Saturday, September 22nd, 2018

ജില്ല പകര്‍ച്ച വ്യാധിയുടെ പിടിയില്‍

പത്തനംതിട്ട: കഴിഞ്ഞ രണ്ടു ദിവസങ്ങളായി ജില്ലയില്‍ മഴ കനത്തതോടെ പകര്‍ച്ചവ്യാധികള്‍ പടരുന്നു. പനിക്കുപുറമെ ചിക്കന്‍പോക്‌സ്, മഞ്ഞപ്പിത്തം, അതിസാരം എന്നിവയാണ് പടര്‍ന്നുപിടിക്കുന്നത്. ജില്ലയുടെ മലയോരമേഖലകളിലാണ് കൂടുതലായുംപകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത്. പകര്‍ച്ചപനിയും മറ്റും തടയാനായി ആരോഗ്യവകുപ്പ് വിപുലമായ സന്നാഹങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും ദിവസേന നൂറുകണക്കിനാളുകളാണ് ആശുപത്രികളില്‍ അഭയം പ്രാപിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പകര്‍ച്ചവ്യാധികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ഇന്നലെ ജില്ലയില്‍ പനിബാധിതരായി 306 പേരാണ് ചികിത്സ തേടിയത്. ഏറ്റവും കൂടുതല്‍ പനിബാധിതര്‍ ചികിത്സ തേടിയത് പത്തനംതിട്ട … Continue reading "ജില്ല പകര്‍ച്ച വ്യാധിയുടെ പിടിയില്‍"

Published On:Oct 22, 2013 | 3:04 pm

പത്തനംതിട്ട: കഴിഞ്ഞ രണ്ടു ദിവസങ്ങളായി ജില്ലയില്‍ മഴ കനത്തതോടെ പകര്‍ച്ചവ്യാധികള്‍ പടരുന്നു. പനിക്കുപുറമെ ചിക്കന്‍പോക്‌സ്, മഞ്ഞപ്പിത്തം, അതിസാരം എന്നിവയാണ് പടര്‍ന്നുപിടിക്കുന്നത്. ജില്ലയുടെ മലയോരമേഖലകളിലാണ് കൂടുതലായുംപകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത്. പകര്‍ച്ചപനിയും മറ്റും തടയാനായി ആരോഗ്യവകുപ്പ് വിപുലമായ സന്നാഹങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും ദിവസേന നൂറുകണക്കിനാളുകളാണ് ആശുപത്രികളില്‍ അഭയം പ്രാപിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പകര്‍ച്ചവ്യാധികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ഇന്നലെ ജില്ലയില്‍ പനിബാധിതരായി 306 പേരാണ് ചികിത്സ തേടിയത്. ഏറ്റവും കൂടുതല്‍ പനിബാധിതര്‍ ചികിത്സ തേടിയത് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് 32 പേര്‍. പനിബാധിതരേയും മറ്റ് അസുഖങ്ങള്‍ ബാധിച്ചവരേയുംകൊണ്ട് ജനറല്‍ ആശുപത്രിയുടെ ഒ.പി വിഭാഗം നിറഞ്ഞു.
പള്ളിക്കല്‍,അടൂര്‍, എനാദിമംഗലം, കടമ്പനാട് ഭാഗങ്ങളിലാണ് ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഛര്‍ദിയും, വയറിളക്കവും ബാധിച്ച് 23 പേരാണ് ഗവണ്‍മെന്റ് ആശുപത്രിയില്‍ ഇന്നലെ ചികിത്സ തേടിയത്.
വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നാണ് പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. വൃത്തിഹീനമല്ലാത്ത ഹോട്ടലുകളും തട്ടുകടകളും കണ്ടെത്താനായി ആരോഗ്യ വകുപ്പ് പരിശോധന നടത്തും.

LIVE NEWS - ONLINE

  • 1
    2 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 2
    5 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 3
    5 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 4
    5 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 5
    7 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 6
    8 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 7
    8 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 8
    8 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 9
    8 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി