Wednesday, November 14th, 2018

പഞ്ചായത്തീരാജ് അട്ടിമറിക്കാന്‍ കേന്ദ്ര നീക്കം: സുധീരന്‍

      തിരു: പഞ്ചായത്തീരാജ് സംവിധാനത്തെ അട്ടിമറിക്കാനുള്ള സംഘടിത നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് കെ.പിസി.സി പ്രസിഡന്റ് വി.എം.സുധീരന്‍. പഞ്ചായത്തീ രാജ് വകുപ്പിന് വേണ്ടി കഴിഞ്ഞ വര്‍ഷം ബഡ്ജറ്റില്‍ 7000 കോടി രൂപയാണ് മാറ്റി വെച്ചതെങ്കില്‍ ഈവര്‍ഷം 96 കോടിയായി ഇത് പരിമിതപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ കെ.പി.സി.സി സംഘടിപ്പിച്ച രാജ് ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍. പഞ്ചായത്തീരാജ് വകുപ്പ് ആവിഷ്‌കരിച്ച പല പദ്ധതികളും ഇല്ലാതാക്കിയിരിക്കുന്നു. ഗ്രാമ വികസന വകുപ്പിന് … Continue reading "പഞ്ചായത്തീരാജ് അട്ടിമറിക്കാന്‍ കേന്ദ്ര നീക്കം: സുധീരന്‍"

Published On:Sep 7, 2016 | 12:38 pm

VM Sudheeran Full 77771

 

 

 
തിരു: പഞ്ചായത്തീരാജ് സംവിധാനത്തെ അട്ടിമറിക്കാനുള്ള സംഘടിത നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് കെ.പിസി.സി പ്രസിഡന്റ് വി.എം.സുധീരന്‍. പഞ്ചായത്തീ രാജ് വകുപ്പിന് വേണ്ടി കഴിഞ്ഞ വര്‍ഷം ബഡ്ജറ്റില്‍ 7000 കോടി രൂപയാണ് മാറ്റി വെച്ചതെങ്കില്‍ ഈവര്‍ഷം 96 കോടിയായി ഇത് പരിമിതപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ കെ.പി.സി.സി സംഘടിപ്പിച്ച രാജ് ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍.
പഞ്ചായത്തീരാജ് വകുപ്പ് ആവിഷ്‌കരിച്ച പല പദ്ധതികളും ഇല്ലാതാക്കിയിരിക്കുന്നു. ഗ്രാമ വികസന വകുപ്പിന് കീഴിലുള്ള കൊച്ചു വകുപ്പായി ഇതിനെ മാറ്റിയിരിക്കുകയാണ്. കേന്ദ്രം തുടരുന്നത് കര്‍ഷക ദ്രോഹനയങ്ങളാണ്. റബറിന്റെ വിലയിടിവ് തടയാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കുമെന്ന് കേരളത്തില്‍ വന്നപ്പോള്‍ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം പാഴ്‌വാക്കായി മാറി. റബറിന് വിലസ്ഥിരത വരുത്താന്‍ ഫലപ്രദമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. റബറിന്റെ ഇറക്കുമതിയാണ് വിലത്തകര്‍ച്ചക്ക് കാരണമായതെന്നും സുധീരന്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    9 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    10 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    12 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    16 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    16 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    16 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    16 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    18 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    18 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി