Tuesday, November 20th, 2018

പമ്പയിലെ മണല്‍പ്പുറ്റ് നീക്കാന്‍ നടപടിയായി

പത്തനംതിട്ട: ആറന്മുള വള്ളംകളിക്കു മുമ്പ് പമ്പയിലെ മണല്‍പ്പുറ്റ് നീക്കുന്ന പ്രവൃത്തി തൊഴിലുറപ്പു പദ്ധതിക്കാരെ ഉപയോഗപ്പെടുത്തി പൂര്‍ത്തിയാക്കാന്‍ പ്രാരംഭ നടപടികളായി. പന്തളം, കോയിപ്രം ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍മാര്‍ക്ക് ഇതു സംബന്ധിച്ചു തൊഴിലുറപ്പു പദ്ധതി ജില്ലാ പ്രോജക്ട് ഓഫിസര്‍ നിര്‍ദേശംനല്‍കി. അടുത്ത ആഴ്ചത്തോടെ മണല്‍പ്പുറ്റ് നീക്കുന്ന പ്രവൃത്തി ആരംഭിക്കും. മഴ മാറി പമ്പയിലെ ജലനിരപ്പ് താഴ്ന്ന് പുറ്റ് തെളിഞ്ഞിരിക്കുകയാണ്. ഇതുമൂലം പടിഞ്ഞാറന്‍ വള്ളങ്ങള്‍ ആറന്മുളയിലെത്താന്‍ ഏറെ ബുദ്ധിമുട്ടുന്നതായി ജലഘോഷയാത്രാ ദിവസം തന്നെ ബോധ്യപ്പെട്ടിരുന്നു. മൂന്നെണ്ണത്തില്‍ കൂടുതല്‍ വള്ളങ്ങള്‍ക്ക് ഒരുമിച്ചു തുഴയാന്‍ … Continue reading "പമ്പയിലെ മണല്‍പ്പുറ്റ് നീക്കാന്‍ നടപടിയായി"

Published On:Aug 27, 2013 | 5:15 pm

പത്തനംതിട്ട: ആറന്മുള വള്ളംകളിക്കു മുമ്പ് പമ്പയിലെ മണല്‍പ്പുറ്റ് നീക്കുന്ന പ്രവൃത്തി തൊഴിലുറപ്പു പദ്ധതിക്കാരെ ഉപയോഗപ്പെടുത്തി പൂര്‍ത്തിയാക്കാന്‍ പ്രാരംഭ നടപടികളായി. പന്തളം, കോയിപ്രം ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍മാര്‍ക്ക് ഇതു സംബന്ധിച്ചു തൊഴിലുറപ്പു പദ്ധതി ജില്ലാ പ്രോജക്ട് ഓഫിസര്‍ നിര്‍ദേശംനല്‍കി. അടുത്ത ആഴ്ചത്തോടെ മണല്‍പ്പുറ്റ് നീക്കുന്ന പ്രവൃത്തി ആരംഭിക്കും.
മഴ മാറി പമ്പയിലെ ജലനിരപ്പ് താഴ്ന്ന് പുറ്റ് തെളിഞ്ഞിരിക്കുകയാണ്. ഇതുമൂലം പടിഞ്ഞാറന്‍ വള്ളങ്ങള്‍ ആറന്മുളയിലെത്താന്‍ ഏറെ ബുദ്ധിമുട്ടുന്നതായി ജലഘോഷയാത്രാ ദിവസം തന്നെ ബോധ്യപ്പെട്ടിരുന്നു. മൂന്നെണ്ണത്തില്‍ കൂടുതല്‍ വള്ളങ്ങള്‍ക്ക് ഒരുമിച്ചു തുഴയാന്‍ പറ്റില്ലെന്നതും ജലമേള ദിവസം വ്യക്തമായി. പള്ളിയോടങ്ങള്‍ ചവിട്ടിത്തിരിക്കുന്ന ഫിനിഷിംഗ്് പോയിന്റായ സത്രക്കടവില്‍ പുറ്റു നില്‍ക്കുന്നതും ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് പുറ്റ് നീക്കം ചെയ്യാനുള്ള പ്രവൃത്തികള്‍ ഊര്‍ജിതമാക്കുന്നത്.

LIVE NEWS - ONLINE

  • 1
    12 mins ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 2
    18 mins ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 3
    31 mins ago

    ഫഹദിന്റെ നായികയായി സായി പല്ലവി

  • 4
    1 hour ago

    സൈനിക ഡിപ്പോക്ക് സമീപം സ്‌ഫോടനം.നാലു പേര്‍ കൊല്ലപ്പെട്ടു

  • 5
    1 hour ago

    ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; സൈനികനും നാലു ഭീകരരും കൊല്ലപ്പെട്ടു

  • 6
    1 hour ago

    എന്നെ ചിവിട്ടാന്‍ നിങ്ങളുടെ കാലിന് ശക്തിപോര: മുഖ്യമന്ത്രി

  • 7
    2 hours ago

    ഷിക്കാഗോ വെടിവെപ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു

  • 8
    3 hours ago

    ഛത്തീസ്ഗഢില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

  • 9
    3 hours ago

    ട്വിന്റി 20 വനിതാ ലോകകപ്പ്; ഇന്ത്യ-ഇംഗ്ലണ്ട് സെമി