Monday, September 24th, 2018

മാധ്യമങ്ങള്‍ തന്ന പേപ്പട്ടിയെ പോലെ വേട്ടയാടുന്നു: പിസി ജോര്‍ജ്

കേരളത്തില്‍ നടക്കുന്നത് മാധ്യമ വിചാരണയാണ്.

Published On:Sep 11, 2018 | 1:43 pm

കോട്ടയം: മാധ്യമങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത തന്നെ മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്ന് പി.സി.ജോര്‍ജ് എം.എല്‍എ. കേരള ജനപക്ഷം സംസ്ഥാന കണ്‍വെന്‍ഷന്‍ കോട്ടയം സിഎസ്.ഐ റിട്രീറ്റ് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോര്‍ജ്.
കേരളത്തില്‍ നടക്കുന്നത് മാധ്യമ വിചാരണയാണ്. ആടിനെ പട്ടിയാക്കി, പിന്നെ പേപ്പട്ടിയാക്കുന്ന തന്ത്രം. തന്നെ പേപ്പട്ടിയാക്കി ഓടിച്ചിട്ടടിക്കാനാണ് നോക്കുന്നത്. മാധ്യമങ്ങളുടെ പിന്തുണയില്ലെങ്കിലും മുന്നോട്ടു പോകും. സ്ത്രീ സുരക്ഷാ നിയമം സ്ത്രീകള്‍ക്ക് മാന്യത നല്‍കാന്‍ ഉണ്ടാതക്കിയതാണ്. ദുര്‍നടപ്പുകാരായ ചില സ്ത്രീകള്‍ ഇത് പുരുഷന്മാരെ കള്ളക്കേസില്‍ കുടുക്കാന്‍ ഉപയോഗിക്കുന്നു. ഇത്തരം കള്ളനാണയങ്ങള്‍ക്കെതിരെയുള്ള പോരാട്ടം ഇനിയും തുടരുമെന്നും ജോര്‍ജ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ടീയ പാര്‍ട്ടികളോടും ജനപക്ഷം സീറ്റ് അഡ്ജസ്റ്റ്‌മെന്റ് നടത്തും. എന്നാല്‍ ഒരു മുന്നണിയുടെയും ഭാഗമാകാതെ മൂന്നു മുന്നണികളോടും തുല്യ അകലം പാലിക്കുമെന്നും ജോര്‍ജ് പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    12 mins ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    2 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    3 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    7 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    7 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    9 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    9 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    9 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    9 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു