Tuesday, September 25th, 2018

പിഡിപിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അനുഭവിക്കും: മെഹബൂബ

ഇന്ത്യന്‍ ജനാധിപത്യത്തില്‍ കശ്മീരിലെ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കരുത്.

Published On:Jul 13, 2018 | 11:36 am

ന്യൂഡല്‍ഹി: കശ്മീരില്‍ പി.ഡി.പിയെ തകര്‍ക്കാനാണ് ബി.ജെ.പിയുടെ ശ്രമമെങ്കില്‍ അതിന്റെ പരിണിത ഫലം അപകടകരമാകുമെന്ന് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി. പി.ഡി.പിയില്‍ ഭിന്നത ഉണ്ടാക്കാനും ഇടപെടല്‍ നടത്താനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെങ്കില്‍ അതിന്റെ അനന്തഫലം ആപത്കരമാകും. കശ്മീരില്‍ വിഘടനവാദികളായ സലാഹുദ്ദീനും യാസിന്‍ മാലികും ഉണ്ടായതെന്തുകൊണ്ടെന്ന് ചിന്തിക്കുകയാണെന്നും മെഹബൂബ പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തില്‍ കശ്മീരിലെ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കാന്‍ ബി.ജെ.പി ശ്രമിക്കരുതെന്നും അവര്‍ പറഞ്ഞു.
ഗവര്‍ണര്‍ ഭരണം തുടരുന്ന കശ്മീരില്‍ സര്‍ക്കാറുണ്ടാക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയിരുന്നു. സഖ്യം പൊളിഞ്ഞ ശേഷം പി.ഡി.പിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ബി.ജെ.പി നിരത്തിയത്. പി.ഡി.പിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ വിഘടനവാദികളെ കൂട്ടുപിടിക്കുമെന്ന് പറഞ്ഞാണ് മെഹബൂബ കേന്ദ്രസര്‍ക്കാറിനെ ഭീഷണിപ്പെടുത്തുന്നത്. എന്നാല്‍ അവരുടെ ഭരണത്തിനു കീഴില്‍ തന്നെ കശ്മീരില്‍ വീണ്ടും വിഘടനവാദികള്‍ വളര്‍ന്നുവന്നത് മെഹബൂബ മുഫ്തി മറന്നുവെന്ന് നാഷണല്‍ കോണ്‍ഫനറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു.

 

LIVE NEWS - ONLINE

  • 1
    43 mins ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 2
    1 hour ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 3
    3 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 4
    3 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 5
    4 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 6
    4 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 7
    5 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 8
    6 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 9
    6 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്