Sunday, November 18th, 2018

പറവൂര്‍ കേസ്‌ പിതാവിന്‌ 10 വര്‍ഷവും മാതാവിന്‌ ഏഴ്‌വര്‍ഷവും കഠിന തടവ്‌

കൊച്ചി: പറവൂര്‍ പീഡനക്കേസില്‍ പ്രതികളായ പെണ്‍കുട്ടിയുടെ പിതാവ്‌ സുധീറിന്‌ പത്തു വര്‍ഷവും മാതാവ്‌ സുബൈദയ്‌ക്ക്‌ ഏഴു വര്‍ഷവും കഠിനതടവും പിഴയും കോടതി വിധിച്ചു. രണ്ടു പേരെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്‌ കൊണ്ടുപോയി. കേസിലെ മൂന്നാംപ്രതിയും മുന്‍ പട്ടാള ഉദ്യോഗസ്ഥനുമായ പറവൂര്‍ കോട്ടുവള്ളി സ്വദേശി രാജശേഖരന്‍ (70) രണ്ടാഴ്‌ചമുമ്പ്‌ ആത്മഹത്യചെയ്‌തതിനാല്‍ കേസ്‌ അവസാനിപ്പിച്ചുകൊണ്ട്‌ കോടതി ഉത്തരവിട്ടത്‌. പെണ്‍കുട്ടിയുടെ പറവൂര്‍ വാണിയക്കാട്ടുള്ള വീട്ടില്‍വച്ച്‌ രാജശേഖരന്‍ പലതവണ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌തുവെന്നാണ്‌ പോലീസ്‌ കേസ്‌. പ്രതിഫലമായി അരലക്ഷം രൂപ രാജശേഖരനില്‍നിന്നും … Continue reading "പറവൂര്‍ കേസ്‌ പിതാവിന്‌ 10 വര്‍ഷവും മാതാവിന്‌ ഏഴ്‌വര്‍ഷവും കഠിന തടവ്‌"

Published On:Jun 25, 2013 | 11:40 am

കൊച്ചി: പറവൂര്‍ പീഡനക്കേസില്‍ പ്രതികളായ പെണ്‍കുട്ടിയുടെ പിതാവ്‌ സുധീറിന്‌ പത്തു വര്‍ഷവും മാതാവ്‌ സുബൈദയ്‌ക്ക്‌ ഏഴു വര്‍ഷവും കഠിനതടവും പിഴയും കോടതി വിധിച്ചു. രണ്ടു പേരെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്‌ കൊണ്ടുപോയി. കേസിലെ മൂന്നാംപ്രതിയും മുന്‍ പട്ടാള ഉദ്യോഗസ്ഥനുമായ പറവൂര്‍ കോട്ടുവള്ളി സ്വദേശി രാജശേഖരന്‍ (70) രണ്ടാഴ്‌ചമുമ്പ്‌ ആത്മഹത്യചെയ്‌തതിനാല്‍ കേസ്‌ അവസാനിപ്പിച്ചുകൊണ്ട്‌ കോടതി ഉത്തരവിട്ടത്‌. പെണ്‍കുട്ടിയുടെ പറവൂര്‍ വാണിയക്കാട്ടുള്ള വീട്ടില്‍വച്ച്‌ രാജശേഖരന്‍ പലതവണ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌തുവെന്നാണ്‌ പോലീസ്‌ കേസ്‌. പ്രതിഫലമായി അരലക്ഷം രൂപ രാജശേഖരനില്‍നിന്നും പെണ്‍കുട്ടിയുടെ പിതാവ്‌ സുധീര്‍ കൈപ്പറ്റിയിരുന്നു. പിതാവിന്റെയും മാതാവിന്റെയും നിര്‍ബന്ധത്തിനും ഭീഷണിക്കും വഴങ്ങിയാണ്‌ പെണ്‍കുട്ടി രാജശേഖരന്റെ ലൈംഗിക അതിക്രമങ്ങള്‍ക്ക്‌ ഇരയായതെന്ന്‌ പ്രോസിക്യൂഷന്‌ തെളിയിക്കാന്‍ കഴിഞ്ഞെന്ന്‌ കോടതി പറഞ്ഞു. പെണ്‍കുട്ടിയെ സംരക്ഷിക്കേണ്ട മാതാപിതാക്കള്‍ ഈ ഹീനകൃത്യത്തിന്‌ കൂട്ടുനിന്നതിനാല്‍ പ്രതികള്‍ക്ക്‌ കഠിനശിക്ഷ നല്‍കണമെന്ന്‌ പ്രോസിക്യൂട്ടര്‍ പി.എ. അയൂബ്‌ ഖാന്‍ വാദിച്ചതിനോട്‌ കോടതി യോജിച്ചു. പ്രതികള്‍ക്ക്‌ അഡീഷണല്‍ ജില്ലാ ജഡ്‌ജി പി.ജി. അജിത്‌കുമാറാണ്‌ ശിക്ഷ വിധിച്ചത്‌.

LIVE NEWS - ONLINE

  • 1
    13 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    13 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    17 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    21 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    22 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    2 days ago

    തൃപ്തി ദേശായി മടങ്ങുന്നു