Tuesday, November 20th, 2018

ലോക്‌സഭയില്‍ ബല പരീക്ഷണം

അവിശ്വാസ പ്രമേയം അവതരിപ്പിച്ചു, വോട്ടെടുപ്പ് വൈകീട്ട് ആറുമണിക്ക്, ശിവസേന വിട്ടു നിന്നു, ബിജു ജനതാദള്‍ ഇറങ്ങിപ്പോയി

Published On:Jul 20, 2018 | 11:58 am

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിച്ചു. ടി.ഡി.പി അംഗം ജയദേവ് ഗല്ല ആണ് അവിശ്വാസം പ്രമേയം അവതരിപ്പിച്ചത്. പ്രമേയാവതരണത്തിനു ശേഷം സഭയില്‍ ചര്‍ച്ച നടക്കുകയാണ്. വോട്ടെടുപ്പ് വൈകിട്ട് ആറുമണിക്കാണ് നടക്കുക.
534 അംഗ സഭയില്‍ 312 അംഗങ്ങളുടെ വ്യക്തമായ മുന്‍തൂക്കം ഭരണകക്ഷിയായ എന്‍.ഡി.എകുണ്ട്. 147 അംഗങ്ങളാണ് പ്രമേയത്തെ അനുകൂലിക്കുന്നത്. എന്നാല്‍ 76 അംഗങ്ങളുടെ നിലപാടിന്റെ കാര്യം അവ്യക്തമാണ്. 268 അംഗങ്ങളുടെ പിന്തുണയാണ് ബിജെപിക്ക് വേണ്ടത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്‍നിര്‍ത്തി രാഷ്ട്രീയപോരാട്ടത്തിനായിരിക്കും ഭരണപ്രതിപക്ഷ കക്ഷികള്‍ ചര്‍ച്ച വിനിയോഗിക്കുക.
അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍നിന്ന് ശിവസേന വിട്ടുനില്‍ക്കുകയാണ്. ശിവസേനക്ക് 18 എംപിമാരാണ് ലോക്‌സഭയിലുള്ളത്. ബിജു ജനതാദള്‍ അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
അവിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ചക്കും വോട്ടെടുപ്പിനുമായി ഇന്നത്തെ സമ്മേളനം പൂര്‍ണമായി നീക്കിവെച്ചിരിക്കുകയാണ്.
ആന്ധ്രക്ക് പ്രത്യേക പാക്കേജ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ടി.ഡി.പി. അവിശ്വാസപ്രമേയത്തിനു നോട്ടീസ് നല്‍കിയതെങ്കിലും കര്‍ഷകപ്രശ്‌നങ്ങള്‍, ആള്‍ക്കൂട്ടക്കൊല, ദളിത് പ്രക്ഷോഭം, സാമ്പത്തിക പ്രതിസന്ധികള്‍, വിദേശനയം തുടങ്ങിയ വിഷയങ്ങളായിരിക്കും സര്‍ക്കാരിനെതിരേ പ്രതിപക്ഷം ഉന്നയിക്കുക. ചര്‍ച്ചക്കുള്ള പ്രധാനമന്ത്രിയുടെ മറുപടി തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളുടെ തുടക്കമാക്കാനാണ് ബി.ജെ.പി. തീരുമാനം. പ്രധാനമന്ത്രിയുടെ മറുപടിക്കുശേഷമാവും വോട്ടെടുപ്പ്.

 

LIVE NEWS - ONLINE

  • 1
    6 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    7 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    9 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    11 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    13 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    14 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    15 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    15 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    16 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല