Sunday, September 23rd, 2018

അവകാശലംഘനത്തിന് പി സി ചാക്കോക്കെതിരെ നോട്ടീസ്

ന്യൂഡല്‍ഹി : 2 ജി കേസ് സംബന്ധിച്ച സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്ന് ആരോപിച്ച് ജെ പി സി ചെയര്‍മാന്‍ പി സി ചാക്കോക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്. ഡി എം കെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി ആര്‍ ബാലുവാണ് നോട്ടീസ് നല്‍കിയത്. ജെ പി സി അധ്യക്ഷസ്ഥാനത്തുനിന്ന് പി സി ചാക്കോയെ മാറ്റണമെന്നും ഡി എം കെ ആവശ്യപ്പെട്ടിട്ടുണ്ട്.ജെ പി സിയുടെ കരട് റിപ്പോര്‍ട്ടിന്മേലുള്ള വിയോജനക്കുറിപ്പ് ഡി എം കെ അംഗങ്ങള്‍ തയ്യാറാക്കി കഴിഞ്ഞുവെന്നും … Continue reading "അവകാശലംഘനത്തിന് പി സി ചാക്കോക്കെതിരെ നോട്ടീസ്"

Published On:Apr 22, 2013 | 11:41 am

ന്യൂഡല്‍ഹി : 2 ജി കേസ് സംബന്ധിച്ച സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്ന് ആരോപിച്ച് ജെ പി സി ചെയര്‍മാന്‍ പി സി ചാക്കോക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്. ഡി എം കെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി ആര്‍ ബാലുവാണ് നോട്ടീസ് നല്‍കിയത്. ജെ പി സി അധ്യക്ഷസ്ഥാനത്തുനിന്ന് പി സി ചാക്കോയെ മാറ്റണമെന്നും ഡി എം കെ ആവശ്യപ്പെട്ടിട്ടുണ്ട്.ജെ പി സിയുടെ കരട് റിപ്പോര്‍ട്ടിന്മേലുള്ള വിയോജനക്കുറിപ്പ് ഡി എം കെ അംഗങ്ങള്‍ തയ്യാറാക്കി കഴിഞ്ഞുവെന്നും ബാലു പറഞ്ഞു. അതിനിടെ ഡല്‍ഹിയില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് പാര്‍ലിമെന്റ് നടപടികള്‍ തടസ്സപ്പെട്ടു. ഇതേ തുടര്‍ന്ന് സഭ ഉച്ചവരെ നിര്‍ത്തിവെച്ചു. ബജറ്റ് സമ്മേളനം സുഗമമായി നടത്താന്‍ സഹകരിക്കണമെന്ന് പ്രധാനമന്ത്രി എം പിമാരോട് അഭ്യര്‍ത്ഥിച്ച് മിനിറ്റുകള്‍ക്കുള്ളിലാണ് തങ്ങള്‍ സഹകരിക്കാന്‍ തയ്യാറല്ലെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചത്. സമ്മേളനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തിന്റെ സഹകരണം തേടിയത്. എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.അതേസമയം, കല്‍ക്കരി ഇടപാടില്‍ നിയമമന്ത്രി ഇടപെട്ടതും ടു ജി ഇടപാടില്‍ പാര്‍ലിമെന്റ് സംയുക്ത കമ്മിറ്റി പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ക്ലീന്‍ ചിറ്റ് നല്‍കിയതും വരുംദിവസങ്ങളില്‍ പാര്‍ലിമെന്റില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നുറപ്പാണ്. ധനവിനിയോഗം, ഭക്ഷ്യസുരക്ഷ, ഭൂമി ഏറ്റെടുക്കല്‍, ലോക്പാല്‍ തുടങ്ങിയ പ്രധാന ബില്ലുകള്‍ ഈ പാര്‍ലിമെന്റ് സമ്മേളനത്തിലാണ് പാസ്സാക്കപ്പെടേണ്ടത്. ഡി എം കെയുടെ അഭാവത്തില്‍ കേന്ദ്ര സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. സഹകരണം തേടാനുള്ള അവകാശം സര്‍ക്കാര്‍ തന്നെ നഷ്ടപ്പെടുത്തിയെന്ന് മുഖ്യപ്രതിപക്ഷമായ ബി ജെ പി ആരോപിച്ചു. പാര്‍ലിമെന്റ് നടപടികള്‍ തടസ്സപ്പെടാതിരിക്കാന്‍ കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ തങ്ങള്‍ വിട്ടുവീഴ്ചക്കില്ലെന്ന സൂചന പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയിരുന്നു.

LIVE NEWS - ONLINE

 • 1
  12 hours ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 2
  13 hours ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 3
  15 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 4
  18 hours ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 5
  18 hours ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

 • 6
  18 hours ago

  ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 • 7
  20 hours ago

  ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 • 8
  21 hours ago

  കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

 • 9
  21 hours ago

  കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള