Saturday, September 22nd, 2018

അതിവേഗം വേണം പയ്യാമ്പലത്ത് അത്യാധുനിക വാതക ശ്മശാനം

പയ്യാമ്പലം ശ്മശാനത്തില്‍ ശവസംസ്‌കാരത്തിനെത്തുന്നവരുടെ ദുരിതത്തിന് അറുതിയില്ല. മൃതദേഹം ദഹിപ്പിക്കാനാവശ്യമായ വിറകും ചിരട്ടയും ലഭ്യമാക്കുന്നതിലെ അധികൃതരുടെ കടുത്ത വീഴ്ചയാണ് പ്രധാന പ്രശ്‌നം. വിറകും ചിരട്ടയും ഇല്ലാത്തതിനാല്‍ മൃതദേഹവുമായി എത്തുന്നവര്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരികയാണ്. സംസ്‌കാരത്തിനാവശ്യമായ സാമഗ്രികള്‍ എത്തിക്കേണ്ട കരാറുകാരന്‍ വീഴ്ച വരുത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. എന്നാല്‍, ഇത് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സൃഷ്ടിക്കുന്ന പ്രയാസം ചെറുതല്ല. ഇതാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന പ്രതിഷേധങ്ങള്‍ക്ക് കാരണം. കഴിഞ്ഞ ദിവസം പ്രതിഷേധം അല്‍പംകൂടി കടുത്തുപോയെന്ന് മാത്രം. എളയാവൂരില്‍ മരിച്ചയാളുടെ … Continue reading "അതിവേഗം വേണം പയ്യാമ്പലത്ത് അത്യാധുനിക വാതക ശ്മശാനം"

Published On:Jun 5, 2018 | 1:53 pm

പയ്യാമ്പലം ശ്മശാനത്തില്‍ ശവസംസ്‌കാരത്തിനെത്തുന്നവരുടെ ദുരിതത്തിന് അറുതിയില്ല. മൃതദേഹം ദഹിപ്പിക്കാനാവശ്യമായ വിറകും ചിരട്ടയും ലഭ്യമാക്കുന്നതിലെ അധികൃതരുടെ കടുത്ത വീഴ്ചയാണ് പ്രധാന പ്രശ്‌നം. വിറകും ചിരട്ടയും ഇല്ലാത്തതിനാല്‍ മൃതദേഹവുമായി എത്തുന്നവര്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരികയാണ്. സംസ്‌കാരത്തിനാവശ്യമായ സാമഗ്രികള്‍ എത്തിക്കേണ്ട കരാറുകാരന്‍ വീഴ്ച വരുത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. എന്നാല്‍, ഇത് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സൃഷ്ടിക്കുന്ന പ്രയാസം ചെറുതല്ല. ഇതാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന പ്രതിഷേധങ്ങള്‍ക്ക് കാരണം. കഴിഞ്ഞ ദിവസം പ്രതിഷേധം അല്‍പംകൂടി കടുത്തുപോയെന്ന് മാത്രം. എളയാവൂരില്‍ മരിച്ചയാളുടെ ബന്ധുക്കള്‍ പയ്യാമ്പലത്ത് നേരിട്ട അവഗണയ്ക്ക് കൈയും കണക്കുമില്ല. സംസ്‌കാര ചടങ്ങുകള്‍ക്ക് ആവശ്യമായ വിറുകും ചിരട്ടയും നിങ്ങള്‍ തന്നെ കൊണ്ടുവരണമെന്നാണ് ശ്മശാനം നടത്തിപ്പുകാരുടെ വാദം. ശവദാഹം കോര്‍പറേഷന്‍ പരിധിയിലുള്ളവര്‍ക്ക് സൗജന്യമാക്കിയതോടെ മാസത്തില്‍ ശരാശരി ഇരുനൂറോളം മൃതദേഹങ്ങളാണ് ഇവിടെ എത്തുന്നത്.
കോര്‍പറേഷന് വെളിയിലുള്ളവരുടെ മൃതദേഹം ദഹിപ്പിക്കാന്‍ 900 രൂപയാണ് ഈടാക്കുന്നത്. വിറകിന്റെയും ചിരട്ടയുടെയും വില ഇതില്‍ ഉള്‍പ്പെടും. അതോടെ വിറകും ചിരട്ടയും കൂടുതല്‍ ശേഖരിക്കേണ്ട അവസ്ഥ വന്നു. എന്നാല്‍ ആവശ്യത്തിന് വിറകും ചിരട്ടയും എത്തിക്കാന്‍ അധികാരികള്‍ക്ക് കഴിയാതായതോടെ മൃതദേഹവുമായി എത്തുന്നവര്‍ വലയുകയാണ്. ദഹിപ്പിക്കാനെത്തിച്ച മൃതദേഹവുമായി മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയുമുണ്ട്. ഇതുകാരണം ദഹിപ്പിക്കുന്നവരും പയ്യാമ്പലത്തുള്ള കോര്‍പറേഷന്‍ ഓഫീസിലെ ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടാകുന്നതും പതിവാണ്.
മൃതദേഹവുമായി എത്തിയവര്‍ തന്നെ മരംമുറിച്ച് വിറക് വെട്ടിക്കൊണ്ടുവന്ന് മൃതദേഹം ദഹിപ്പിച്ച സംഭവം വരെ അടുത്തിടെ നടന്നതായി പറയുന്നു. വിറകും ചിരട്ടയും യഥാവിധി സംഭരിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പയ്യാമ്പലം ശ്മശാനത്തിലെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഇവിടത്തെ ജീവനക്കാരാണ് പഴി കേള്‍ക്കേണ്ടിവരുന്നത്. ആവശ്യത്തിന് വിറക് എത്തിക്കാത്തതിന് തങ്ങളെന്താണ് ചെയ്യുകയെന്നാണ് ഇവരുടെ ചോദ്യം. ഇതിന് ഉത്തരം പറയേണ്ടത് കോര്‍പറേഷന്‍ അധികൃതരാണ്. നിലവിലുള്ള വൈദ്യുത ശ്മശാനത്തില്‍ മൃതദേഹം വേണ്ട വിധം ദഹിപ്പിക്കുന്നില്ലെന്നും പരിസ്ഥിതി മലിനീകരണത്തിനും ഇടയാക്കുന്നതായി വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ്, വാതക ശ്മശാനം എന്ന ആലോചനയിലേക്ക് കോര്‍പറേഷന്‍ മുന്നോട്ടുപോയത്. ഇതിനായി കോര്‍പറേഷന്‍ കിഫ്ബിക്ക് വിശദമായ പ്രൊജക്റ്റ് റിപോര്‍ട്ട് (ഡിപിആര്‍) സമര്‍പ്പിച്ചിട്ടുണ്ട്.
അഞ്ച് ബര്‍ണര്‍, അനുശോചന യോഗം ചേരാനുള്ള ഹാള്‍, പരമ്പരാഗതമായ രീതിയില്‍സംസ്‌കാരം നടത്താനുള്ള സൗകര്യം എന്നിവ ഉള്‍പ്പെടുന്നതാണ് വാതകശ്മശാനം. 3.49 കോടിയാണ് പദ്ധതിച്ചെലവ്. നാലു മൃതദേഹങ്ങള്‍ ഒരേസമയം ദഹിപ്പിക്കാം. ആദ്യഘട്ടത്തില്‍ ഒരു യൂനിറ്റ് ഗ്യാസ് പ്ലാന്റ് ഉപയോഗിക്കും. ഇത് ഫലപ്രദമായാല്‍ ശ്മശാനം പൂര്‍ണമായി ഗ്യാസിലേക്ക് മാറും. ഭാവിവികസനം ലക്ഷ്യമിട്ടാണ് പദ്ധതി. ആധുനിക സംവിധാനം എര്‍പ്പെടുത്തുന്നതോടെ മൃതദേഹം സംസ്‌കരിക്കുന്നതില്‍ പൊതുജനങ്ങള്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടും പരിസ്ഥിതി പ്രശ്‌നങ്ങളും മലിനീകരണവും ഒഴിവാക്കാനാവുമെന്നാണു പ്രതീക്ഷ.

LIVE NEWS - ONLINE

 • 1
  6 mins ago

  മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

 • 2
  10 mins ago

  സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍

 • 3
  25 mins ago

  ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു

 • 4
  28 mins ago

  സൂപ്പര്‍ ഇന്ത്യ, വിറച്ച് ജയിച്ച് പാക്കിസ്ഥാന്‍

 • 5
  33 mins ago

  ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പിനെ ഡിസ്ചാര്‍ജ് ചെയ്തു

 • 6
  2 hours ago

  കഞ്ചാവുചെടികള്‍ പോലീസ് കണ്ടെത്തി

 • 7
  2 hours ago

  കുളത്തൂപ്പുഴയില്‍ വിദേശമദ്യം പിടികൂടി

 • 8
  2 hours ago

  രഞ്ജിത് ജോണ്‍സണ്‍ വധം; പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും

 • 9
  13 hours ago

  ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി