Wednesday, August 15th, 2018

പയ്യാമ്പലത്ത് വേണ്ടത് വൈദ്യുതി ശ്മശാനം

ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇപ്പോള്‍ പയ്യാമ്പലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കണ്ണൂരിലെ പൊതുശ്മശാനമാണ് പയ്യാമ്പലം. അറബിക്കടലിന്റെ തീരത്ത് പരമ്പരാഗതമായി മൃതദേഹം സംസ്‌കരിക്കുന്നത് നൂറ്റാണ്ടുകളായി നടന്നുവരുന്ന പ്രക്രിയയാണ്. ആധുനിക കാലഘട്ടത്തില്‍ മൃതദേഹ സംസ്‌കരണത്തിന് വേണ്ടി പയ്യാമ്പലത്ത് അത്യാധുനിക സൗകര്യമൊരുക്കണമെന്ന് ആലോചനയുണ്ടായി. അതിന്റെ ഭാഗമായി അന്നത്തെ നഗരസഭ വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ ചെലവിട്ട് മൃതദേഹം സംസ്‌കരിക്കാന്‍ വൈദ്യുത സംവിധാനം കൊണ്ടുവന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ പല കാരണങ്ങളാലും അത് പ്രാവര്‍ത്തികമായില്ല. പരമ്പരാഗത രീതി വിശ്വസിച്ചുവരുന്ന സമൂഹം വൈദ്യുതി ഉപയോഗിച്ച് മൃതദേഹം സംസ്‌കരിക്കുന്നതിനോട് വിയോജിപ്പ് പുലര്‍ത്തിയിരുന്നു. … Continue reading "പയ്യാമ്പലത്ത് വേണ്ടത് വൈദ്യുതി ശ്മശാനം"

Published On:May 10, 2018 | 1:47 pm

ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇപ്പോള്‍ പയ്യാമ്പലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കണ്ണൂരിലെ പൊതുശ്മശാനമാണ് പയ്യാമ്പലം. അറബിക്കടലിന്റെ തീരത്ത് പരമ്പരാഗതമായി മൃതദേഹം സംസ്‌കരിക്കുന്നത് നൂറ്റാണ്ടുകളായി നടന്നുവരുന്ന പ്രക്രിയയാണ്. ആധുനിക കാലഘട്ടത്തില്‍ മൃതദേഹ സംസ്‌കരണത്തിന് വേണ്ടി പയ്യാമ്പലത്ത് അത്യാധുനിക സൗകര്യമൊരുക്കണമെന്ന് ആലോചനയുണ്ടായി. അതിന്റെ ഭാഗമായി അന്നത്തെ നഗരസഭ വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ ചെലവിട്ട് മൃതദേഹം സംസ്‌കരിക്കാന്‍ വൈദ്യുത സംവിധാനം കൊണ്ടുവന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ പല കാരണങ്ങളാലും അത് പ്രാവര്‍ത്തികമായില്ല.
പരമ്പരാഗത രീതി വിശ്വസിച്ചുവരുന്ന സമൂഹം വൈദ്യുതി ഉപയോഗിച്ച് മൃതദേഹം സംസ്‌കരിക്കുന്നതിനോട് വിയോജിപ്പ് പുലര്‍ത്തിയിരുന്നു. എതിര്‍പ്പ് കാലത്തിനനുസരിച്ച് മാറിവന്നിരുന്നു. തിരുവനന്തപുരത്ത് ശാന്തികവാടത്തില്‍ വൈദ്യുതി ഉപയോഗിച്ചാണ് സംസ്‌കാരം നടക്കുന്നത്. ഹിന്ദുസമൂഹത്തിന്റെ പരമ്പരാഗത വിശ്വാസ പ്രകാരമുള്ള ചടങ്ങുകള്‍ നടത്തിക്കൊണ്ട് തന്നെയാണ് പലരും അവിടെ സംസ്‌കാരം നടത്തുന്നത്.
വിശ്വാസികളുടെ ആചാരം നടത്താനുള്ള സൗകര്യമൊരുക്കിക്കൊണ്ട് അത്യാധുനിക സംവിധാനം ഉപയോഗിച്ച് മൃതദേഹം സംസ്‌കരിക്കുന്നതിനോട് വിയോജിപ്പ് പുലര്‍ത്തുന്നവര്‍ കാലത്തിനനുസൃതമായി മാറുന്നുണ്ട്. പയ്യാമ്പലത്ത് പരമ്പരാഗത രീതിയില്‍ സംസ്‌കാരം നടത്തുന്നതിന് പ്രതിസന്ധിയുണ്ടാകാന്‍ കാരണം വിറക് ക്ഷാമമാണ്. കഴിഞ്ഞദിവസം 11 മൃതദേഹങ്ങളാണ് അവിടെയെത്തിയത്. ആ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ആവശ്യമായ വിറക് അവിടെയുണ്ടായിരുന്നില്ല. തത്ഫലമായി മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സിന് പിറകെ വിറക് കയറ്റിയ വണ്ടികളും വരേണ്ടിവന്നു. പലരും മൃതദേഹമായി പയ്യാമ്പലത്ത് എത്തിയപ്പോഴാണ് ആവശ്യത്തിന് വിറകില്ലെന്ന വിവരമറിയുന്നത്. ഇതുകാരണം മൃതദേഹം ആംബുലന്‍സില്‍ തന്നെ മണിക്കൂറോളം കിടത്തേണ്ടിവന്നു. നഗരത്തില്‍നിന്ന് പെട്ടെന്ന് വിറക് സംഭരിക്കാനും കഴിഞ്ഞില്ല.
കോര്‍പറേഷന്റെ വൈദ്യുതി ശ്മശാനം യാഥാര്‍ത്ഥ്യമായിരുന്നുവെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. ഇത് സംസ്ഥാനത്ത് തന്നെ നാണക്കേടുണ്ടാക്കിയ സംഭവമാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യെ എല്ലാവരും ഒറ്റക്കെട്ടായി ഇറങ്ങി ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണം. എത്രയും വേഗം ആവശ്യമായ വിറകും ചിരട്ടയും എത്തിക്കാനുള്ള സംവിധാനം ഉടനെ ചെയ്യണം. സ്ഥിരം സംവിധാനം ഏര്‍പ്പെടുത്താന്‍ അടിയന്തര നടപടി കൈക്കൊള്ളണം. അതോടൊപ്പം എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് വൈദ്യുതി ശ്മശാനം യാഥാര്‍ത്ഥ്യമാക്കാന്‍ ഇച്ഛാശക്തിയുള്ളവര്‍ മുന്നിട്ടിറങ്ങണം.
ബജറ്റ് അവതരിപ്പിക്കുമ്പോള്‍ നെടുനീളം പ്രസ്താവനയിറക്കിയതു കൊണ്ട് കാര്യമില്ല. കോര്‍പറേഷന്‍ ബജറ്റില്‍ ഉള്‍പ്പെടുത്തയതുകൊണ്ട് എത്രയും പെട്ടെന്ന് വൈദ്യുതി ശ്മശാനം യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രശ്‌നപരിഹാരമാണ് വേണ്ടത്. കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണകൂടം ഇത് ലാഘവത്തോടെ കാണരുത്. പ്രശ്‌നം അത്യന്തം ഗൗരവമുള്ളതാണ്. പ്രതിപക്ഷവും ഇക്കാര്യം ഓര്‍മ്മിക്കുന്നത് നന്ന്.

LIVE NEWS - ONLINE

 • 1
  7 hours ago

  സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

 • 2
  10 hours ago

  ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു

 • 3
  13 hours ago

  നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ കയറിയ വെള്ളം ഒഴുക്കി കളയാന്‍ മതില്‍ പൊളിച്ചു

 • 4
  19 hours ago

  കവി ചെമ്മനം ചാക്കോ അന്തരിച്ചു

 • 5
  19 hours ago

  മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

 • 6
  1 day ago

  ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു

 • 7
  2 days ago

  ദുരിതാശ്വാസ നിധിയിലേക്ക് രവി പിള്ള അഞ്ച് കോടി രൂപ ധനസഹായം നല്‍കി

 • 8
  2 days ago

  കാണം വിറ്റുണ്ണേണ്ട; കണ്ണീരൊപ്പാന്‍ കൂടാം

 • 9
  2 days ago

  സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കും: മന്ത്രി ടിപി രാമകൃഷ്ണന്‍