Wednesday, November 21st, 2018

വായ്പക്ക് വിദ്യാര്‍ഥികള്‍ക്കും പാന്‍ നമ്പര്‍ നിര്‍ബന്ധം

പാന്‍നമ്പര്‍ എടുക്കാന്‍ പുതുതായി വന്ന നിബന്ധന കുട്ടികളെ കഷ്ടത്തിലാക്കുന്നു.

Published On:Oct 21, 2017 | 8:45 am

വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിക്കാന്‍ രക്ഷിതാവിനൊപ്പം വിദ്യാര്‍ഥികള്‍ക്കും ബാങ്കുകള്‍ പാന്‍ നമ്പര്‍ നിര്‍ബന്ധമാക്കി. ഇതോടെ പ്രൊഫഷണല്‍ കോഴ്‌സുകളിലേതടക്കം നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് വായ്പക്ക് അപേക്ഷിക്കാനാകുന്നില്ല.
പാന്‍നമ്പര്‍ എടുക്കാന്‍ പുതുതായി വന്ന നിബന്ധനയാണ് കുട്ടികളെ കഷ്ടത്തിലാക്കുന്നത്. നേരത്തേ ആധാര്‍ ഉപയോഗിച്ച് പാന്‍ നമ്പര്‍ എടുക്കാമായിരുന്നു. എന്നാല്‍, പാനുമായി ആധാര്‍ ലിങ്കിങ് വന്നതോടെ രണ്ടുതരം തിരിച്ചറിയല്‍ രേഖ ഉണ്ടെങ്കിലേ പാന്‍ നമ്പരിന് അപേക്ഷിക്കാന്‍ പറ്റൂവെന്ന സ്ഥിതിയാണ്.
ആധാര്‍ കാര്‍ഡിനൊപ്പം ഡ്രൈവിങ് ലൈസന്‍സോ തിരഞ്ഞെടുപ്പുകമ്മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡോ മാത്രമേ സ്വീകരിക്കൂ. നേരത്തേ ബാങ്ക് പാസ്ബുക്ക് അടക്കമുള്ളവ തിരിച്ചറിയല്‍ രേഖയായി നല്‍കാമായിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡോ ഡ്രൈവിങ് ലൈസന്‍സോ ലഭിക്കണമെങ്കില്‍ 18 വയസ്സ് പൂര്‍ത്തിയാകണം. വിദ്യാര്‍ഥികളിലേറെയും 18 വയസ്സ് പൂര്‍ത്തിയാകാത്തവരാണെന്നതാണ് തിരിച്ചടിയാകുന്നത്.
ചില സ്വകാര്യ പാന്‍ സേവനകേന്ദ്രങ്ങള്‍ ആധാര്‍ മാത്രം ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ നടത്തുന്നുണ്ടെങ്കിലും കിട്ടുമെന്ന് ഉറപ്പില്ല. ചിലയിടത്ത് രക്ഷിതാവിന്റെ സത്യവാങ്മൂലം മുതല്‍ പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റ് വരെ പാന്‍ അപേക്ഷയക്കായി സമര്‍പ്പിക്കുന്നുണ്ടെങ്കിലും പലപ്പോഴും അപേക്ഷ പൂര്‍ത്തീകരിക്കാന്‍ കഴിയുന്നില്ല. പാന്‍ നമ്പറിന് അപേക്ഷിച്ചശേഷം ലഭിക്കാന്‍ 25 ദിവസം മുതല്‍ രണ്ടുമാസം വരെ സമയമെടുക്കുന്നുമുണ്ട്.

 

 

 

 

LIVE NEWS - ONLINE

  • 1
    9 mins ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 2
    51 mins ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 3
    55 mins ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 4
    1 hour ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 5
    2 hours ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 6
    2 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 7
    3 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം

  • 8
    3 hours ago

    ബ്രസീലിന് ജയം

  • 9
    3 hours ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു