി വിപണിയിലിറക്കുന്നത്. ധനകാര്യമന്ത്രാലയമാണ് ഇത്തരം നീക്കത്തിന് പിന്നിലെന്നാണ് ലഭ്യമായ സൂചന. ഇത്തരമൊരു നീക്കത്തിന്റെ ഭാഗമായി ഇന്ത്യന്‍ ട്രസ്റ്റീസ് നിയമം ഭേദഗതിചെയ്യാനും നീക്കങ്ങളും നടക്കുന്നുണ്ട്. എല്ലാ മേഖലയിലും കോര്‍പ്പറേറ്റ് വത്കരണമാണ് നടക്കുന്നത്. നേരത്തെ … Continue reading "പൊന്‍മുട്ടയിടുന്ന താറാവിന്റെ കഴുത്ത് ഞെരിക്കരുത്"

Published On:Sep 9, 2014 | 10:16 am

Pension Full

 

 

 

 
ഇപിഎഫ് പെന്‍ഷന്‍ ഫണ്ടിലെ ആറായിരം കോടി ഓഹരി വിപണിയിറക്കാന്‍ നടക്കുന്ന കൊണ്ടുപിടിച്ച ശ്രമം പെന്‍ഷന്‍കാരുടെ വയറ്റത്തടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പെന്‍ഷന്‍ ഫണ്ടിലെ മുഴുവന്‍ തുകയും ഓഹരി ഫണ്ടിലിറക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. ഇതില്‍ ആദ്യഘട്ടമെന്ന നിലയിലാണ് ആറായിരം കോടി ഓഹരി വിപണിയിലിറക്കുന്നത്. ധനകാര്യമന്ത്രാലയമാണ് ഇത്തരം നീക്കത്തിന് പിന്നിലെന്നാണ് ലഭ്യമായ സൂചന. ഇത്തരമൊരു നീക്കത്തിന്റെ ഭാഗമായി ഇന്ത്യന്‍ ട്രസ്റ്റീസ് നിയമം ഭേദഗതിചെയ്യാനും നീക്കങ്ങളും നടക്കുന്നുണ്ട്.
എല്ലാ മേഖലയിലും കോര്‍പ്പറേറ്റ് വത്കരണമാണ് നടക്കുന്നത്. നേരത്തെ യുപിഎ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച അതേ സമീപം തന്നെയാണ് ഇപ്പോള്‍ മോദി സര്‍ക്കാറും സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ആഗോള സ്വകാര്യവത്കരണത്തിനെതിരെ പരസ്യമായ രംഗത്തു വന്നവരായിരുന്നു ബിജെപി. എന്നാല്‍ അധികാരത്തിലെത്തിയപ്പോള്‍ യുപിഎ സര്‍ക്കാര്‍ പിന്തുടര്‍ന്നിരുന്ന സമ്പത്തിക നയത്തില്‍ വെള്ളം ചേര്‍ക്കാതെ മോദിയും അതേപടി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഇപിഎഫ് പെന്‍ഷന്‍ഫണ്ട് തുക ഓഹരി ചൂതാട്ടത്തിനായി എറിഞ്ഞു കൊടുക്കുന്നത്.
പെന്‍ഷന്‍ തുക തട്ടിയെടുക്കാന്‍ നേരത്തെയും കമ്പോള ശക്തികള്‍ ശ്രമിച്ചിരുന്നു. ഇത്തരം അവസരങ്ങളില്‍ ട്രേഡ് യൂനിയനുകള്‍ ഒറ്റക്കെട്ടായി ചെറുത്ത് നില്‍ക്കുകയായിരുന്നു. ഇത്തരം നീക്കങ്ങള്‍ക്കെതിരെ തൊഴില്‍ വകുപ്പും ഇപിഎഫ് കേന്ദ്ര ട്രസ്റ്റ് ബോര്‍ഡും ശക്തമായ നിലപാടുകള്‍ സ്വീകരിച്ചതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ അന്ന് പിന്‍മാറിയത്. കഴിഞ്ഞ ഒഗസ്റ്റ് 28ന് ചേര്‍ന്ന ഇപിഎഫ് ട്രസ്റ്റ് ബോര്‍ഡ് യോഗം ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകളുമായി മുന്നോട്ടുവന്നെങ്കിലും ധനമന്ത്രാലയത്തിന്റെ കടുംപിടുത്തമാണ് ഓഹരി ചൂതാട്ടത്തിനിടയാക്കുന്നത്.
ഇപിഎഫ് പെന്‍ഷന്‍ ഫണ്ടിന്റെ ഏതാണ്ട് 85 ശതമാനവും സര്‍ക്കാര്‍ ബോണ്ടുകളിലാണ് നിക്ഷേപിക്കുക. ശേഷിക്കുന്ന തുക മാത്രമെ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക്മാറ്റുകയുള്ളൂ. ഓഹരി വിപണയിലേക്ക് പെന്‍ഷന്‍ ഫണ്ട് നിക്ഷേപിക്കുന്നതോടെ ആറായിരം കോടി പിപണിയിലെത്തും. ഇതാണ് കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്ക് ചൂതാട്ടത്തിന് വേദിയൊരുക്കുന്നത്. നേരത്തെ എല്‍ഐസിയില്‍ നിന്ന് മാത്രം അമ്പതിനായിരം കോടി ഒഹരി കമ്പോളത്തിലേക്ക് മാറ്റിയിരുന്നു. കൂടാതെ വിദേശത്തുനിന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ 47,000 കോടി രൂപയും എത്തിയിരുന്നു. ഇതേ രീതിയില്‍ പെന്‍ഷന്‍ ഫണ്ടും വിനിയോഗിക്കാനുള്ള നീക്കങ്ങളാണ് നടന്നു വരുന്നത്.
ഇക്കാര്യത്തില്‍ അമേരിക്കയിലെ അനുഭവം നമുക്ക് മുന്നിലുണ്ട്. 2007-08 അമേരിക്ക ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ച നേരിട്ടപ്പോള്‍ അമേരിക്ക കണ്ടെത്തിയ മാര്‍ഗം പെന്‍ഷന്‍ഫണ്ട് തുക ഓഹരി വിപണയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പെന്‍ഷന്‍ ഫണ്ട് തുക നഷ്ടപ്പെടുകയാണ് ചെയ്തത്. ഇതാണ് ഇന്ത്യയിലും ആശങ്കയുര്‍ത്തുന്നത്. ഓഹരി വിപണയിലെ ചൂതാട്ടത്തിന് വിട്ടുകൊടുത്താല്‍ ജീവിത സമ്പാദ്യം മുഴുവന്‍ വൃഥാവിലാവുന്ന അവസ്ഥയാണുണ്ടാവുക. അതുകൊണ്ട് ഇത്തരമൊരു നീക്കത്തില്‍ നിന്ന് അധികൃതര്‍ പിന്തിരിയണം.

LIVE NEWS - ONLINE

 • 1
  11 mins ago

  അമീര്‍ ഖാന്‍ ചിത്രം 150 കോടി ക്ലബില്‍

 • 2
  13 mins ago

  തൃപ്തിക്ക് പ്രത്യേക സുരക്ഷയില്ല: പോലീസ്

 • 3
  26 mins ago

  മണ്ഡലകാലത്തിനായി ശബരിമല നട നാളെ തുറക്കും

 • 4
  14 hours ago

  ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

 • 5
  15 hours ago

  വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

 • 6
  17 hours ago

  ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

 • 7
  21 hours ago

  മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

 • 8
  21 hours ago

  റൂണിയും ബൂട്ടഴിക്കുന്നു

 • 9
  21 hours ago

  ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്