Monday, June 17th, 2019

ഗൂഗിള്‍ മാപ്പില്‍ ഇനി വാഹനം പാര്‍ക്ക് ചെയ്തത് സ്ഥലം അടയാളപ്പെടുത്താം!

ഗൂഗിള്‍ മാപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പിലും, ഐഓഎസ് പതിപ്പിലും ഇതിനുള്ള സൗകര്യം ലഭ്യമാണ്

Published On:May 18, 2019 | 10:20 am

വാഹനം പാര്‍ക്ക് ചെയ്തത് എവിടെയാണെന്ന് ഇനി ഗൂഗിള്‍ മാപ്പില്‍ അടയാളപ്പെടുത്തിവെക്കാം. ഗൂഗിള്‍ മാപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പിലും, ഐഓഎസ് പതിപ്പിലും ഇതിനുള്ള സൗകര്യം ലഭ്യമാണ്. വാഹനം പാര്‍ക്ക് ചെയ്യുക. ശേഷം മാപ്പില്‍ കാണുന്ന നീല പുള്ളിയില്‍ തൊടുക. തുടര്‍ന്നുവരുന്ന ഓപ്ഷനുകളില്‍ സേവ് യുവര്‍ പാര്‍ക്കിങ് എന്നത് അടയാളപ്പെടുത്തുക.
ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കാനും സാധിക്കും. അതായത്. ഗൂഗിള്‍ മാപ്പിന് താഴെ കാണുന്ന പാര്‍ക്കിങ് ലൊക്കേഷന്‍ ബാറില്‍ ടാപ്പ് ചെയ്യുക. അതില്‍ ‘എന്റര്‍ നോട്ട്സ്’ തിരഞ്ഞെടുക്കുക. അവിടെ പാര്‍ക്ക് ചെയ്ത സ്ഥലവുമായി ബന്ധപ്പെട്ടും വാഹനവുമായി ബന്ധപ്പെട്ടുമുള്ള വിവരങ്ങള്‍ എഴുതാം. പാര്‍ക്കിങ് ടൈം സെറ്റ് ചെയ്യാം.
പാര്‍ക്ക് ചെയ്യുന്നതിന് നിശ്ചിത സമയം ഉണ്ടെങ്കില്‍ അത് കൃത്യമായി അറിയാം. ഈ വിവരങ്ങള്‍ നോട്ടിഫിക്കേഷനില്‍ കാണാം. ചിത്രങ്ങള്‍ ചേര്‍ക്കാനുള്ള സൗകര്യവുമുണ്ട്. എന്നാല്‍ ആന്‍ഡ്രോയിഡലാണ് ഈ സാകര്യങ്ങള്‍ എല്ലാമുള്ളത്.

LIVE NEWS - ONLINE

  • 1
    13 hours ago

    കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു; ജോസ് കെ മാണി ചെയര്‍മാന്‍

  • 2
    17 hours ago

    സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ജോസ്. കെ. മാണി

  • 3
    19 hours ago

    ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

  • 4
    21 hours ago

    മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

  • 5
    23 hours ago

    കനത്ത മഴയ്ക്കു സാധ്യത

  • 6
    23 hours ago

    സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

  • 7
    1 day ago

    മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊന്നു

  • 8
    2 days ago

    കൊല്ലത്ത് വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ് കത്തിനശിച്ചു

  • 9
    2 days ago

    കേരളത്തോട് വിവേചനമില്ല: നിതിന്‍ ഗഡ്കരി