Thursday, July 18th, 2019

മതം മാറിയ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ പള്ളിവളപ്പില്‍

    പയ്യന്നൂര്‍: ദുരൂഹ സാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കത്തികരിഞ്ഞ നലിയില്‍ പള്ളി വളപ്പില്‍ കണ്ടെത്തി. മതം മാറിയ പള്ളി പിരിവുകാരനും സഹായിയുമായ തെക്കെ മമ്പലത്തെ ഹക്കീമി(40)ന്റെ മൃതദേഹമാണ് കത്തികരിഞ്ഞ നിലയില്‍ കൊറ്റി ജുമാമസ്ജിദിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പള്ളി വളപ്പില്‍ തന്നെയുള്ള മഹദുലുല്‍ ഉലും മദ്രസക്ക് പിറകിലായി തോടിന്റെ കരയില്‍ ചപ്പുചവറുകള്‍ കൂട്ടിയിട്ട സ്ഥലത്ത് കണ്ടെത്തിയത്. നാല് കല്ലുകള്‍ കൂട്ടിവച്ച് അതിന് മുകളില്‍ പഴയ വാതില്‍ കട്ടില വച്ച് അതില്‍ മരകഷണങ്ങള്‍ പാകി കിഴക്ക് പടിഞ്ഞാറായി മൃതദേഹം ദഹിപ്പിക്കുന്ന … Continue reading "മതം മാറിയ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ പള്ളിവളപ്പില്‍"

Published On:Feb 10, 2014 | 1:30 pm

 

 

പയ്യന്നൂര്‍: ദുരൂഹ സാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കത്തികരിഞ്ഞ നലിയില്‍ പള്ളി വളപ്പില്‍ കണ്ടെത്തി. മതം മാറിയ പള്ളി പിരിവുകാരനും സഹായിയുമായ തെക്കെ മമ്പലത്തെ ഹക്കീമി(40)ന്റെ മൃതദേഹമാണ് കത്തികരിഞ്ഞ നിലയില്‍ കൊറ്റി ജുമാമസ്ജിദിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പള്ളി വളപ്പില്‍ തന്നെയുള്ള മഹദുലുല്‍ ഉലും മദ്രസക്ക് പിറകിലായി തോടിന്റെ കരയില്‍ ചപ്പുചവറുകള്‍ കൂട്ടിയിട്ട സ്ഥലത്ത് കണ്ടെത്തിയത്. നാല് കല്ലുകള്‍ കൂട്ടിവച്ച് അതിന് മുകളില്‍ പഴയ വാതില്‍ കട്ടില വച്ച് അതില്‍ മരകഷണങ്ങള്‍ പാകി കിഴക്ക് പടിഞ്ഞാറായി മൃതദേഹം ദഹിപ്പിക്കുന്ന രീതിയില്‍ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് കരുതുന്നു. തലയോട്ടിയും നട്ടെല്ലിന്റെ ഏതാനും ഭാഗങ്ങളും മാത്രമെ ചാരത്തോടൊപ്പം കാണുന്നുള്ളൂ. ധരിച്ചിരുന്ന ബനിയനും ഷര്‍ട്ടും കീറി പറിഞ്ഞ നിലയില്‍ അടുത്തായി കിടക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ കഷണങ്ങളായി മദ്രസക്ക് മുന്നിലും പേഴ്‌സ് പള്ളിക്ക് സമീപത്തായും കാണപ്പെട്ടു. ഷര്‍ട്ടും മറ്റും കണ്ടാണ് മരിച്ചത് ഹക്കീമാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.
മമ്പലം സ്വദേശികളായ പരേതനായ മാണിയാടന്‍ നാരായണന്റെയും പടിഞ്ഞാറെ വീട്ടില്‍ കല്യാണിയുടെയം മകനായ എം ദമോദരനാണ് 13 വര്‍ഷം മുമ്പ് മതംമാറി ഹക്കീമായത്. ഭാര്യ കുറ്റിപുറം സ്വദേശിനി സീനത്ത്. ഫായിസ് ഏക മകനാണ്. കുടുംബ സമേതം തെക്കെ മമ്പലത്ത് താമസമാക്കിയ ഹക്കീം പള്ളിയിലെ മത പിരിവ് കാരനായി 7 വര്‍ഷം മുമ്പാണെത്തിയത്. ഇന്നലെ രാത്രി 9 മണിവരെ കമ്മിറ്റിയോഗം ഉണ്ടായിരുന്നതിനാല്‍ അവിടെയുണ്ടായിരുന്നു. പതിനൊന്നര മണിയോടെ വീട്ടിലേക്ക് വിളിച്ച് താന്‍ വരാന്‍ വൈകുമെന്ന് അറിയിച്ചിരുന്നു. രാവിലെയായിട്ടും ഹക്കീം വീട്ടിലെത്താത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. മദ്രസ തുറക്കാന്‍ കാലത്ത് 7 മണിയോടെയെത്തിയ ഉസ്താദാണ് പിറകില്‍ നിന്നു പുകയുയരുന്നത് ആദ്യം കാണുന്നത്. തുടര്‍ന്ന് വിവരമറിയിച്ചതനുസരിച്ച് നാട്ടുകാരും പോലീസ് സംഘവും സ്ഥലത്തെത്തി. മൃതദേഹം കത്തിച്ച സ്ഥലത്തിന് ചുറ്റുമായി മുളക് പൊടി വിതറിയിട്ടുണ്ട്. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, രാമചന്ദ്രന്‍, ഭാസ്‌കരന്‍. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ പരാതിപ്പെട്ടു. ഹക്കീമിന്റെ ദുരൂഹ മരണത്തെകുറിച്ച് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ പി നാരായണന്‍ ആവശ്യപ്പെട്ടു. ഡി വൈ എസ് പി സുദര്‍ശനന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും കണ്ണൂരില്‍ നിന്നും ഡോഗ് സ്‌ക്വാഡും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി.

LIVE NEWS - ONLINE

 • 1
  18 mins ago

  ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

 • 2
  25 mins ago

  ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

 • 3
  41 mins ago

  കര്‍ണടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം

 • 4
  1 hour ago

  ബീഫ് ഫെസ്റ്റിവലിന് ആളുകളെ ക്ഷണിച്ച യുവാവ് അറസ്റ്റില്‍

 • 5
  2 hours ago

  കൊയിലാണ്ടിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

 • 6
  2 hours ago

  ആരോഗ്യ ഇന്‍ഷുറന്‍സ് ഓഗസ്റ്റ് മുതല്‍

 • 7
  2 hours ago

  കര്‍ണാടക; ഒരു എംഎല്‍എയെ കാണാതായി

 • 8
  3 hours ago

  ഫേസ് ആപ്പില്‍ താരതരംഗം

 • 9
  3 hours ago

  ആഗോള മയക്കുമരുന്ന് സംഘത്തലവന്‍ ഗുസ്മാന് ജീവപര്യന്തം