Wednesday, July 24th, 2019

പത്തനംതിട്ടയില്‍ സര്‍ക്കാര്‍ കോളേജ് യാഥാര്‍ത്ഥ്യമാവുന്നു

പത്തനംതിട്ട: ജില്ലയ്ക്ക് സര്‍ക്കാര്‍ കോളജ് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ഇക്കൊല്ലം തന്നെ പ്രവര്‍ത്തനമാരംഭിക്കും. എം.ജി യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ബി.എ മലയാളം, ഇക്കണോമിക്‌സ്, ബി.കോം, ബി.എസ്.സി കണക്ക്, സുവോളജി എന്നീ കോഴ്‌സുകളാണ് പുതിയ കോളജില്‍ ആരംഭിക്കുന്നത്. ഈ വര്‍ഷം തന്നെ കോളജ് ആരംഭിക്കേണ്ടതിനാല്‍ ഇലന്തൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലായിരിക്കും താത്ക്കാലികമായി ക്ലാസുകള്‍ പ്രവര്‍ത്തിക്കുക. പ്ലസ്ടു കോഴ്‌സ് ആരംഭിക്കുന്നതിനായി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ 24 മുറികളുള്ള മൂന്നുനില കെട്ടിടം സജ്ജീകരിച്ചിരുന്നു. ഈവര്‍ഷം … Continue reading "പത്തനംതിട്ടയില്‍ സര്‍ക്കാര്‍ കോളേജ് യാഥാര്‍ത്ഥ്യമാവുന്നു"

Published On:May 29, 2014 | 1:30 pm

പത്തനംതിട്ട: ജില്ലയ്ക്ക് സര്‍ക്കാര്‍ കോളജ് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ഇക്കൊല്ലം തന്നെ പ്രവര്‍ത്തനമാരംഭിക്കും.
എം.ജി യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ബി.എ മലയാളം, ഇക്കണോമിക്‌സ്, ബി.കോം, ബി.എസ്.സി കണക്ക്, സുവോളജി എന്നീ കോഴ്‌സുകളാണ് പുതിയ കോളജില്‍ ആരംഭിക്കുന്നത്. ഈ വര്‍ഷം തന്നെ കോളജ് ആരംഭിക്കേണ്ടതിനാല്‍ ഇലന്തൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലായിരിക്കും താത്ക്കാലികമായി ക്ലാസുകള്‍ പ്രവര്‍ത്തിക്കുക.
പ്ലസ്ടു കോഴ്‌സ് ആരംഭിക്കുന്നതിനായി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ 24 മുറികളുള്ള മൂന്നുനില കെട്ടിടം സജ്ജീകരിച്ചിരുന്നു. ഈവര്‍ഷം ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകള്‍ പുതിയതായി ആരംഭിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാടിനെത്തുടര്‍ന്ന് ഈ സ്ഥലം ഉപയോഗിക്കാന്‍ തീരുമാനിച്ചത്. നിര്‍ദിഷ്ട കോളജ് ഇലന്തൂര്‍ പൂമലക്കുന്നില്‍ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക പരിശോധന കഴിഞ്ഞ ദിവസം നടത്തി. ഉന്നതവിദ്യാഭ്യാസ വകുപ്പിലേയും കോളിജിയേറ്റ് ഡയറക്ടറേറ്റിലേയും ഉദ്യോഗസ്ഥരാണ് സൗകര്യങ്ങള്‍ പരിശോധിക്കാന്‍ എത്തിയത്. കെ. ശിവദാസന്‍ നായര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും നാട്ടുകാരും കോളജിന്റെ ആവശ്യകതയും സൗകര്യങ്ങളും സംബന്ധിച്ച വിശദാംശങ്ങള്‍ സംഘത്തിന് കൈമാറി. സ്‌പെഷ്യല്‍ ഓഫീസറായി സുവര്‍ണകുമാറിനെ നിയമിച്ചു.
ഖാദിബോര്‍ഡിന്റെ കീഴില്‍ കടലാസ് നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്ന അഞ്ച് ഏക്കറോളം വരുന്ന സ്ഥലമാണ് സംഘം പരിശോധിച്ചത്. കെട്ടിടവും സ്ഥലവും സൗജന്യമായി ലഭ്യമാക്കണമെന്ന വ്യവസ്ഥയിലാണ് കോളജിന് അനുമതി നല്‍കിയതെന്ന് എം.എല്‍.എ അറിയിച്ചു. ആവശ്യമായ കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്നതിന് പ്രാദേശിക വികസന നിധിയില്‍നിന്ന് നാലുകോടി രൂപ ലഭ്യമാക്കും. കോളിജിയേറ്റ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ടി.ആര്‍. ശരത്ചന്ദ്രന്‍, ഡോ. ഗോപകുമാര്‍, അശോക് കുമാര്‍, മുഹമ്മദ് അന്‍സാരി, സുവര്‍ണകുമാര്‍, ബാബുക്കുട്ടന്‍, ശരത്കുമാര്‍ തുടങ്ങിയവരാണ് പരിശോധനക്കായി കഴിഞ്ഞ ദിവസം എത്തിയത്.

LIVE NEWS - ONLINE

  • 1
    3 mins ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 2
    42 mins ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 3
    1 hour ago

    ചെറുതല്ല എന്നാല്‍ വലുതും

  • 4
    2 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 5
    2 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല

  • 6
    2 hours ago

    പോലീസിനെ കയറൂരി വിട്ടു: ചെന്നിത്തല

  • 7
    2 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 8
    2 hours ago

    ഡി.എം.കെ. നേതാവും ഭര്‍ത്താവും വേലക്കാരിയും കൊല്ലപ്പെട്ടു

  • 9
    2 hours ago

    കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി യെദിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യും