Wednesday, July 17th, 2019

മയിലാട്ടം കാണാന്‍ പറമ്പിക്കുളത്തേക്ക് പോകണം

        പറമ്പിക്കുളത്തേക്കുള്ള യാത്ര കാടിന്റെ മായാലോകത്തേക്കുളള യാത്രയാണ്. മയിലുകള്‍ കുണുങ്ങി കുണുങ്ങി നിങ്ങളുടെ മുന്നില്‍ എപ്പോഴുമെത്താം. പീലി വിടര്‍ത്തിയാടി സ്വാഗതമോതാം. റോക്കറ്റ് പോലെ പറന്നുയരാം.. മാന്‍ , ആന, കാട്ടുപോത്ത്, മ്ലാവ് ,വരയാട് എന്നിവ കൂട്ടമായി മേയുന്നതു കാണാം. കരിംകുരങ്ങ്, സിംഹവാലന്‍, കാട്ടുപന്നി, കരടി, രാജവെമ്പാല എന്നിവ മിന്നായം പോലെ ഇടയ്ക്ക് പ്രത്യക്ഷപ്പെടാം. കടുവയുടെയും പുലിയുടെയും കാല്‍പ്പാടുകളും കാണാം. രാത്രി പേടിപ്പെടുത്തുന്ന ശബ്ദം ഏത് മൃഗത്തിന്റേതെന്നറിയില്ലെങ്കിലും അടുത്ത് വന്യ മൃഗമുണ്ടെന്ന് നമ്മെ ഓര്‍മപ്പെടുത്തും.പശ്ചിമഘട്ടം … Continue reading "മയിലാട്ടം കാണാന്‍ പറമ്പിക്കുളത്തേക്ക് പോകണം"

Published On:May 4, 2016 | 12:43 pm

Peacock Photo Full 00221

 

 

 

 

പറമ്പിക്കുളത്തേക്കുള്ള യാത്ര കാടിന്റെ മായാലോകത്തേക്കുളള യാത്രയാണ്. മയിലുകള്‍ കുണുങ്ങി കുണുങ്ങി നിങ്ങളുടെ മുന്നില്‍ എപ്പോഴുമെത്താം. പീലി വിടര്‍ത്തിയാടി സ്വാഗതമോതാം. റോക്കറ്റ് പോലെ പറന്നുയരാം.. മാന്‍ , ആന, കാട്ടുപോത്ത്, മ്ലാവ് ,വരയാട് എന്നിവ കൂട്ടമായി മേയുന്നതു കാണാം. കരിംകുരങ്ങ്, സിംഹവാലന്‍, കാട്ടുപന്നി, കരടി, രാജവെമ്പാല എന്നിവ മിന്നായം പോലെ ഇടയ്ക്ക് പ്രത്യക്ഷപ്പെടാം. കടുവയുടെയും പുലിയുടെയും കാല്‍പ്പാടുകളും കാണാം. രാത്രി പേടിപ്പെടുത്തുന്ന ശബ്ദം ഏത് മൃഗത്തിന്റേതെന്നറിയില്ലെങ്കിലും അടുത്ത് വന്യ മൃഗമുണ്ടെന്ന് നമ്മെ ഓര്‍മപ്പെടുത്തും.പശ്ചിമഘട്ടം അതിരിട്ടു നില്‍ക്കുന്ന മലനിരകള്‍ ,വിശാലമായ തടാകങ്ങള്‍ ,അണക്കെട്ട് ,വൈവിധ്യമേറിയ സസ്യജാലങ്ങള്‍, ലോകത്തെ ഏറ്റവും വലിയ കന്നിമാറ തേക്കുമരങ്ങളുടെ നിര, മുളങ്കാടുകള്‍, അങ്ങനെയങ്ങനെ ഒരുപാട്… പറമ്പിക്കുളം സഞ്ചാരികള മാടിവിളിക്കുകയാണ്.
പാലക്കാട് നിന്നും 90 കിലോമീറ്റര്‍ ദൂരെയുള്ള പറമ്പികുളം വന്യജീവി സംരക്ഷണകേന്ദ്രം 285 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ വ്യാപിച്ചു കിടക്കുന്നു. തമിഴ്‌നാട്ടിലെ ആനമല കടുവ സങ്കേതം കടന്ന് സേത്തുമടയിലൂടെയാണ് പ്രധാനപാത കടന്നുപോകുന്നത്.
ലോകത്തിലെ ഏറ്റവും വലിയ തേക്കുകളില്‍ ഒന്നായ കന്നിമാറ സ്ഥിതിചെയ്യുന്നത് പറമ്പികുളം തുണക്കടവിലാണ്. ഈ മരത്തെപ്പറ്റി ആദിവാസികള്‍ക്കിടയില്‍ ഒരു രസകരമായ കഥയുണ്ട്, ഒരിക്കല്‍ ഇത് മുറിക്കുവാന്‍ ശ്രമം നടത്തി. മരത്തിലെ മുറിവില്‍ നിന്ന് രക്തം ഒഴുകി. അതോടെ തേക്ക് മുറിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. അന്നുമുതല്‍ അതിനെ കന്യമരം എന്ന് വിളിക്കാന്‍ തുടങ്ങി, അതില്‍ നിന്നാണ് കണ്ണിമാറ തേക്ക് എന്ന പേര് ഉരുത്തിരിഞ്ഞ് വന്നത്.
ഉള്‍വനത്തിലെ തേക്കുകാട്ടിലേക്കുളള യാത്രയും സാഹസികമാണ്. യാത്രക്കിടെ കടുവകളെയും കൂട്ടം കൂടിയ കാട്ടുപോത്തുകളെയും കാണാം. കന്നിമാറ ഏകദേശം 464 വര്‍ഷം പ്രായമുള്ള തേക്കിന്റെ ഉയരം 40 മീറ്റര്‍ വണ്ണം.7.02 മീറ്റര്‍. കന്യകാവൃക്ഷമായിട്ടാണ് ആദിവാസികള്‍ കന്നിമാറ തേക്കിനെ കാണുന്നത്. 1995ല്‍ കേന്ദ്ര സര്‍ക്കാര്‍ മഹാവൃക്ഷ പുരസ്‌കാരം ഈ തേക്കിന് നല്കിയിരുന്നു.
വിവിധ തരം മാനുകളാണ് മറ്റൊരു കാഴ്ച പുള്ളിമാന്‍, മ്ലാവ്, പൂരമാന്‍, കേഴമാന്‍ എന്നിവയില്‍ കേഴമാനുകളാണ് കൂടുതലായുളളത്.
യാത്രക്കിടെയുളള പെരവാരി ദ്വീപ് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. കാട്ടിനുള്ളിലെ ദ്വീപിലേക്ക്ചങ്ങാടത്തിലൂടെ ഒന്നര കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ദ്വീപിലെത്താം. യാത്ര്ക്കിടെ നീര്‍കാക്കകളെയും ഭാഗ്യമുണ്ടെങ്കില്‍ ആന, കാട്ടുപോത്ത് എന്നിവയെയും കാണാം. കാടിനെയും ,പുഴയെയും അറിഞ്ഞ് പ്രകൃതിയുടെ മാസ്മരിക ലോകത്തിലേക്കുളള ബാംബു നെസ്റ്റ്. പെരിവാരി ദ്വീപിലെ ബാംബു നെസ്റ്റില്‍ താമസിക്കാം. പുലര്‍ച്ചെയുള്ള കോടമഞ്ഞിന്റെ സൗന്ദര്യത്തില്‍ കാടിനെയും വനമൃഗങ്ങളെയും അടുത്തറിയാം. പശ്ചിമഘട്ടങ്ങളില്‍മാത്രം കാണാന്‍ കഴിയുന്ന ബ്ലുഫിന്‍ മഷീര്‍ (കുഴല്‍) മീനുകളെ ആളിയാര്‍ ഡാമില്‍ കാണാം. വംശനാശം നേരിടുന്ന ഈ മീനുകള്‍ ലോകത്ത് അപൂര്‍വമാണ്. നീര്‍കോഴി, ചേരക്കോഴി, മുതല എന്നിവയേയും ഡാമില്‍ കാണാം.
പറമ്പികുളം,ആളിയാര്‍ ഡാമുകള്‍ സന്ദര്‍ശിച്ച് തിരികെ എത്തുക പറമ്പികുളം എന്ന ചെറിയ പട്ടണത്തിലേക്കാണ്. കാടിനുള്ളിലെ പട്ടണം കണ്ടാല്‍ പഴമയുടെ പ്രൗഢി തൊട്ടറിയാം. നിരവധി ചായക്കടകള്‍, പോലീസ് സ്‌റ്റേഷന്‍, പോസ്റ്റ് ഓഫീസ് എന്നിവയെല്ലാം ഗ്രാമത്തിലുണ്ട്. ഡാമുകള്‍ നിര്‍മ്മിച്ച കാലത്താണ് ഇവിടെ ചെറിയ പട്ടണം ഉണ്ടായത്. സിംഹവാലന്‍ കുരങ്ങുകള്‍ കുടുതലുള്ള വനമേഖല കൂടിയാണ് പറമ്പികുളം. വനംവകുപ്പിന്റെ കണക്ക് അനുസരിച്ച് സൈലന്റ്വാലി ദേശത്തിനേക്കാള്‍ കൂടുതല്‍ സിംഹവാലന്‍ കുരങ്ങുകള്‍ ഇവിടുണ്ടന്നൊണ് കണക്ക്. നാവില്‍ കൊതിയൂറം വിഭവവുമായി ആദിവാസികള്‍ നടത്തുന്ന കടയില്‍ നാടന്‍കോഴിക്കറി, കപ്പ, വിവിധയിനം കറികള്‍ ഇവയെല്ലാം ലഭിക്കും.
പറമ്പിക്കുളത്തെത്തുന്ന സഞ്ചാരികള്‍ക്ക് കാടിനെ അടുത്തറിയാന്‍ താമസസൗകര്യവും ഭക്ഷണവും ഒരുക്കിയാണ് വനംവകുപ്പ് കാത്തിരിക്കുന്നത്. വന്യഭംഗി ആസ്വദിക്കാന്‍ കാടിനുള്ളില്‍ ഏറുമാടത്തില്‍ താമസിക്കാം. രാത്രി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാവലിനുണ്ടാകും. വലിയ ഡോര്‍മെറ്ററികളും ചെറിയ കോട്ടേജുകളുമുണ്ട്. മുളങ്കാടുകളിലും തടാകത്തിലെ തുരുത്തിനു നടുവിലും തടാകത്തിന്റെ ഓരത്തും താമസിക്കാം. ഭക്ഷണം അടക്കം പ്രത്യേക പാക്കേജ് ഇതിനായുണ്ട്.

LIVE NEWS - ONLINE

 • 1
  12 hours ago

  മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

 • 2
  13 hours ago

  ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

 • 3
  16 hours ago

  സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

 • 4
  17 hours ago

  ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

 • 5
  19 hours ago

  മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

 • 6
  20 hours ago

  കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

 • 7
  20 hours ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 8
  21 hours ago

  ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍

 • 9
  21 hours ago

  നീലേശ്വരം ക്ഷേത്രത്തിലെ കവര്‍ച്ച; ഒരാള്‍കൂടി അറസ്റ്റില്‍