Thursday, February 21st, 2019

പ്രളയത്തില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെടുകയോ കേട് സംഭവിക്കുകയോ ചെയ്തവര്‍ക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നു

എല്ലാ ജില്ലയില്‍ നിന്നുള്ളവര്‍ക്കും അപേക്ഷിക്കാം

Published On:Aug 30, 2018 | 8:56 pm

പ്രളയത്തില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെടുകയോ കേട് സംഭവിക്കുകയോ ചെയ്തവര്‍ക്കായി സെപ്തംബര്‍ ഒന്നിന് ആലുവ, കോട്ടയം പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ ക്യാമ്പില്‍ എല്ലാ ജില്ലയില്‍ നിന്നുള്ളവര്‍ക്കും അപേക്ഷിക്കാം.
www.passportindia.gov.in അല്ലെങ്കില്‍ mPassport Seva App മുഖേന പാസ്പോര്‍ട്ട് പുതുക്കാനായി (reissue) അപേക്ഷിച്ച് Application Reference Number (ARN) ഉണ്ടാക്കുക. ഫീസ് ഓണ്‍ലൈനായി അടക്കേണ്ടതില്ല. അതിനു ശേഷം കേടായ പാസ്പോര്‍ട്ടുമായി ആലുവ അല്ലെങ്കില്‍ കോട്ടയം പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തെ സെപ്റ്റംബര്‍ ഒന്നിന് സമീപിക്കുക. Walk in appointment ലഭിക്കും.
ഇതിനായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പാസ്പോര്‍ട്ട് ഓഫീസ്സായി RPO COCHIN തെരഞ്ഞെടുക്കുക. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടെങ്കില്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള FIR/loss സര്‍ട്ടിഫിക്കറ്റ് കൊണ്ടു വരണം. വേറെ രേഖകളൊന്നും ആവശ്യമില്ല. പാസ്പോര്‍ട്ട് പുതുക്കിയാലും പഴയ കേടായ പാസ്പോര്‍ട്ടില്‍ വിസ ഉണ്ടെങ്കില്‍ അത് സാധുവായിരിക്കും. യാത്ര ചെയ്യുമ്പോള്‍ രണ്ട് പാസ്പോര്‍ട്ടും കൈവശം വെക്കുക. സംശയങ്ങള്‍ക്ക് 9447731152 എന്ന കൊച്ചി റീജണല്‍ പാസ്പോര്‍ട്ട് ഓഫീസിന്റെ നമ്പറിലേക്ക് വിളിക്കുകയോ വാട്സാപ്പ് സന്ദേശം അയക്കുകയോ ചെയ്യുക.

LIVE NEWS - ONLINE

  • 1
    21 mins ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 2
    3 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 3
    5 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 4
    5 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 5
    5 hours ago

    പെരിയ ഇരട്ടക്കൊല

  • 6
    5 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 7
    5 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍

  • 8
    5 hours ago

    പെരിയ ഇരട്ടക്കൊല; സിബിഐ വേണ്ട: കോടിയേരി

  • 9
    6 hours ago

    പെരിയ ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈക്കോടതിയിലേക്ക്