Monday, August 26th, 2019

മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ ഖേദ പ്രകടനവുമായി പി.സി. ജോര്‍ജ്

ഈരാറ്റുപേട്ടയിലെ മുസ്ലിം സമൂഹത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി നാലു പതിറ്റാണ്ടുകാലം ശബ്ദിച്ച ആളാണ് താന്‍.

Published On:Jun 13, 2019 | 9:47 am

കൊച്ചി: മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടനവുമായി പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ്. തന്റെ ഫോണ്‍ സംഭാഷണത്തില്‍ പലപ്രാവശ്യമായി പറഞ്ഞ കാര്യങ്ങള്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പി.സി.ജോര്‍ജ് പത്രക്കുറിപ്പില്‍ പറഞ്ഞു.
ഈരാറ്റുപേട്ടയിലെ മുസ്ലിം സമൂഹത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി നാലു പതിറ്റാണ്ടുകാലം ശബ്ദിച്ച ആളാണ് താന്‍. എന്നാല്‍ താനെടുത്ത രാഷ്ട്രീയ തീരുമാനത്തിന്റെ പേരില്‍ തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നു. ഫോണ്‍ സംഭാഷണത്തില്‍ തന്നെ സ്‌നേഹിക്കുന്ന ഇസ്ലാം സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന് ദുഖവും അമര്‍ഷവും ഉണ്ടാക്കിയെന്ന് മനസിലാക്കുന്നതായും അതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും പി.സി. ജോര്‍ജ് പറഞ്ഞു.
മുസ്ലിം തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന മുസ്ലിം സമുദായത്തിന്റെ വോട്ട് വേണ്ടെന്നു പറയുന്ന ജോര്‍ജിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    3 hours ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    3 hours ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    3 hours ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    3 hours ago

    കറുപ്പിനഴക്…

  • 6
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    5 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    5 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം