Thursday, April 25th, 2019

പയ്യാമ്പലം അണലി ഇഴയുന്ന രൂപത്തിലാക്കരുത്: മന്ത്രി കടകംപള്ളി

  കണ്ണൂര്‍: സ്വാതന്ത്ര്യ സമര സേനാനികളും നവോത്ഥാന നായകരും മറ്റ് നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലം അണലിയും മറ്റും ഇഴയുന്ന രൂപത്തിലാക്കരുതെന്ന് ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പയ്യാമ്പലം ബീച്ച് സൗന്ദര്യവല്‍ക്കരണ പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പയ്യാമ്പലം ശുദ്ധീകരിക്കാനും വൃത്തിയാക്കാനുമുള്ള നടപടികള്‍ ഡി ടി പി സിയുടെ ഭാഗത്ത് നിന്നുണ്ടാകണം. പയ്യാമ്പലം ബീച്ച് എപ്പോഴും എനിക്ക് കാണണമെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട് തന്നെ പയ്യാമ്പലത്തിന് അനുവദിച്ച പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ഞാന്‍ ഉദ്യോഗസ്ഥരോട് … Continue reading "പയ്യാമ്പലം അണലി ഇഴയുന്ന രൂപത്തിലാക്കരുത്: മന്ത്രി കടകംപള്ളി"

Published On:Jun 6, 2017 | 12:06 pm

Kadakampally Surendran Full 0011

 
കണ്ണൂര്‍: സ്വാതന്ത്ര്യ സമര സേനാനികളും നവോത്ഥാന നായകരും മറ്റ് നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലം അണലിയും മറ്റും ഇഴയുന്ന രൂപത്തിലാക്കരുതെന്ന് ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പയ്യാമ്പലം ബീച്ച് സൗന്ദര്യവല്‍ക്കരണ പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പയ്യാമ്പലം ശുദ്ധീകരിക്കാനും വൃത്തിയാക്കാനുമുള്ള നടപടികള്‍ ഡി ടി പി സിയുടെ ഭാഗത്ത് നിന്നുണ്ടാകണം. പയ്യാമ്പലം ബീച്ച് എപ്പോഴും എനിക്ക് കാണണമെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട് തന്നെ പയ്യാമ്പലത്തിന് അനുവദിച്ച പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ഞാന്‍ ഉദ്യോഗസ്ഥരോട് പറയാറുമുണ്ട്. സ്മൃതിമണ്ഡപങ്ങള്‍ക്ക് ഒരു പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ച് ജില്ലാ ഭരണകൂടം നടപ്പാക്കണം. നേതാക്കന്മാര്‍ അന്ത്യവിശ്രമംകൊള്ളുന്ന ശവകുടിരത്തില്‍ വന്ന് സ്മരിക്കാനും ഒരു പൂവ് വെക്കാനുള്ള രൂപത്തിലുള്ള പ്രത്യേക പദ്ധതി ഉണ്ടാക്കണമെന്നും ഡി ടി പി സിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പയ്യാമ്പലത്ത് 3.15 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. റോഡ്, സൗന്ദര്യവല്‍ക്കരണം, ഒരു കിലോമീറ്റര്‍ നടപ്പാത, ഇരിപ്പിടം, വെളിച്ച സംവിധാനം, റെയിന്‍ ഷെല്‍ട്ടര്‍, കഫ്തീരിയ, ശൗച്യാലയം എന്നിവയാണ് നടപ്പാക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ശൗച്യാലയവും നിര്‍മ്മിക്കണം. വടക്കേ മലബാര്‍ ഉള്‍പ്പെടുന്ന നദി പ്രോജക്ടിന് 300 കോടി രൂപയുടെ പദ്ധതി കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. അത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. അത് കിട്ടിയാല്‍ മലബാര്‍ ഭാഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും നിലവില്‍ തുടങ്ങിയ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും കടകംപള്ളി പറഞ്ഞു.
തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. പ്രോട്ടോകോള്‍ തെറ്റിച്ചാണ് അധ്യക്ഷ സ്ഥാനത്ത് മന്ത്രിയെ ആക്കിയതെന്നും തന്നെ ക്ഷണിച്ചാലും ക്ഷണിച്ചിട്ടില്ലെങ്കിലും ഈ പരിപാടിക്ക് വരുമെന്നും ഇത് ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് പറയുന്നതെന്നും കെ എം ഷാജി എം എല്‍ എ ആശംസാ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ പി ലത, പി കെ ശ്രീമതി എം പി, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയരക്ടര്‍ ഡി ഗിരീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, കൗണ്‍സിലര്‍മാരായ ഒ രാധ, വെള്ളോറ രാജന്‍, എം പി മുഹമ്മദലി, നഗരസഭാ സെക്രട്ടറി പി രാധാകൃഷ്ണന്‍, കെ പി സുധാകരന്‍, വി വി പുരുഷോത്തമന്‍, എം ഉണ്ണികൃഷ്ണന്‍, കെ കെ വിനോദ് കുമാര്‍, ഹമീദ് ഇരിണാവ്, രതീഷ് ചിറക്കല്‍, സി വത്സന്‍ മാസ്റ്റര്‍, സി വി ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

LIVE NEWS - ONLINE

 • 1
  51 mins ago

  നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

 • 2
  2 hours ago

  ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

 • 3
  5 hours ago

  ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

 • 4
  6 hours ago

  മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

 • 5
  8 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 6
  8 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 7
  9 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 8
  9 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 9
  9 hours ago

  കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര