Sunday, July 21st, 2019

പെഡല്‍ ബോട്ടുകള്‍ ഇനി മാട്ടുപ്പെട്ടിയിലേക്ക്

        മൂന്നാര്‍: ജലനിരപ്പ് കുറഞ്ഞതോടെ വിനോദ സഞ്ചാരികള്‍ക്കായി എക്കോ പോയിന്റിലെ ഹൈഡല്‍ ടൂറിസത്തിന്റെ അധീതനയിലുള്ള 15 പെഡല്‍ ബോട്ടുകള്‍ മാട്ടുപ്പെട്ടി ഡാമിലേക്ക് മാറ്റി. രണ്ട്‌പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന ബോട്ടാണ്. അര മണിക്കൂര്‍ നേരത്തേക്ക് 250 രൂപയാണ് നിരക്ക്. വേനല്‍ മഴ പ്രതീക്ഷിച്ചതിലും കുറഞ്ഞതാണ് കുണ്ടള ഡാമിലെ വെള്ളം തുറന്നുവിട്ട്് മാട്ടുപ്പെട്ടിയില്‍ രണ്ട് മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ആരംഭിച്ചത്. പള്ളിവാസല്‍ ജല വൈദ്യുത പദ്ധതിക്ക് വെള്ളം തുറന്നുവിട്ടതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി ഇവിടെ … Continue reading "പെഡല്‍ ബോട്ടുകള്‍ ഇനി മാട്ടുപ്പെട്ടിയിലേക്ക്"

Published On:Jun 3, 2017 | 8:01 am

Pedal Boating Full Image 01100

 

 

 

 
മൂന്നാര്‍: ജലനിരപ്പ് കുറഞ്ഞതോടെ വിനോദ സഞ്ചാരികള്‍ക്കായി എക്കോ പോയിന്റിലെ ഹൈഡല്‍ ടൂറിസത്തിന്റെ അധീതനയിലുള്ള 15 പെഡല്‍ ബോട്ടുകള്‍ മാട്ടുപ്പെട്ടി ഡാമിലേക്ക് മാറ്റി. രണ്ട്‌പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന ബോട്ടാണ്. അര മണിക്കൂര്‍ നേരത്തേക്ക് 250 രൂപയാണ് നിരക്ക്. വേനല്‍ മഴ പ്രതീക്ഷിച്ചതിലും കുറഞ്ഞതാണ് കുണ്ടള ഡാമിലെ വെള്ളം തുറന്നുവിട്ട്് മാട്ടുപ്പെട്ടിയില്‍ രണ്ട് മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ആരംഭിച്ചത്. പള്ളിവാസല്‍ ജല വൈദ്യുത പദ്ധതിക്ക് വെള്ളം തുറന്നുവിട്ടതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി ഇവിടെ ഉല്‍പ്പാദനം നിര്‍ത്തിവച്ചിരുക്കുകയായിരുന്നു. കടുത്ത വേനലിനെ തുടര്‍ന്ന് മാട്ടുപ്പെട്ടി ഡാമിലും എക്കോ പോയിന്റിലും ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതും എക്കോ പോയിന്റില്‍ പെഡല്‍ ബോട്ട് ഇറക്കുന്നതിനുള്ള വെള്ളംപോലും ഇല്ലാതായതിനെ തുടര്‍ന്നുമാണ് ഇവിടെ ഉണ്ടായിരുന്ന 15 ഓളം ബോട്ടുകള്‍ മാട്ടുപ്പെട്ടി ഡാമിലേക്ക് മാറ്റിയത്. ഡാമിനോട് ചേര്‍ന്നുള്ള ബോട്ടിങ് നടത്തുന്നതിന് നിരവധി പേരാണ് എത്തുന്നത്.

LIVE NEWS - ONLINE

  • 1
    1 min ago

    ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

  • 2
    3 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 3
    8 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 4
    9 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 5
    11 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 6
    12 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 7
    23 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 8
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 9
    1 day ago

    ഷീല ദീക്ഷിത് അന്തരിച്ചു