Tuesday, September 18th, 2018

മൊഞ്ചത്തി പര്‍ദകള്‍…

  വൈവിധ്യങ്ങളൊരുക്കി പര്‍ദ വിപണികള്‍ സജീവമാവുന്നു. ഏതു പ്രായക്കാര്‍ക്കും ഇണങ്ങുന്ന പര്‍ദകളാണ് ഇപ്പോള്‍ വിപണിയിലെ കാഴ്ച. കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ക്കുവരെ പര്‍ദകളോടാണ് പ്രിയം. 1000ല്‍ തുടങ്ങി 5000രൂപവരെ വിലമതിക്കുന്ന പര്‍ദകളുണ്ട്. കൊറിയന്‍ തുണിയില്‍ നിര്‍മിക്കുന്ന പര്‍ദകള്‍ക്കാണ് ആവശ്യക്കാരേറെ. അല്‍പം പുതുമ ഇഷ്ടപ്പെടുന്നവര്‍ക്കായി വ്യത്യസ്ത മോഡലുകളിലുള്ളവയുമുണ്ട്. കറുപ്പിനൊപ്പം വിവിധ നിറങ്ങളിലുള്ള പര്‍ദകള്‍ വീണ്ടും സജീവമായതാണ് വിപണിയിലെ മാറ്റം. പര്‍ദയ്‌ക്കൊപ്പം സൗദിമക്കനകള്‍ക്കും ഇപ്പോള്‍ ആവശ്യക്കാരേറെയാണ്. കറുത്ത ഷേഡുകള്‍ തന്നെയാണ് പര്‍ദകളില്‍ വൈവിധ്യം ഉണ്ടാക്കുന്നത്. ജെലാബിയ, മാലായിക്ക, വാഹൂജ്, മെഹറിയ, അഫ്രീന്‍….തുടങ്ങിയവയാണവ.അഫ്രീന്‍ … Continue reading "മൊഞ്ചത്തി പര്‍ദകള്‍…"

Published On:Jul 25, 2017 | 1:58 pm

 

വൈവിധ്യങ്ങളൊരുക്കി പര്‍ദ വിപണികള്‍ സജീവമാവുന്നു. ഏതു പ്രായക്കാര്‍ക്കും ഇണങ്ങുന്ന പര്‍ദകളാണ് ഇപ്പോള്‍ വിപണിയിലെ കാഴ്ച. കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ക്കുവരെ പര്‍ദകളോടാണ് പ്രിയം. 1000ല്‍ തുടങ്ങി 5000രൂപവരെ വിലമതിക്കുന്ന പര്‍ദകളുണ്ട്. കൊറിയന്‍ തുണിയില്‍ നിര്‍മിക്കുന്ന പര്‍ദകള്‍ക്കാണ് ആവശ്യക്കാരേറെ. അല്‍പം പുതുമ ഇഷ്ടപ്പെടുന്നവര്‍ക്കായി വ്യത്യസ്ത മോഡലുകളിലുള്ളവയുമുണ്ട്. കറുപ്പിനൊപ്പം വിവിധ നിറങ്ങളിലുള്ള പര്‍ദകള്‍ വീണ്ടും സജീവമായതാണ് വിപണിയിലെ മാറ്റം. പര്‍ദയ്‌ക്കൊപ്പം സൗദിമക്കനകള്‍ക്കും ഇപ്പോള്‍ ആവശ്യക്കാരേറെയാണ്. കറുത്ത ഷേഡുകള്‍ തന്നെയാണ് പര്‍ദകളില്‍ വൈവിധ്യം ഉണ്ടാക്കുന്നത്. ജെലാബിയ, മാലായിക്ക, വാഹൂജ്, മെഹറിയ, അഫ്രീന്‍….തുടങ്ങിയവയാണവ.അഫ്രീന്‍ പര്‍ദ്ദയുടെ സൗന്ദര്യം ഷാളാണ്. ഷാള്‍ ആവശ്യാനുസരണം മുന്നിലേക്കും പിറകിലേക്കും ഇറക്കി ഉപയോഗിക്കാം. മെഹറിയക്ക് അമ്പ്രല്ല കട്ടിംഗ് സ്‌റ്റൈലാണ്. ഗര്‍ഭിണികള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന പര്‍ദ്ദയാണ് ജെലാബിയ.
രസകരമായ ഒരു ഐറ്റമാണ് ഫറാഷ. ഇതിന്റെകൈകള്‍ക്ക് ആറിഞ്ച് മാത്രമേ നീളമുള്ളൂ. എന്നാല്‍ ധരിച്ചാല്‍ കൈകള്‍ കൈപ്പത്തി വരെയുണ്ടാകും. അതായത് കൈപ്പത്തി മുതല്‍ ആറിഞ്ച് വരെ കൈയും ബാക്കി പര്‍ദ്ദയുടെ ബോഡിയുമാണ്.
കാമ്പസിലും പര്‍ദ താരമാണ്. കറുപ്പ് നിറത്തിനപ്പുറം ചാരക്കളറും ബ്രൗണ്‍ഷേഡുമെല്ലാമാണ് കോളേജ് കുട്ടികള്‍ക്കിടയില്‍ പ്രിയം. കളര്‍ഫുള്‍ നീലയും ചുവപ്പുമെല്ലാം ചേര്‍ന്ന ഉഗ്രന്‍ ടീഷര്‍ട്ട് സ്‌റ്റൈല്‍ പര്‍ദ്ദയുണ്ട്. ചെക്ക് ഷര്‍ട്ടിന്റെ രീതിയില്‍ കൈ പിടിപ്പിച്ച്, ഷാളിന് ചെക്ക് ബോര്‍ഡറും. ‘മാലായിക്ക’യെന്നാണ് ഈ താരത്തിന്റെ വിളിപ്പേര്.
സാരി പോലെ മുന്‍വശങ്ങളില്‍ ഞൊറിവെച്ച പര്‍ദകളാണ് മറ്റൊന്ന്. കറുപ്പ് ഞൊറികളുള്ളതും മറ്റുനിറങ്ങള്‍ കൊണ്ട് ബോര്‍ഡര്‍ വെച്ചതുമായ പര്‍ദകളുമുണ്ട്. ഞൊറികളില്‍ ഡിസൈനുകളുള്ള സാരി പര്‍ദകള്‍ വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണ്. നാലായിരത്തിനു മുകളിലാണ് സാരി പര്‍ദകളുടെ വില.
വിപണിയില്‍ ഇന്ത്യന്‍ പര്‍ദകളേക്കാള്‍ മുന്നിട്ടു നില്‍ക്കുന്നത് ദുബൈയില്‍ നിന്നുള്ള ഡിസൈനുകളാണ്. രസകരമായ ബ്രാന്റ് നെയിമുകളാണ് പര്‍ദ്ദകള്‍ക്ക്. 2000 2500 രൂപ വരുന്ന ‘ഇന്റര്‍നെറ്റ്’എന്ന ബ്രാന്റ് പര്‍ദ അണിയാന്‍ ആരും കൊതിക്കും. അഞ്ചുവര്‍ഷം വരെ ഇതിന്റെനിറം പോലും മങ്ങുകയില്ലെന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പു തരുന്നു. സില്‍ക്കി മോഡല്‍ തുണിയാണിത്. എത്ര ഉപയോഗിച്ചാലും പുതുമ നഷ്ടപ്പെടുന്നില്ല. കാറുകളുടെ പേരിലും പര്‍ദ്ദകള്‍ ഇറങ്ങുന്നുണ്ട്. ഇന്തോനേഷ്യ, കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ബി.എം.ഡബഌു. പര്‍ദകള്‍ ഇതിനുദാഹരണമാണ്. പര്‍ദയിലെ പ്രധാന പരീക്ഷണങ്ങളെല്ലാം നടക്കുന്നത് അവയുടെ കൈകളിലാണ്. സഌവിന്റെ അറ്റത്ത് ആറിഞ്ച് വെല്‍വെറ്റ്/ നൈലോണ്‍ തുണി പിടിപ്പിച്ച് അതിനുമുകളില്‍ നെറ്റും പല നിറങ്ങളിലുള്ള കല്ലുകളും മുത്തുകളും കൊണ്ട് അലങ്കരിച്ച പര്‍ദകള്‍ വിപണിയില്‍ ഒന്നാമതാണ്. അനാവശ്യ അലങ്കാരങ്ങള്‍ കുറവായതിനാല്‍ ഏതു പ്രായകാര്‍ക്കും ഇത്തരം പര്‍ദകള്‍ ധരിക്കാം. കൈപ്പത്തിക്കടുത്ത് പര്‍ദകള്‍ ഇറുകി നില്‍ക്കുമെന്നതാണ് ഇവയുടെ പ്രത്യേകത. മറ്റൊന്ന് ബെല്‍ സഌവ് പര്‍ദയാണ്. തൂങ്ങി നില്‍ക്കുന്ന കൈകളാണ് ഇവയ്ക്ക്. സഌവിന്റെ താഴെയും പര്‍ദയുടെ താഴെയും ഞൊറികളുള്ളവ മറ്റൊരു മോഡല്‍. ഏതായാലും ഓരു കാലത്ത് പാവം പര്‍ദക്ക് ഇപ്പോള്‍ സെക്‌സി ലുക്കാണ്.

 

 

LIVE NEWS - ONLINE

  • 1
    30 mins ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 2
    3 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 3
    5 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 4
    6 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 5
    6 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 6
    7 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 7
    7 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

  • 8
    8 hours ago

    ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്

  • 9
    8 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു