Thursday, November 15th, 2018

പഴനി വാഹനാപകടം; മരിച്ച മലയാളികളുടെ എണ്ണം ഏഴായി

പഴനി ആയക്കുടിയില്‍ അര്‍ധരാത്രിയിലാണ് അപകടം.

Published On:May 9, 2018 | 8:54 am

ദിണ്ടിഗല്‍:  തമിഴ്‌നാട്ടിലെ പഴനിയില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. കോട്ടയം കോരുത്തോട് സ്വദേശി ശശി, ഭാര്യ വിജയമ്മ(60),ബന്ധു സുരേഷ് (52), ഭാര്യ രേഖ, മകന്‍ മനു (27), അഭിജിത് (14) സജിനി എന്നിവരാണു മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ആദിത്യന്‍ (12) അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ഒരു ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോരുത്തോടുള്ള രണ്ട് കുടുംബങ്ങളിലെ ഏഴ് അംഗങ്ങളാണ് മരിച്ചത്. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പഴനി ആയക്കുടിയില്‍ അര്‍ധരാത്രി 12 മണിയോടെയായിരുന്നു അപകടം. നാട്ടുകാരും ബന്ധുക്കളും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

 

 

LIVE NEWS - ONLINE

  • 1
    7 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    9 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    9 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    12 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    14 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    15 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    16 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    16 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    16 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി