Monday, February 18th, 2019

പുതിയ വാര്‍ഡ് വിഭജനം; തെരഞ്ഞെടുപ്പ് നീളും

തിരു: പുതിയ 28 നഗരസഭകളിലും കണ്ണൂര്‍, കൊല്ലം കോര്‍പറേഷനിലും പുതിയ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു നടത്താന്‍ ഹൈക്കോടതി അനുവദിച്ചാല്‍ തെരഞ്ഞെടുപ്പു നീളും. കോടതിവിധി അനുകൂലമായാല്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനു കൂടുതല്‍ സമയം ആവശ്യപ്പെടും. ഇതിനെ തെരഞ്ഞെടുപ്പു കമ്മീഷന്‍ എതിര്‍ക്കില്ല. കോടതിവിധി മറിച്ചായാല്‍ സെപ്റ്റംബര്‍ 14ന് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച് ഒക്ടോബര്‍ 27ന് വോട്ടെടുപ്പു നടക്കും. തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ചേര്‍ന്ന ഉന്നതതലയോഗത്തില്‍ സര്‍ക്കാരും തെരഞ്ഞെടുപ്പുകമ്മിഷനും തമ്മില്‍ രൂക്ഷമായ വാഗ്വാദമാണു നടന്നത്. 2010 വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു നടത്തണമെന്ന നിലപാടില്‍ … Continue reading "പുതിയ വാര്‍ഡ് വിഭജനം; തെരഞ്ഞെടുപ്പ് നീളും"

Published On:Aug 25, 2015 | 9:49 am

Election Commission Full

തിരു: പുതിയ 28 നഗരസഭകളിലും കണ്ണൂര്‍, കൊല്ലം കോര്‍പറേഷനിലും പുതിയ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു നടത്താന്‍ ഹൈക്കോടതി അനുവദിച്ചാല്‍ തെരഞ്ഞെടുപ്പു നീളും. കോടതിവിധി അനുകൂലമായാല്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനു കൂടുതല്‍ സമയം ആവശ്യപ്പെടും. ഇതിനെ തെരഞ്ഞെടുപ്പു കമ്മീഷന്‍ എതിര്‍ക്കില്ല. കോടതിവിധി മറിച്ചായാല്‍ സെപ്റ്റംബര്‍ 14ന് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച് ഒക്ടോബര്‍ 27ന് വോട്ടെടുപ്പു നടക്കും.
തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ചേര്‍ന്ന ഉന്നതതലയോഗത്തില്‍ സര്‍ക്കാരും തെരഞ്ഞെടുപ്പുകമ്മിഷനും തമ്മില്‍ രൂക്ഷമായ വാഗ്വാദമാണു നടന്നത്. 2010 വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു നടത്തണമെന്ന നിലപാടില്‍ കമ്മിഷന്‍ ഉറച്ചുനിന്നതോടെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. ഒടുവില്‍, കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധിയുടെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടെന്നു കമ്മിഷണര്‍ കെ. ശശിധരന്‍ നായര്‍ സമ്മതിച്ചതോടെയാണ് ചര്‍ച്ച തണുത്തത്. തുടര്‍ന്നാണ് അടുത്ത മൂന്നിലെ കോടതിവിധി വരെ കാത്തിരിക്കാന്‍ തീരുമാനമായത്.
പഴയ വാര്‍ഡ് വിഭജനപട്ടിക പ്രകാരം തെരഞ്ഞെടുപ്പു നടത്താന്‍ സമയക്രമവുമായാണ് കമ്മിഷണര്‍ യോഗത്തിനെത്തിയത്. സെപ്റ്റംബര്‍ 14നു വിജ്ഞാപനം പുറപ്പെടുവിച്ച് ഒക്ടോബര്‍ 27നു തിരഞ്ഞെടുപ്പു നടത്താവുന്ന വിധമുള്ള സമയക്രമമാണു കമ്മിഷന്‍ യോഗത്തില്‍ അവതരിപ്പിച്ചത്.

LIVE NEWS - ONLINE

  • 1
    4 hours ago

    മിന്നല്‍ ഹര്‍ത്താല്‍: ഡീന്‍ കുര്യക്കോസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 2
    6 hours ago

    പാലക്കാട് പെട്രോള്‍ പമ്പിന് തീപ്പിടിച്ചു

  • 3
    7 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 4
    8 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 5
    20 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 6
    23 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 7
    1 day ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 8
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 9
    1 day ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും