Wednesday, September 19th, 2018

ആലപ്പുഴ ബീച്ചില്‍ ഒക്‌ടോബര്‍ ആദ്യവാരം മുതല്‍ പാരാഗ്ലൈഡിങ് ആരംഭിക്കും

    ആലപ്പുഴ : സാഹസികര്‍ക്കു വേണ്ടയും ടൂറിസത്തിനു ഒരു പുതിയ സാഹചര്യമൊരുക്കി ആലപ്പുഴ ബീച്ചില്‍ പാരാഗ്ലൈഡിങ് ആരംഭിക്കുന്നു. ഡിടിപിസിയും ആര്‍ജെഎസ് വെഞ്ച്വേഴ്‌സ് എന്ന സ്വകാര്യ പാരാ ഗ്ലൈഡിങ് സ്ഥാപനവും സഹകരിച്ചാണു ഒക്‌ടോബര്‍ ആദ്യവാരം മുതല്‍ പാരാ ഗ്ലൈഡിങ് വിനോദം ആലപ്പുഴ ബീച്ചില്‍ ആരംഭിക്കുന്നത്. ദിവസവും രാവിലെ 11 മുതല്‍ ഉച്ച ഒരു മണി വരെയും വൈകിട്ടു നാലു മുതല്‍ ആറു മണി വരെയുമാകും പാരാ ഗ്ലൈഡിങ് നടത്താന്‍ കഴിയുക. രണ്ടു പേര്‍ക്ക് ഇരിക്കാവുന്നതും ഒരാള്‍ക്ക് ഇരിക്കാവുന്നതുമായ … Continue reading "ആലപ്പുഴ ബീച്ചില്‍ ഒക്‌ടോബര്‍ ആദ്യവാരം മുതല്‍ പാരാഗ്ലൈഡിങ് ആരംഭിക്കും"

Published On:Sep 24, 2013 | 4:40 pm

Paragliding full

 

 
ആലപ്പുഴ : സാഹസികര്‍ക്കു വേണ്ടയും ടൂറിസത്തിനു ഒരു പുതിയ സാഹചര്യമൊരുക്കി ആലപ്പുഴ ബീച്ചില്‍ പാരാഗ്ലൈഡിങ് ആരംഭിക്കുന്നു. ഡിടിപിസിയും ആര്‍ജെഎസ് വെഞ്ച്വേഴ്‌സ് എന്ന സ്വകാര്യ പാരാ ഗ്ലൈഡിങ് സ്ഥാപനവും സഹകരിച്ചാണു ഒക്‌ടോബര്‍ ആദ്യവാരം മുതല്‍ പാരാ ഗ്ലൈഡിങ് വിനോദം ആലപ്പുഴ ബീച്ചില്‍ ആരംഭിക്കുന്നത്. ദിവസവും രാവിലെ 11 മുതല്‍ ഉച്ച ഒരു മണി വരെയും വൈകിട്ടു നാലു മുതല്‍ ആറു മണി വരെയുമാകും പാരാ ഗ്ലൈഡിങ് നടത്താന്‍ കഴിയുക. രണ്ടു പേര്‍ക്ക് ഇരിക്കാവുന്നതും ഒരാള്‍ക്ക് ഇരിക്കാവുന്നതുമായ പാരാ ഗ്ലൈഡറുകളാണ് ഇവിടെ ഉണ്ടാകുക. പത്തു മിനിറ്റ് പറക്കുന്നതിന് 1500 രൂപയാണു നിരക്ക്. ഇരുപതു മിനിറ്റ് പാരാ ഗ്ലൈഡിങ് നടത്താന്‍ സാധാരണ ദിവസങ്ങളില്‍ 2000 രൂപയും ശനി, ഞായര്‍ ദിവസങ്ങളില്‍ 2500 രൂപയുമാണു നിരക്കെന്നു സംഘാടകര്‍ അറിയിച്ചു. ഡിസംബര്‍ വരെ പരീക്ഷണാടിസ്ഥാനത്തിലാണു പാരാഗ്ലൈഡിങ് ഉണ്ടാകുക.

LIVE NEWS - ONLINE

  • 1
    1 hour ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 2
    2 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 3
    2 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 4
    2 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 5
    3 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 6
    3 hours ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 7
    3 hours ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

  • 8
    3 hours ago

    റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

  • 9
    3 hours ago

    ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം