Tuesday, June 25th, 2019

തീരുമാനം നന്നായി ജനങ്ങള്‍ക്കാശ്വാസം

തീരുമാനം നന്നായി. മെച്ചപ്പെട്ട വൈദ്യസഹായം പ്രതീക്ഷിച്ചുകഴിയുന്ന മലബാറിലെ ജനങ്ങള്‍ക്ക് ആശ്വാസവുമായി. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് കേള്‍ക്കാന്‍ തുടങ്ങീട്ട് വര്‍ഷങ്ങളായി. മാറി മാറി വന്ന സര്‍ക്കാറുകള്‍ ഇതിന് ശ്രമിച്ചതുമാണ്. പക്ഷെ സാമ്പത്തിക ബാധ്യത ഒരു തടസ്സമായപ്പോള്‍ തീരുമാനം നീണ്ടുപോയി. പരിയാരം സഹകരണ മെഡിക്കല്‍ കോളേജും സഹകരണാശുപത്രി സമുച്ചയവും ഏറ്റെടുക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ കണ്ണൂര്‍ ജില്ലക്കാര്‍ സ്വാഗതം ചെയ്യുന്നു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് സഫലമായതില്‍ ആശുപത്രി ജീവനക്കാരോടൊപ്പം നാട്ടുകാര്‍ക്കും ആഹ്ലാദമുണ്ട്്. 1993 ലാണ് സി … Continue reading "തീരുമാനം നന്നായി ജനങ്ങള്‍ക്കാശ്വാസം"

Published On:Apr 12, 2018 | 1:18 pm

തീരുമാനം നന്നായി. മെച്ചപ്പെട്ട വൈദ്യസഹായം പ്രതീക്ഷിച്ചുകഴിയുന്ന മലബാറിലെ ജനങ്ങള്‍ക്ക് ആശ്വാസവുമായി. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് കേള്‍ക്കാന്‍ തുടങ്ങീട്ട് വര്‍ഷങ്ങളായി. മാറി മാറി വന്ന സര്‍ക്കാറുകള്‍ ഇതിന് ശ്രമിച്ചതുമാണ്. പക്ഷെ സാമ്പത്തിക ബാധ്യത ഒരു തടസ്സമായപ്പോള്‍ തീരുമാനം നീണ്ടുപോയി. പരിയാരം സഹകരണ മെഡിക്കല്‍ കോളേജും സഹകരണാശുപത്രി സമുച്ചയവും ഏറ്റെടുക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ കണ്ണൂര്‍ ജില്ലക്കാര്‍ സ്വാഗതം ചെയ്യുന്നു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് സഫലമായതില്‍ ആശുപത്രി ജീവനക്കാരോടൊപ്പം നാട്ടുകാര്‍ക്കും ആഹ്ലാദമുണ്ട്്. 1993 ലാണ് സി എം പി നേതാവായ എം വി രാഘവന്‍ ചെയര്‍മാനായി കേരളാ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ കോംപ്ലക്‌സ് രൂപീകരിച്ചത്. ഇതേവര്‍ഷം അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സ് ട്രസ്റ്റും നിലവില്‍ വന്നു. രണ്ടര പതിറ്റാണ്ട് കാലയളവിലെ പ്രവര്‍ത്തനമികവ് കൂടുതലും ഹൃദയസംബന്ധമായ ചികിത്സാ രംഗത്തായിരുന്നു. വടക്കെ മലബാറുകാര്‍ ഇന്നും ഹൃദയശസ്ത്രക്രിയക്കും അനുബന്ധ ചികിത്സക്കും മെച്ചപ്പെട്ട ചികിത്സാ സൗകര്യമുള്ളൊരിടമായി കാണുന്നതും ആശ്രയിക്കന്നതും പരിയാരം മെഡിക്കല്‍ കോളേജിനെ തന്നെയാണ്. രാഷ്ട്രീയ കളികള്‍ ഏറെ നടന്നുവെങ്കിലും പരിയാരത്ത ഹൃദയാലയ പ്രവര്‍ത്തനം മെച്ചപ്പെട്ട രീതിയില്‍ തന്നെ തുടരുന്നു. സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ ഇനിയും ഏറെ ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കാന്‍ കഴിയും. കെട്ടിട സൗകര്യവും സ്ഥലസൗകര്യവുമുണ്ട്്. എം ബി ബി എസ്സിന് 100 സീറ്റും പി ജിക്ക് 40 സീറ്റുമുള്ള പരിയാരത്ത് ഇനി സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ ബിരുദ പഠനം സാധ്യമാകും എന്ന ആശ്വാസവുമുണ്ട്്. മെഡിക്കല്‍ കോളേജ് ആശുപത്രി, ഡന്റല്‍ കോളേജ്, ഫാര്‍മസി കോളേജ്, കോളേജ് ഓഫ് നഴ്‌സിംഗ്, സ്‌കൂള്‍ ഓഫ് നഴ്‌സിംഗ്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര മെഡിക്കല്‍ സയന്‍സ്, ഹൃദയാലയ, പബ്ലിക് സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ പരിയാരം ക്യാമ്പസിലുണ്ട്്. ആയിരത്തിലധികം രോഗികള്‍ ഒ പി വിഭാഗത്തിലും നൂറിലധികം പേര്‍ അത്യാഹിത വിഭാഗത്തിലും ചികിത്സക്കായി എത്തുന്നുണ്ട്്. ഇപ്പോഴും നിരവധി രോഗികള്‍ മംഗലാപുരത്തും തമിഴ്‌നാട്ടിലുമൊക്കെ ചികിത്സക്കായി പോകുന്നത് സ്വകാര്യ ചികിത്സാ രംഗത്തെ ഭീമമായ ചെലവ് താങ്ങാനാവാത്തതിലാണ്. ചുരുങ്ങിയ ചെലവില്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്ന ഒരാതുരാലയമായി പരിയാരത്തെ മാറ്റിക്കൊണ്ടുവരാനുള്ള നടപടികളാണ് പരിയാരത്ത് സര്‍ക്കാര്‍ നടപ്പിലാക്കേണ്ടത്. ആധുനിക ഉപകരണങ്ങള്‍ ഉണ്ടായാല്‍ മാത്രം പോര, ജീവനക്കാരുടെ രോഗികളോടുള്ള മനോഭാവത്തിലും മാറ്റം വരണം. പരിയാരം ഏറ്റെടുക്കുമ്പോള്‍ 250 കോടി രൂപയുടെ ബാധ്യത സര്‍ക്കാറിനുണ്ടാകുമെന്നാണ് സൂചന. 1000 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും 2000 ജീവനക്കാരും അടക്കം 2000 കോടിയുടെ ആസ്തി ഇനി സര്‍ക്കാറിന് സ്വന്തം. പ്രവര്‍ത്തനമികവുകൊണ്ട്് ഇന്ത്യക്കാകെ മാതൃകയായ ചികിത്സാ സ്ഥാപനമായി പരിയാരം മെഡിക്കല്‍ കോളേജ് മാറണം. ജനങ്ങളുടെ പ്രതീക്ഷ സര്‍ക്കാറിലാണ്. Q

LIVE NEWS - ONLINE

  • 1
    45 mins ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 2
    2 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 3
    4 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 4
    5 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 5
    5 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 6
    6 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്

  • 7
    6 hours ago

    പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

  • 8
    6 hours ago

    ദിഷ പട്ടാണിയും ടൈഗര്‍ ഷ്‌റോഫും വേര്‍പിരിയുന്നു

  • 9
    7 hours ago

    നവകേരള നിര്‍മാണം; പ്രതിപക്ഷം ദിവാസ്വപ്‌നം കാണുന്നു: മുഖ്യമന്ത്രി