മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായി പാര്‍വതി തെലുങ്കിലേക്ക്

Published:November 24, 2016

parvathy-nair-full-image

 

 

 

 

മലയാളി നടി പാര്‍വതി നായര്‍ തെലുങ്ക് സിനിമയിലേക്ക്…. അദിവി ശേഷിന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുമായി ബന്ധപ്പെട്ട് വിശാഖപട്ടണത്തിലാണ് പാര്‍വതി ഇപ്പോള്‍. ചിത്രത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ വേഷമാണ് ചെയ്യുന്നത്. മുമ്പും ഇതേ വേഷം ചെയ്തിട്ടുണ്ടെങ്കിലും താനുമായി വളരെ അധികം സാമ്യമുള്ള കഥാപാത്രമാണ് ചിത്രത്തിലേതെന്ന് പാര്‍വതി പറയുന്നു.
സായി കിരണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഗാനങ്ങളുടെ ചിത്രീകരണത്തിനായി പാര്‍വതി ഉടന്‍ കൂനൂരേക്ക് പോകും. ഈ ചിത്രത്തിന് ശേഷം രാഹുല്‍ രവീന്ദ്രന്‍ നായകനാവുന്ന സോഭന്‍ ബാബു എന്ന ചിത്രത്തിലാണ് പാര്‍വതി അഭിനയിക്കാന്‍ പോവുന്നത്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.