Sunday, September 23rd, 2018

ജില്ലാപഞ്ചായത്ത് വാര്‍ഷിക പദ്ധതിക്ക് ആസൂത്രണ സമിതിയുടെ അംഗീകാരം

പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. 73.61 കോടി രൂപയുടേതാണു പദ്ധതികള്‍. ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക മേഖലകള്‍ക്കു പദ്ധതിയില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. നെല്‍കൃഷി വികസനത്തിനു 70 ലക്ഷം രൂപയും കുടുംബശ്രീ മിഷന്‍ മുഖേന നടപ്പാക്കുന്ന ഓണത്തിനു സ്വന്തം പച്ചക്കറി പദ്ധതിക്കു 45 ലക്ഷം രൂപയും സ്‌കൂള്‍ കുട്ടികള്‍ക്ക് എന്റെ വീട്ടില്‍ ഒരു വാഴ പദ്ധതിക്കായി 30 ലക്ഷം രൂപയും വകയിരുത്തി. സമഗ്ര തെങ്ങു കൃഷിക്കു 84.5 ലക്ഷം രൂപയും തെരഞ്ഞെടുത്ത സ്‌കൂളുകള്‍ക്കു … Continue reading "ജില്ലാപഞ്ചായത്ത് വാര്‍ഷിക പദ്ധതിക്ക് ആസൂത്രണ സമിതിയുടെ അംഗീകാരം"

Published On:Sep 6, 2013 | 6:18 pm

പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. 73.61 കോടി രൂപയുടേതാണു പദ്ധതികള്‍. ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക മേഖലകള്‍ക്കു പദ്ധതിയില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. നെല്‍കൃഷി വികസനത്തിനു 70 ലക്ഷം രൂപയും കുടുംബശ്രീ മിഷന്‍ മുഖേന നടപ്പാക്കുന്ന ഓണത്തിനു സ്വന്തം പച്ചക്കറി പദ്ധതിക്കു 45 ലക്ഷം രൂപയും സ്‌കൂള്‍ കുട്ടികള്‍ക്ക് എന്റെ വീട്ടില്‍ ഒരു വാഴ പദ്ധതിക്കായി 30 ലക്ഷം രൂപയും വകയിരുത്തി.
സമഗ്ര തെങ്ങു കൃഷിക്കു 84.5 ലക്ഷം രൂപയും തെരഞ്ഞെടുത്ത സ്‌കൂളുകള്‍ക്കു കുട്ടി കര്‍ഷക സംഘം പദ്ധതിക്കായി അഞ്ച് ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്. കിടാരി കര്‍ഷക സംഘത്തിനു 55 ലക്ഷം രൂപയും ആടുഗ്രാമം പദ്ധതിക്കായി 17 ലക്ഷം രൂപയും വകയിരുത്തി. ഖരമാലിന്യ സംസ്‌കരണത്തിനു 70 ലക്ഷവും ശുദ്ധജല ക്ഷാമം പരിഹരിക്കാന്‍ 1.70 കോടി രൂപയും വൈദ്യുതീകരണത്തിനും തെരുവു വിളക്ക് വിപുലീകരണത്തിനും 26 ലക്ഷം രൂപയും റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 32 കോടി രൂപയും പാണ്ടിമലപ്പുറം കോളനിയുടെ സമഗ്ര വികസനത്തിന് ഒരുകോടി രൂപയും വകയിരുത്തി. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്‌കൂളുകളുടെയും ആശുപത്രികളുടെയും അറ്റകുറ്റപ്പണിക്ക് അഞ്ചു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഭവന നിര്‍മാണത്തിന് ഐഎവൈ പദ്ധതി ജനറല്‍ മേഖലയിലും എസ്‌സി മേഖലയിലും ഒന്നരക്കോടി രൂപ വീതവും എസ്ടി മേഖലയില്‍ 35 ലക്ഷം രൂപയും വകയിരുത്തി. മാത്രമല്ല ജില്ലയിലെ വിവിധ വികസന പദ്ധതികള്‍ക്കും ഫണ്ട് വകയിരുത്തി.

LIVE NEWS - ONLINE

  • 1
    7 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    9 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    11 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    13 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    15 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    15 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി