Wednesday, November 14th, 2018

ശബരി മലയില്‍ സ്ത്രീ വിലക്ക് തുടരണമെന്ന് പന്തളം കൊട്ടാരം

ശബരിമല കേസില്‍ ഭരണഘടനാ വിഷയങ്ങള്‍ മാത്രമേ പരിഗണിക്കൂ.

Published On:Jul 26, 2018 | 1:52 pm

ന്യൂഡല്‍ഹി: ശബരി മലയില്‍ സ്ത്രീ വിലക്ക് തുടരണമെന്ന് പന്തളം കൊട്ടാരം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു മുമ്പാകെ വാദിച്ചു. ആറാം ദിവസവും തുടരുന്ന വാദത്തില്‍ 41 ദിവസത്തെ വ്രതത്തിന് ശേഷം വിശ്വാസികള്‍ ശബരിമലയില്‍ എത്തണം എന്നത് അയ്യപ്പന്റെ നിഷ്‌കര്‍ഷയാണെന്നും സ്ത്രീകള്‍ ആര്‍ത്തവകാലത്തു ക്ഷേത്രങ്ങളില്‍ പോകാറില്ലെന്നും പന്തളം കൊട്ടാരം അറിയിച്ചു. എന്നാല്‍ അത് സ്വന്തം ഇഷ്ടപ്രകാരം പോകാതിരിക്കുന്നതാണോ അതോ പോകരുതെന്ന് ചട്ടമുണ്ടോയെന്നു ജസ്റ്റിസ് നരിമാന്‍ ചോദിച്ചു. നിര്‍ബന്ധപൂര്‍വമല്ലെങ്കില്‍ പ്രശ്‌നമില്ലെന്നും കോടതി പറഞ്ഞു.
ആരാധന സ്വാതന്ത്ര്യത്തിന് ഭരണഘടനയുടെ 25-ാം അനുച്ഛേദം നല്‍കുന്ന അവകാശം പൊതു ക്രമം, ആരോഗ്യം, ധാര്‍മ്മികത എന്നിവക്ക് അനുസൃതമാണ്. ഇത്തരം നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ് ആരാധനാ സ്വാതന്ത്ര്യം. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പ്രശസ്തി ലക്ഷ്യമിട്ടുള്ളതാണ്. അതംഗീകരിക്കരുത്. തലമുറകളായി പിതാമഹാന്മാരില്‍ നിന്ന് കൈമാറിവരുന്നതാണ് ആചാരങ്ങള്‍. അതിന് തെളിവിന്റെ ആവശ്യമില്ലെന്നും പന്തളം കൊട്ടാരം വാദിച്ചു.
തുടര്‍ന്ന് ശബരിമല തന്ത്രിയുടെ വാദങ്ങള്‍ ആരംഭിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരിയാണ് തന്ത്രിക്ക് വേണ്ടി ഹാജരായത്. ആചാരങ്ങള്‍ ആണ് പിന്തുടരേണ്ടതെന്ന് വി.ഗിരി വാദിച്ചു. ക്ഷേത്ര ആചാരങ്ങളില്‍ തന്ത്രിയുടെ വാക്ക് അന്തിമമാണെന്നും വി.ഗിരി വാദിച്ചു. ശബരിമല പ്രതിഷ്ഠയുടെ ചുമതലക്കാരനായി തന്ത്രിയെ കേരള ഹൈക്കോടതി തന്നെ ചുമതലപ്പെടുത്തിയിരുന്നു. എല്ലാ ക്ഷേത്രങ്ങള്‍ക്കും പ്രത്യേക ആചാരമാണുള്ളത്. ഓരോ മൂര്‍ത്തികള്‍ക്കും പ്രത്യേക പൂജയും ആചാരവുമുണ്ട്. ഇത് കോടതി മാനിക്കണം. അയ്യപ്പ വിഗ്രഹത്തിന്റെ ജീവനും ശ്വാസവും ആചാരമാണ്. അത് അതേപടി പാലിക്കണമെന്നും ഗിരി വാദിച്ചു.
എന്നാല്‍ ശബരിമല കേസില്‍ ഭരണഘടനാ വിഷയങ്ങള്‍ മാത്രമേ പരിഗണിക്കൂവെന്നും മറ്റു വാദങ്ങളിലേക്ക് കടക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

 

 

LIVE NEWS - ONLINE

 • 1
  9 hours ago

  ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

 • 2
  10 hours ago

  വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

 • 3
  12 hours ago

  ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

 • 4
  16 hours ago

  മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

 • 5
  16 hours ago

  റൂണിയും ബൂട്ടഴിക്കുന്നു

 • 6
  16 hours ago

  ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

 • 7
  17 hours ago

  സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

 • 8
  18 hours ago

  പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

 • 9
  18 hours ago

  ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി