Monday, September 24th, 2018

പത്തനംതിട്ടയില്‍ സൈന്യമെത്തി; ആളുകളെ രക്ഷപ്പെടുത്തിത്തുടങ്ങി

ചെങ്ങന്നൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 500ലേറെപ്പേര്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുന്നു.

Published On:Aug 16, 2018 | 9:41 am

പത്തനംതിട്ട: തോരാമഴയും വെള്ളപ്പൊക്കവും കനത്ത ദുരിതം വിതച്ച പത്തനംതിട്ടയിലേക്ക് സഹായഹസ്തവുമായി സൈന്യമെത്തി. ജില്ലയിലെ വിവിധ മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള നീക്കം സൈന്യം ആരംഭിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെപ്പേര്‍ ഒറ്റപ്പെട്ടു കിടക്കുന്ന സാഹചര്യത്തിലാണ് സൈന്യം രംഗത്തിറങ്ങിയത്.
രാത്രി വൈകി രക്ഷാപ്രവര്‍ത്തനത്തിന് അയച്ച നാല് ബോട്ടുകള്‍ തിരികെയെത്തി. ഈ നാല് ബോട്ടുകളിലായി അന്‍പതോളം പേരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. കൂടുതല്‍ ബോട്ടുകള്‍ എത്തുന്നുണ്ടെന്നും നിലവില്‍ പത്തോളം ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയിട്ടുണ്ടെന്നും ആറന്മുള എംഎല്‍എ വീണ ജോര്‍ജ് പറഞ്ഞു. പ്രളയക്കെടുതിയില്‍ കുടുങ്ങിയിട്ടുള്ളവരെ രക്ഷപ്പെടുത്തുന്നതിന് കൂടുതല്‍ ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള വന്‍ സന്നാഹം എത്തുമെന്ന് ജില്ലാ കലക്ടര്‍ പി.ബി. നൂഹും അറിയിച്ചിട്ടുണ്ട്. നിലവില്‍ 28 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുള്ളത്. 23 ബോട്ടുകള്‍കൂടി രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാകും.
തോമസ് ചാണ്ടി എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള രണ്ട് ബോട്ടുകള്‍, പോലീസിന്റെ ആറ് ബോട്ടുകള്‍, തീരസംരക്ഷണ സേനയുടെ രണ്ടു ബോട്ടുകള്‍, നാവികസേനയുടെ രണ്ടു ബോട്ടുകള്‍, കൊല്ലത്തു നിന്നു രണ്ടു ബോട്ടുകള്‍, ദേശീയ ദുരന്തനിവാരണ സേനയുടെ ആറ് ബോട്ടുകള്‍, അഗ്‌നിശമന സേനയുടെ ഒരു ബോട്ട്, എറണാകുളത്തു നിന്നു രണ്ടു ബോട്ട് എന്നിവയാണ് രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കുക. ഇതിനു പുറമെ ആര്‍മിയുടെ 69 സൈനികര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു വരുന്നു. നൂറനാട് ഐടിബിപിയില്‍നിന്നും 37 സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ആസ്ഥാനത്തുനിന്നും റാന്നിയിലെത്തി. രണ്ട് ഹെലികോപ്ടറുകളാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്.
റാന്നി, തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലും ചെങ്ങന്നൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും പ്രായമായവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 500ലേറെപ്പേര്‍ വീടുകളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം.

 

LIVE NEWS - ONLINE

  • 1
    4 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    6 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    7 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    11 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    11 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    13 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    13 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    13 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    13 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു