Thursday, September 19th, 2019

മിസ് കുമാരി യുവപ്രതിഭാ പുരസ്‌കാരം നടി പാര്‍വതി തിരുവോത്തിന്

'ഉയരെ' എന്ന സിനിമയിലെ പാര്‍വതി തിരുവോത്തിന്റെ അഭിനയം വിസ്മയകരമെന്ന് കമല്‍

Published On:Sep 9, 2019 | 9:43 am

കൊടുങ്ങല്ലൂര്‍:  നീലക്കുയിലിലെ നീലിയെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സില്‍ ഇടംതേടിയ മിസ് കുമാരിയുടെ ഒര്‍മക്കായി ഏര്‍പ്പെടുത്തിയ യുവപ്രതിഭാ പുരസ്‌കാരം നടി പാര്‍വതി തിരുവോത്തിന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാനിച്ചു.
മിസ് കുമാരിയുടെ അമ്പതാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി പി. ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അധ്യക്ഷത് വഹിച്ചു.
മലയാളസിനിമയുടെ നായികാസങ്കല്പം ‘നീലക്കുയിലി’ലെ കീഴാളനായികയെ അവതരിപ്പിച്ചുകൊണ്ട് മാറ്റിമറിച്ച മിസ് കുമാരി സിനിമയുടെ ചരിത്രമാണെന്ന് കമല്‍ പറഞ്ഞു. മലയാള സിനിമ അന്നും ഇന്നും ദളിത്കീഴാള നായകസങ്കല്പങ്ങള്‍ക്ക് മുഖംമറച്ചുനില്‍ക്കുകയാണ്.
‘ഉയരെ’ എന്ന സിനിമയിലെ പാര്‍വതി തിരുവോത്തിന്റെ അഭിനയം വിസ്മയകരമാണ്. നായികയുടെ മുഖം എത്ര വികൃതമാണെങ്കിലും അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശം പ്രേക്ഷകര്‍ നെഞ്ചോടുചേര്‍ക്കുന്നതാണ് ഈ സിനിമയുടെ വിജയം കമല്‍ പറഞ്ഞു. തിരക്കഥാകൃത്ത് ജോണ്‍പോള്‍, സിറിയക് തോമസ്, കലാമണ്ഡലം ക്ഷേമാവതി, ജോണി താളിയത്ത്, സി.സി. വിപിന്‍ചന്ദ്രന്‍, സി.എസ്. തിലകന്‍, ബേബിറാം, പി.ഡി. വിശ്വംഭരന്‍, ബക്കര്‍ മേത്തല എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പി. ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ അവതരിപ്പിച്ച ഗാനമേള നടന്നു.

 

LIVE NEWS - ONLINE

  • 1
    2 mins ago

    യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 2
    27 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 3
    28 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 4
    37 mins ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 5
    1 hour ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 6
    1 hour ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 7
    1 hour ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല

  • 8
    2 hours ago

    മില്‍മ പാല്‍ വില വര്‍ധന ഇന്നുമുതല്‍

  • 9
    2 hours ago

    തുര്‍ക്കിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്