Tuesday, November 20th, 2018

പത്തനംതിട്ടക്ക് 3.7 കോടി: മന്ത്രി അടൂര്‍ പ്രകാശ്

പത്തനംതിട്ട: നദീതീര സംരക്ഷണത്തിന് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനായി റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്ന് ഒമ്പത് ജില്ലകള്‍ക്ക് 46.50 കോടി രൂപ അനുവദിച്ചക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ്. പത്തനംതിട്ട ജില്ലക്ക് 3.76 കോടി രൂപയാണ് അനുവദിച്ചത്. നദികളുടെ വശങ്ങളിലെ ഭിത്തികള്‍ ബലപ്പെടുത്തിയും ഇല്ലാത്ത സ്ഥലങ്ങളില്‍ പുതിയവ നിര്‍മിച്ചും ശോഷണവും കയ്യേറ്റവും തടയുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പണം അനുവദിച്ചത്. കാലവര്‍ഷത്തിന്റെ ആധിക്യവും അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കവും നദീതീര ഭിത്തികളുടെ ബലക്ഷയത്തിന് കാരണമാകുന്നതായി വിദഗ്ധസമിതികളുടെ ശിപാര്‍ശകള്‍ കഴിഞ്ഞ ദിവസം കൂടിയ സംസ്ഥാന ഉന്നതതല … Continue reading "പത്തനംതിട്ടക്ക് 3.7 കോടി: മന്ത്രി അടൂര്‍ പ്രകാശ്"

Published On:Aug 22, 2013 | 6:32 pm

പത്തനംതിട്ട: നദീതീര സംരക്ഷണത്തിന് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനായി റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്ന് ഒമ്പത് ജില്ലകള്‍ക്ക് 46.50 കോടി രൂപ അനുവദിച്ചക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ്. പത്തനംതിട്ട ജില്ലക്ക് 3.76 കോടി രൂപയാണ് അനുവദിച്ചത്.
നദികളുടെ വശങ്ങളിലെ ഭിത്തികള്‍ ബലപ്പെടുത്തിയും ഇല്ലാത്ത സ്ഥലങ്ങളില്‍ പുതിയവ നിര്‍മിച്ചും ശോഷണവും കയ്യേറ്റവും തടയുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പണം അനുവദിച്ചത്. കാലവര്‍ഷത്തിന്റെ ആധിക്യവും അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കവും നദീതീര ഭിത്തികളുടെ ബലക്ഷയത്തിന് കാരണമാകുന്നതായി വിദഗ്ധസമിതികളുടെ ശിപാര്‍ശകള്‍ കഴിഞ്ഞ ദിവസം കൂടിയ സംസ്ഥാന ഉന്നതതല സമിതി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി തുക അനുവദിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളിലെ കൃഷി ആവശ്യങ്ങള്‍ക്ക് വെള്ളം ലഭ്യമാക്കുന്നതിനുള്ള ചെക്ക് ഡാമുകള്‍ക്കും പണം അനുവദിച്ചിട്ടുണ്ട് നദീതീരങ്ങളിലെ കടവുകളും ജട്ടികളും കാലപ്പഴക്കത്താല്‍ ബലഹീനമായിട്ടുള്ളതിനാല്‍ ഇവ ബലപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. നിശ്ചിത ആവശ്യങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള തുക ഫലപ്രദമായി യഥാസമയം ഉപയോഗപ്പെടുത്തുന്നതിന് മന്ത്രി ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

 

LIVE NEWS - ONLINE

  • 1
    11 mins ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 2
    49 mins ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 3
    2 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 4
    2 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 5
    2 hours ago

    ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 6
    3 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 7
    3 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 8
    3 hours ago

    ഫഹദിന്റെ നായികയായി സായി പല്ലവി

  • 9
    4 hours ago

    സൈനിക ഡിപ്പോക്ക് സമീപം സ്‌ഫോടനം.നാലു പേര്‍ കൊല്ലപ്പെട്ടു