Sunday, January 20th, 2019

ജനങ്ങളുടെ യാത്രാപ്രശ്‌നത്തിന് പ്രഥമ പരിഗണന നല്‍കണം

തര്‍ക്കവും തടസവും ഒഴിവായി. ഇനി കൂട്ടുപുഴ പാലം നിര്‍മ്മാണം തുടങ്ങാം. അതിര്‍ത്തി തര്‍ക്കം ഉന്നയിച്ച് കര്‍ണാടക വനം വകുപ്പ് സര്‍വ്വേ കല്ല് സ്ഥാപിച്ച് നിര്‍മ്മാണം തടഞ്ഞതോടെയാണ് തലശ്ശേരി-വളവുപാറ കെ എസ് ടി പി റോഡിലെ ഈ സുപ്രധാന പാലത്തിന്റെ നിര്‍മ്മാണം മാസങ്ങളായി നിലച്ചത്. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെ യാത്രാക്ലേശം പരിഗണിച്ച് പാലം നിര്‍മ്മാണം പുനരാരംഭിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ താല്‍കാലികമായി സമ്മതിക്കുകയായിരുന്നു. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാവാന്‍ ഇനി ഏതാനും മാസങ്ങളെ വേണ്ടൂ. അപ്പോഴേക്കും കേരളത്തിലെയും തെക്കന്‍ കര്‍ണാടകത്തിലെയും ജനങ്ങള്‍ക്ക് വിമാനത്താവളത്തിലെത്തിച്ചേരാന്‍ … Continue reading "ജനങ്ങളുടെ യാത്രാപ്രശ്‌നത്തിന് പ്രഥമ പരിഗണന നല്‍കണം"

Published On:Feb 6, 2018 | 1:03 pm

തര്‍ക്കവും തടസവും ഒഴിവായി. ഇനി കൂട്ടുപുഴ പാലം നിര്‍മ്മാണം തുടങ്ങാം. അതിര്‍ത്തി തര്‍ക്കം ഉന്നയിച്ച് കര്‍ണാടക വനം വകുപ്പ് സര്‍വ്വേ കല്ല് സ്ഥാപിച്ച് നിര്‍മ്മാണം തടഞ്ഞതോടെയാണ് തലശ്ശേരി-വളവുപാറ കെ എസ് ടി പി റോഡിലെ ഈ സുപ്രധാന പാലത്തിന്റെ നിര്‍മ്മാണം മാസങ്ങളായി നിലച്ചത്. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെ യാത്രാക്ലേശം പരിഗണിച്ച് പാലം നിര്‍മ്മാണം പുനരാരംഭിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ താല്‍കാലികമായി സമ്മതിക്കുകയായിരുന്നു.
കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാവാന്‍ ഇനി ഏതാനും മാസങ്ങളെ വേണ്ടൂ. അപ്പോഴേക്കും കേരളത്തിലെയും തെക്കന്‍ കര്‍ണാടകത്തിലെയും ജനങ്ങള്‍ക്ക് വിമാനത്താവളത്തിലെത്തിച്ചേരാന്‍ പ്രയോജനപ്പെടുന്ന തലശ്ശേരി-വളവുപാറ റോഡും യാഥാര്‍ത്ഥ്യമാകും എന്ന് നേരത്തെ ധാരണയുണ്ടായിരുന്നു. പക്ഷെ പദ്ധതിയില്‍ നിര്‍മ്മിക്കേണ്ട ഏഴു പാലങ്ങള്‍ ഇനിയും പൂര്‍ത്തിയാകാനിരിക്കുന്നതേയുള്ളൂ. തുടക്കത്തില്‍ തന്നെ ഉടക്ക് വെച്ച് കൂട്ടുപുഴ പാലം പണി അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതിന് പിന്നില്‍ ആരുടെയൊക്കെയോ താല്‍പര്യക്കുറവു കൊണ്ടാണോ എന്നും നാട്ടുകാര്‍ സംശയിക്കുന്നു. കൂട്ടുപുഴ പാലം മാത്രമല്ല ഇതേ റോഡിലെ മറ്റൊരു സുപ്രധാന പാലമായ എരഞ്ഞോളി പാലം പണിയും പാതിക്ക് വെച്ച് നിര്‍ത്തിയ നിലയിലാണ്. 56 കി.മീ റോഡിലെ റോഡ് പണി പലയിടത്തായി ഇഴഞ്ഞുനീങ്ങുന്നു. പാലം പണി സ്തംഭനാവസ്ഥയിലും. ലോക ബാങ്കിന്റെ പണമുണ്ടായിട്ടും നാലുവര്‍ഷം കൊണ്ട് പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കെ എസ് ടി പി പദ്ധതി ഇനി എന്ന് തീരുമെന്ന് പോലും ആര്‍ക്കും നിശ്ചയമില്ല. റോഡ് പണി തുടങ്ങിയ അന്ന് മുതല്‍ അനുഭവപ്പെടുന്ന യാത്രാദുരിതം ഇപ്പോഴും തുടരുന്നു. കൂട്ടുപുഴ പാലത്തിന്റെ മറുകര കര്‍ണാടകത്തിന്റെ വനഭൂമിയുടെ ഭാഗമാണെന്ന വാദം ഉയര്‍ത്തിയാണ് കര്‍ണാടക വനം വകുപ്പ് പാലം പണി നിര്‍ത്തിവെക്കാന്‍ ലക്ഷ്യമിട്ട് കത്ത് നല്‍കിയത്. ഇരുസംസ്ഥാനങ്ങളിലെയും റവന്യു വകുപ്പുകള്‍ സര്‍വ്വേ നടത്തി വാദഗതികളില്‍ ഉറച്ചുനിന്നതല്ലാതെ തീരുമാനമായില്ല. സണ്ണി ജോസഫ് എം എല്‍ എ, കെ സി വേണുഗോപാല്‍ എംപി എന്നിവരുടെ ശ്രമഫലമായാണ് ഇപ്പോള്‍ താല്‍കാലികാനുമതിയായത്.
ഇതുപോലെ എരഞ്ഞോളി പാലത്തിന്റെ കാര്യത്തിലും സ്ഥലം എം എല്‍ എയുടെ ഇടപെടല്‍ ആവശ്യമായിരിക്കുന്നു. എന്നോ വരാന്‍ പോകുന്ന ജലപാതയുടെ ആവശ്യാര്‍ത്ഥം പാലം ഉയര്‍ത്തണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇവിടെ പാലം പണിക്ക് കാലതാമസമുണ്ടാവുന്നത്. യഥാസമയം ഫണ്ട് കിട്ടാത്തതിന്റെ പേരില്‍ കരാറുകാരന്‍ പാതിവഴിക്ക് ഉപേക്ഷിച്ചുപോയ പാലം പണി പുനരാരംഭിച്ചിട്ടില്ല. തലശ്ശേരി വളവുപാറ കെ എസ് ടി പി റോഡ് പദ്ധതി നാല് അസംബ്ലി മണ്ഡലങ്ങളില്‍ കൂടിയാണ് കടന്നുപോകുന്നത്. നാല് മണ്ഡലങ്ങളിലെയും ജനപ്രതിനിധികള്‍ ഒത്തൊരുമിച്ച് സമ്മര്‍ദ്ദം ചെലുത്തിയാല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാം. ഏഴ് പാലങ്ങളുടെയും നിര്‍മ്മാണത്തോടൊപ്പം അനുബന്ധ റോഡുകളുടെയും പ്രവര്‍ത്തനവും വേഗത്തിലാക്കാന്‍ കഴിഞ്ഞാല്‍ വിമാനത്താവളത്തിലേക്കുള്ള ഇരുസംസ്ഥാനങ്ങളിലേയും യാത്രക്കാര്‍ക്ക് ഇത് ഏറെ പ്രയോജനപ്പെടും. ജനങ്ങളുടെ യാത്രാപ്രശ്‌നത്തിന് പ്രഥമ പരിഗണന നല്‍കിയാണ് കര്‍ണാടക സര്‍ക്കാര്‍ കൂട്ടുപുഴ പാലം പണിക്ക് മൗനാനുവാദം നല്‍കിയത്. ഈയൊരു താല്‍പര്യം കേരള സര്‍ക്കാറും സ്വീകരിക്കണം. അടുത്ത മഴക്ക് മുമ്പെങ്കിലും പദ്ധതി പൂര്‍ത്തിയാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

LIVE NEWS - ONLINE

 • 1
  13 hours ago

  നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

 • 2
  14 hours ago

  കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

 • 3
  17 hours ago

  മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

 • 4
  21 hours ago

  ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

 • 5
  21 hours ago

  സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

 • 6
  1 day ago

  ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

 • 7
  1 day ago

  കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

 • 8
  2 days ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 9
  2 days ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം