മാസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് പുഴയില്‍ തെങ്ങിന് തടികള്‍ നാട്ടിയുള്ള നിര്‍മ്മാണം നീക്കം ചെയ്തിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് പുഴയില്‍ തെങ്ങിന് തടികള്‍ നാട്ടിയുള്ള നിര്‍മ്മാണം നീക്കം ചെയ്തിരുന്നു.
കണ്ണൂര്‍: അനുമതിയില്ലാതെ പുഴയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലെന്ന ഏഴോം പഞ്ചായത്തിന്റെ എ/4/4130/6/10/2017 പ്രകാരമുള്ള ഉത്തരവ് കൈമാറി 5 മാസം കഴിയുന്നതിന് മുമ്പ് വീണ്ടും പുഴയില്‍ ഡി ടി പി സിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം. മാസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് പുഴയില്‍ തെങ്ങിന് തടികള്‍ നാട്ടിയുള്ള നിര്‍മ്മാണം പഞ്ചായത്ത് സെക്രട്ടറി തടഞ്ഞ് നീക്കം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് രാഷ്ടീയ സമ്മര്‍ദ്ദം ഉണ്ടാവുകയും സെക്രട്ടറി നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കുകയും ചെയ്തത് വിവാദമായിരുന്നു.
പഴയങ്ങാടി മുട്ടുകണ്ടി റോഡില്‍ കോമത്ത് ബണ്ടിനടുത്താണ് അഞ്ച് മീറ്ററോളം പുഴ കയ്യേറി ഇപ്പോള്‍ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കുന്നത്. പുഴയിലും പുഴക്കരയിലും പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വിധം യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പാടില്ലെന്നും നിയമ ലംഘകര്ക്കുമേല് കര്‍ശന നടപടി ഉണ്ടാകുമെന്നുമുള്ള തദ്ദേശസ്വയംഭരണ വകപ്പ് (ഡി എ)യുടെ 1349/ഡി എ ഐ/2013 പ്രകാരമുള്ള സര്‍ക്കുലര്‍ എല്ലാ പഞ്ചായത്തിലും എത്തിയിട്ടുണ്ട്. മലബാര്‍ പരിസ്ഥിതി സമിതി ഏഴോം സെക്രട്ടറിയോട് പരാതിപെട്ടപ്പോള്‍ പഴയങ്ങാടി പോലീസില്‍ പറഞ്ഞിട്ടുണ്ടെന്നും പോലീസിനോടു ചോദിക്കൂ എന്നുമാണ് മറുപടി കിട്ടിയത്. പഴയങ്ങാടി എസ് ഐയുമായി ബന്ധപ്പെട്ടപ്പോള്‍ പഞ്ചായത്ത് സെക്രട്ടറിയാണ് നടപടി എടുക്കേണ്ടതെന്ന വിചിത്ര മറുപടിയാണ് കിട്ടിയതെന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് കലക്ടര്‍ക്കും തഹസില്‍ദാര്‍ക്കും ഡി ടി പി സി സെക്രട്ടറിക്കും പരാതി നല്കി. നടപടി ഉണ്ടാകുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ചെയര്മാന് ഭാസ്കരന് വെള്ളൂര്‍ പറഞ്ഞു.