Sunday, November 18th, 2018

പത്മപ്രഭാ പുരസ്‌കാരം വിജയലക്ഷ്മിക്ക് സമ്മാനിച്ചു

കല്‍പറ്റ: പത്മപ്രഭാസാഹിത്യപുരസ്‌കാരം പ്രശസ്ത കവയിത്രി വിജയലക്ഷ്മിക്ക് സമ്മാനിച്ചു. കല്‍പറ്റയില്‍ നടന്ന ചടങ്ങില്‍ ഭാരതീയ ജ്ഞാനപീഠം ഡയറക്ടറും സാഹിത്യകാരനുമായ രവീന്ദ്ര കാലിയയാണ് പുരസ്‌കാരം സമ്മാനിച്ചത്. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ആധുനിക വയനാടിന്റെ ശില്പികളില്‍ പ്രമുഖനായ എം.കെ. പത്മപ്രഭാ ഗൗഡരുടെ പേരില്‍ ഏര്‍പ്പെടുത്തിയതാണ്പുരസ്‌കാരം. പത്മപ്രഭാ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം.പി. വീരേന്ദ്രകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പത്മപ്രഭാ അനുസ്മരണ പ്രഭാഷണം നടത്തി. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ … Continue reading "പത്മപ്രഭാ പുരസ്‌കാരം വിജയലക്ഷ്മിക്ക് സമ്മാനിച്ചു"

Published On:Oct 5, 2013 | 11:18 am

കല്‍പറ്റ: പത്മപ്രഭാസാഹിത്യപുരസ്‌കാരം പ്രശസ്ത കവയിത്രി വിജയലക്ഷ്മിക്ക് സമ്മാനിച്ചു. കല്‍പറ്റയില്‍ നടന്ന ചടങ്ങില്‍ ഭാരതീയ ജ്ഞാനപീഠം ഡയറക്ടറും സാഹിത്യകാരനുമായ രവീന്ദ്ര കാലിയയാണ് പുരസ്‌കാരം സമ്മാനിച്ചത്. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ആധുനിക വയനാടിന്റെ ശില്പികളില്‍ പ്രമുഖനായ എം.കെ. പത്മപ്രഭാ ഗൗഡരുടെ പേരില്‍ ഏര്‍പ്പെടുത്തിയതാണ്പുരസ്‌കാരം. പത്മപ്രഭാ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം.പി. വീരേന്ദ്രകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പത്മപ്രഭാ അനുസ്മരണ പ്രഭാഷണം നടത്തി. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, രവീന്ദ്ര കാലിയയുടെ ഭാര്യയും എഴുത്തുകാരിയുമായ മമത കാലിയ, ഡോ. പി.കെ. രാജശേഖരന്‍, വി.എം. ഗിരിജ, പ്രീത ജെ. പ്രിയദര്‍ശിനി എന്നിവര്‍ സംസാരിച്ചു.
മലയാള സാഹിത്യത്തിന് മികച്ച സംഭാവന നല്‍കിയ എഴുത്തുകാരിയാണ് വിജയലക്ഷ്മിയെന്ന് രവീന്ദ്ര കാലിയ പറഞ്ഞു. ശ്രേഷ്ഠഭാഷാപദവി ലഭിച്ച മലയാളത്തില്‍ നിരവധി എഴുത്തുകാരികള്‍ അവരുടെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കുവേണ്ടി പോരാടുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ത്യാഗിയാണ് പത്മപ്രഭ. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം മലയാളസാഹിത്യത്തിന് പ്രചോദനമാകുമെന്ന് രവീന്ദ്ര കാലിയ പറഞ്ഞു.
മൂര്‍ച്ചയും തെളിമയുമുള്ള വാക്കുകള്‍കൊണ്ട് സാഹിത്യ ലോകത്ത് തന്‍േറതായ ഇടംകണ്ടെത്തിയ എഴുത്തുകാരിയാണ് വിജയലക്ഷ്മി എന്ന് അധ്യക്ഷ പ്രസംഗത്തില്‍ എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. അവരെ ഏതെങ്കിലും അറകളിലേക്ക് മാറ്റിനിര്‍ത്താന്‍ കഴിയില്ല. ഒട്ടേറെ സവിശേഷതകളുള്ള ഈ എഴുത്തുകാരിക്ക് പുരസ്‌കാരം സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വീരേന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.

 

LIVE NEWS - ONLINE

  • 1
    3 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    7 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    11 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    12 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    13 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    13 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി