Thursday, November 15th, 2018

അവിശ്വാസ പ്രമേയം; പാര്‍ലമെന്റില്‍ ബഹളം

ആന്ധ്രക്ക് അവഗണന നേരിടുകയാണെന്ന് അറിയിച്ച് ടി.ഡി.പി നേരത്തെ എന്‍.ഡി.എ വിട്ടിരുന്നു.

Published On:Mar 21, 2018 | 11:43 am

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കാത്തതിനെ തുടര്‍ന്ന് ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. ടി.ഡി.പി വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അംഗങ്ങളാണ് ബഹളം വെച്ചത്. തുടര്‍ന്ന് ലോക്‌സഭ 12 മണി വരെ നിര്‍ത്തിവെച്ചു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ടി.ഡി.പി എം.പിമാര്‍ ബഹളം തുടര്‍ന്നതോടെയാണ് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞത്.
ടി.ഡി.പി എം.പി തോട്ട നരസിംഹവും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പി വൈ.വി സുബ്ബ റെഡ്ഡിയുമാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇരു പാര്‍ട്ടികളും ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ടാണ് സര്‍ക്കാറിനെതിരെ രംഗത്ത് വന്നത്. ആന്ധ്രക്ക് അവഗണന നേരിടുകയാണെന്ന് അറിയിച്ച് ടി.ഡി.പി നേരത്തെ എന്‍.ഡി.എ വിട്ടിരുന്നു.

 

LIVE NEWS - ONLINE

  • 1
    7 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    9 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    10 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    12 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    14 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    15 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    16 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    16 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    16 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി