Friday, September 21st, 2018

കന്യാസ്ത്രിക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റായി പോയി: പിസി ജോര്‍ജ്

വേശ്യ എന്ന പദപ്രയോഗം നടത്താന്‍ പാടില്ലായിരുന്നു.

Published On:Sep 12, 2018 | 1:32 pm

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെ അപഹസിക്കുന്ന തരത്തില്‍ നടത്തിയ പരാര്‍മര്‍ശം പിന്‍വലിക്കുന്നതായി പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്.
കന്യാസ്ത്രീക്കെതിരായി മോശം പരാമര്‍ശം നടത്തിയത് തെറ്റായിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
എന്നാല്‍ താന്‍ അവരെ കന്യാസ്ത്രീയായി കൂട്ടുന്നില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. ‘കോട്ടയം പ്രസ് ക്ലബിലെ വാര്‍ത്താസമ്മേളനത്തില്‍ താന്‍ ആ കന്യാസ്ത്രിക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റായി പോയി. വേശ്യ എന്ന പദപ്രയോഗം നടത്താന്‍ പാടില്ലായിരുന്നു. എന്നാല്‍, ഈ പദപ്രയോഗം ഒഴിച്ച് താന്‍ പറഞ്ഞ എല്ലാ കാര്യങ്ങളിലും ഉറച്ചു നില്‍ക്കുകയാണ്’ പി.സി ജോര്‍ജ് പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    5 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    6 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    8 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    8 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    11 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    12 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    15 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    16 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    16 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി