Wednesday, November 14th, 2018

‘പട്ടം പോലെ’ ചിത്രീകരണം ആരംഭിച്ചു

എബിസിഡിക്കും നീലാകാശം പച്ചഭൂമി ചുവന്ന കടലിനും ശേഷം ദുല്‍ഖറിന്റെ പുതി ചിത്രമായ ‘പട്ടം പോലെ’എന്ന ചിത്രത്തിന്റെ ചിത്രീകരണം കുഭകോണത്ത്‌ ആരംഭിച്ചു. ക്യാമറ മാന്‍ അഴകപ്പന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പട്ടം പോലെ ചിത്രത്തിനു വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്‌ കെ ഗിരീഷ്‌ കുമാര്‍ ആണ്‌. പ്രശസ്‌ത ഛായാഗ്രഹകന്‍ കെ.യു മോഹനന്റെ മകള്‍ മാളവികയാണ്‌ ദുല്‍ഖറിന്റെ നായിക. ഒരു തമിഴ്‌ ബ്രാഹ്മണ യുവാവായാണ്‌ ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്‌. കോമഡിക്കും പ്രണയത്തിനും പ്രധാന്യം നല്‍കി കൊണ്ടാണ്‌ ചിത്രം ഒരുങ്ങുന്നത്‌. തമിഴ്‌ ബ്രാഹ്മണനും … Continue reading "‘പട്ടം പോലെ’ ചിത്രീകരണം ആരംഭിച്ചു"

Published On:Jun 25, 2013 | 1:06 pm

pattam pole dhulkharഎബിസിഡിക്കും നീലാകാശം പച്ചഭൂമി ചുവന്ന കടലിനും ശേഷം ദുല്‍ഖറിന്റെ പുതി ചിത്രമായ ‘പട്ടം പോലെ’എന്ന ചിത്രത്തിന്റെ ചിത്രീകരണം കുഭകോണത്ത്‌ ആരംഭിച്ചു. ക്യാമറ മാന്‍ അഴകപ്പന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പട്ടം പോലെ ചിത്രത്തിനു വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്‌ കെ ഗിരീഷ്‌ കുമാര്‍ ആണ്‌. പ്രശസ്‌ത ഛായാഗ്രഹകന്‍ കെ.യു മോഹനന്റെ മകള്‍ മാളവികയാണ്‌ ദുല്‍ഖറിന്റെ നായിക. ഒരു തമിഴ്‌ ബ്രാഹ്മണ യുവാവായാണ്‌ ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്‌. കോമഡിക്കും പ്രണയത്തിനും പ്രധാന്യം നല്‍കി കൊണ്ടാണ്‌ ചിത്രം ഒരുങ്ങുന്നത്‌. തമിഴ്‌ ബ്രാഹ്മണനും മലയാളി പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയത്തിന്റെ നര്‍മ്മരസങ്ങള്‍ കുറിക്കുന്ന സിനിമ എന്നു വേണമെങ്കില്‍ പറയാം. കാള്‍ട്ടന്‍ ഫിലീംസിന്റെ ബാനറില്‍ കരുണാകരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ക്യാമറ അഴകപ്പന്‍ തന്നെ. ദുല്‍ഖറിനെ കൂടതെ അനൂപ്‌ മേനോനും നിവില്‍ പോളിയും പ്രധാന രണ്ട്‌ വേഷങ്ങളിലുണ്ട്‌. മണിയല്‍ പിള്ള രാജു, നന്ദു, അര്‍ച്ചനാ കവി തുടങ്ങിയവരും താരനിരയില്‍ അണിനിരക്കുന്നു. 

LIVE NEWS - ONLINE

  • 1
    3 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    4 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    6 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    10 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    10 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    10 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    10 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    12 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    12 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി