Wednesday, September 19th, 2018

പറവൂര്‍ പീഡനം; പെണ്‍കുട്ടിയുടെ അച്ഛനടക്കം മൂന്നു പേര്‍ക്ക് തടവ്

ആലുവ: പറവൂര്‍ പീഡനവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ ഇടനിലക്കാര്‍ക്ക് കൈമാറിയ കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനടക്കം മൂന്നു പേര്‍ക്ക് തടവും പിഴയും. അച്ഛന്‍ സുധീറിനും ഇടനിലക്കാരി ഖദീജക്കും ഏഴു വര്‍ഷം വീതം തടവും പെണ്‍കുട്ടിയെ പീഡിപ്പിച്ച ആറാം പ്രതി വില്‍സണ് 10 വര്‍ഷം തടവുമാണ് ശിക്ഷ വിധിച്ചത്. 2009 ഡിസംബര്‍ 31 ന് പെണ്‍കുട്ടിയെ പാലാരിവട്ടത്തെ ഫഌറ്റില്‍ വെച്ച് പീഡിപ്പിച്ച കേസിലാണ് വിധിയായത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ഇതിനു പുറമേ പിഴയും വിധിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ച … Continue reading "പറവൂര്‍ പീഡനം; പെണ്‍കുട്ടിയുടെ അച്ഛനടക്കം മൂന്നു പേര്‍ക്ക് തടവ്"

Published On:Sep 11, 2013 | 2:35 pm

ആലുവ: പറവൂര്‍ പീഡനവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ ഇടനിലക്കാര്‍ക്ക് കൈമാറിയ കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനടക്കം മൂന്നു പേര്‍ക്ക് തടവും പിഴയും. അച്ഛന്‍ സുധീറിനും ഇടനിലക്കാരി ഖദീജക്കും ഏഴു വര്‍ഷം വീതം തടവും പെണ്‍കുട്ടിയെ പീഡിപ്പിച്ച ആറാം പ്രതി വില്‍സണ് 10 വര്‍ഷം തടവുമാണ് ശിക്ഷ വിധിച്ചത്.
2009 ഡിസംബര്‍ 31 ന് പെണ്‍കുട്ടിയെ പാലാരിവട്ടത്തെ ഫഌറ്റില്‍ വെച്ച് പീഡിപ്പിച്ച കേസിലാണ് വിധിയായത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ഇതിനു പുറമേ പിഴയും വിധിച്ചിട്ടുണ്ട്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാമത്തെ ആളും അഞ്ചാം പ്രതിയുമായ ജവഹര്‍ ഒളിവിലാണ്. വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം. പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്ന് വിളിച്ചിറക്കി സുധീര്‍ ഇടനിലക്കാരായ ഖദീജക്കും സീനത്തിനും കൈമാറുകയായിരുന്നു. തുടര്‍ന്നാണ് ഇടനിലക്കാര്‍ പെണ്‍കുട്ടിയെ ജവഹറിനും വില്‍സണും കൈമാറിയത്. പെണ്‍കുട്ടിയുടെ അമ്മയായിരുന്നു കേസിലെ രണ്ടാം പ്രതി.

LIVE NEWS - ONLINE

  • 1
    9 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    10 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    11 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    14 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    15 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    17 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    17 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    18 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    18 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍