Friday, September 21st, 2018

ഇനി സ്മാര്‍ട്ട്‌ഫോണ്‍ വഴിയും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം

മംഗലാപുരം: പാസ്‌പോര്‍ട്ടിനുള്ള നടപടിക്രമം കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി സ്മാര്‍ട്ട്‌ഫോണ്‍വഴി പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കാനുള്ള സംവിധാനം വരുന്നു. എം പാസ്‌പോര്‍ട്ട് സേവ എന്ന ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍ ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണ്‍ വഴി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനുള്ള സംവിധാനം മാസങ്ങള്‍ക്കുള്ളില്‍ തയ്യാറാവുമെന്ന് ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. വിദേശകാര്യ മന്ത്രാലയം ഈ അപ്ലിക്കേഷന്‍ മാര്‍ച്ചില്‍ തന്നെ തയ്യാറാക്കിയിരുന്നു. ഇത് സ്മാര്‍ട്ട് ഫോണ്‍ വഴി ഉപയോഗിക്കാനുള്ള തയ്യാറെടുപ്പാണ് ഇപ്പോള്‍ നടന്നു വരുന്നത്. www.passportindia.gov.in എന്ന വെബ്‌സൈറ്റില്‍നിന്ന് ഈ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഈ … Continue reading "ഇനി സ്മാര്‍ട്ട്‌ഫോണ്‍ വഴിയും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം"

Published On:Jul 29, 2013 | 1:41 pm

മംഗലാപുരം: പാസ്‌പോര്‍ട്ടിനുള്ള നടപടിക്രമം കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി സ്മാര്‍ട്ട്‌ഫോണ്‍വഴി പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കാനുള്ള സംവിധാനം വരുന്നു. എം പാസ്‌പോര്‍ട്ട് സേവ എന്ന ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍ ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണ്‍ വഴി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനുള്ള സംവിധാനം മാസങ്ങള്‍ക്കുള്ളില്‍ തയ്യാറാവുമെന്ന് ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. വിദേശകാര്യ മന്ത്രാലയം ഈ അപ്ലിക്കേഷന്‍ മാര്‍ച്ചില്‍ തന്നെ തയ്യാറാക്കിയിരുന്നു. ഇത് സ്മാര്‍ട്ട് ഫോണ്‍ വഴി ഉപയോഗിക്കാനുള്ള തയ്യാറെടുപ്പാണ് ഇപ്പോള്‍ നടന്നു വരുന്നത്. www.passportindia.gov.in എന്ന വെബ്‌സൈറ്റില്‍നിന്ന് ഈ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഈ അപ്ലിക്കേഷന്‍വഴി ഇപ്പോള്‍ത്തന്നെ സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലറ്റ് ഉപയോക്താക്കള്‍ക്ക് പാസ്‌പോര്‍ട്ട് അപേക്ഷയുടെ അവസ്ഥ, പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍, പാസ്‌പോര്‍ട്ടിനെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ എന്നിവ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാം. ഈ വര്‍ഷം അവസാനത്തോടെ വിദേശകാര്യ മന്ത്രാലയം 85 ലക്ഷത്തോളം പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യുമെന്നാണ് കണക്കാക്കുന്നതെന്നും പാസ്‌പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ഇത് 74 ലക്ഷമായിരുന്നു. കഴിഞ്ഞ ആറുമാസത്തിനുള്ളിന്നത്തന്നെ 37 ലക്ഷം പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്തു എന്നതായാണ് കണക്ക്.

LIVE NEWS - ONLINE

  • 1
    29 mins ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 2
    4 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 3
    5 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 4
    5 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 5
    5 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 6
    6 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 7
    6 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 8
    7 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 9
    7 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍