Wednesday, February 20th, 2019

മോഹന്‍ലാലിന്റെയും മഞ്ജുവിന്റെയും സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കണം

നടിയെ ആക്രമിച്ച കേസില്‍ പോലീസിന്റെ തെറ്റാണ് താന്‍ ചൂണ്ടിക്കാട്ടിയത്. അല്ലാതെ നടിയുടെ മാന്യതയല്ല.

Published On:Aug 2, 2017 | 12:01 pm

 

തിരു: അനധികൃത സ്വത്തുമായി ബന്ധപ്പെട്ട് വേണ്ടിവന്നാല്‍ ദിലീപിന്റേത് മാത്രമല്ല മോഹന്‍ലാല്‍, മമ്മൂട്ടി, മഞ്ജു വാര്യര്‍, തുടങ്ങി എല്ലാ നടീ നടന്‍മാരുടെയും സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കണമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ദീലീപിനോട് മാത്രം കുശുമ്പ് കുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങിത്തിരിക്കേണ്ടെന്നും അന്വേഷിച്ച് എല്ലാവരുടെയും സ്വത്തുകള്‍ കണ്ടുകെട്ടണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് വിഡീയോ സന്ദേശത്തിലാണ് ജോര്‍ജ് ഇക്കാര്യം വ്യക്തമാക്കിയത്.
ദീലീപിനെ അറസ്റ്റ് ചെയ്ത സമയത്ത് ആ നടനെ വെറുതെ വിടാന്‍ പാടില്ലെന്ന് തന്നെയായിരുന്നു എന്റെ അഭിപ്രായം. ദിലീപ് കുറ്റക്കാരനാണെന്ന് തന്നെ ഞാന്‍ വിശ്വസിച്ചു. എന്ന് മാത്രമല്ല അയാളെ പോലെ ഒരു സിനിമാ നടന്‍ ഇത്തരം വൃത്തികേട് കാണിച്ചാല്‍ അവനെ വഴിയെ വിടരുതെന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ ദീലീപിനെതിരെ 19 തെളിവുകള്‍ ഉണ്ടെന്ന് പറഞ്ഞ പോലീസിന് ഒന്നെങ്കിലും ജനങ്ങളുടെ മുന്നില്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇതിനാലാണ് കേസില്‍ ഞാന്‍ ഇടപ്പെട്ടത്.
അതേസമയം, നടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവന്‌ക്കെതിരെയും പി.സി ജോര്‍ജ് വിശദീകരണം നല്‍കി. നടിയെ ആക്രമിച്ച കേസില്‍ പോലീസിന്റെ തെറ്റാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നും അല്ലാതെ നടിയുടെ മാന്യതയല്ലെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.

 

LIVE NEWS - ONLINE

  • 1
    44 mins ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    2 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    4 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    6 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    7 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    9 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    11 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    11 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    11 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു